കുട്ടി ബൈക്കോടിച്ചു-ആര്‍.സി ഉടമക്കെതിരെ കേസ്.

ചന്തേര: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ചെറുവത്തൂര്‍ പയ്യങ്കിയിലെ തെവളപ്പില്‍ വീട്ടില്‍ നൗസിയയുടെ(38)പേരിലാണ് കേസ്.

ഇന്നലെ രാത്രി 7.10 ന് ഓരിമുക്ക് ഭാഗത്തുനിന്നും പയ്യങ്കി ഭാഗത്തേക്ക് കെ.എല്‍-60 കെ.5115 ബെക്ക് ഓടിച്ചുപോകവെ ചന്തേര എസ്.ഐ എന്‍.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനപരിശോധനക്കിടയില്‍ ബൈക്ക് പിടികൂടിയത്.

എ.എസ്.ഐ സുരേശന്‍, ഡ്രൈവര്‍ സുരേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

55,000 രൂപയാണ് കേസില്‍ പിഴയീടാക്കുക.