മാതമംഗലത്ത് മുദ്രപത്രം വേണ്ടറുടെ സേവനം ഉറപ്പാക്കണം.

പിലാത്തറ: മാതമംഗലം സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റ പരിധിയില്‍ മുദ്രപത്രം വേണ്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ മാതമംഗലം യൂനിറ്റ് സമ്മേളനം  ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ ഹാജരാക്കുന്നതിനും വിവിധ കരാറുകള്‍ക്കും ആവശ്യമായ കുറഞ്ഞ നിരക്കിലുള്ള മുദ്രപത്രങ്ങള്‍ക്കും, വിവിധ സ്റ്റാമ്പുകള്‍ക്കും ഇവിടത്തുകാര്‍ പയ്യന്നൂര്‍, പഴയങ്ങാടി, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിക്കേണ്ടുന്ന ദുസ്ഥിതി തുടരുകയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.കെ.സുജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡന്റ് കെ പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

കെ.ഭാസ്‌കരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, കെ.ഉണ്ണികൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ നേതാക്കളായ പി.ശ്യാമള, എം.കെ.ബാബുരാജ്, പി.പുരുഷോത്തമന്‍, പി.വി.ദാമോദരന്‍, കെ.വി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ക പി .മുരളീധരന്‍(പ്രസിഡന്റ്), കെ.ഭാസ്‌കരന്‍(സെക്രട്ടെറി), എ.ടി.ജനാര്‍ദ്ദനന്‍(ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.