കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നാളെ മുതല്‍ 10 രൂപ ഒ.പി.ഫീസ്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാളെ മുതല്‍ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഏര്‍പ്പെടുത്തും.

ആശുപത്രി വികസനസമിതിയുടെ അക്കൗണ്ടിലേക്കാണ് ഈ ഫീസ് വകകൊള്ളിക്കുക.

ഒ. പി ടിക്കറ്റിന് 10 ദിവസത്തെ കാലാവധി ഉണ്ടായിരിക്കുന്നതാണ്.

ഒ.പി യില്‍ നിന്നും വിവിധ വിഭാഗങ്ങളിലേക്ക് പരിശോധനയുടെ ഭാഗമായി കണ്‍സള്‍ട്ടേഷന് വിടുന്നതിന് പ്രത്യേകമായി ചാര്‍ജ് ഈടാക്കുന്നതല്ല.

എന്നാല്‍ രോഗിയുടെ താല്പര്യാര്‍ത്ഥം വിവിധ ഒ.പി കളിലേക്ക് കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഈടാക്കുന്നതായിരിക്കും.

കാഷ്വാലിറ്റി ഒ. പി ടിക്കറ്റ് ചാര്‍ജ് സൗജന്യമാണ്.

ഇതര ആശുപത്രി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചുവരുന്ന വിഭാഗങ്ങളില്‍പെട്ട രോഗികള്‍ക്കും ഒ. പി ടിക്കറ്റ് ചാര്‍ജ് സൗജന്യമാണ്.

മെഡിക്കല്‍ കോളേജ് ഗവ.ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി ഒ.പി.ടിക്കറ്റ് സൗജന്യമായിരുന്നു.