നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി കെ.എസ്.എസ്. മുന്നിട്ടിറങ്ങും-ഡി.പി.ജോസ്.

ചെമ്പന്തൊട്ടി: നീതി നിഷേധിക്കപ്പെട്ട സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നീതി നടപ്പാക്കി കൊടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മുന്നിട്ടിറങ്ങുമെന്ന് കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ സെക്രട്ടറി ഡി.പി.ജോസ്.

കെ.എസ്.എസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്പന്തൊട്ടിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡെ ഓഫ് ജസ്റ്റിസ് ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തളിപറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നിയമ സഹായ സെമിനാര്‍ ശ്രീകണ്ഠപുരം നഗരസഭാ അധ്യക്ഷ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ: പി.സുനില്‍കുമാര്‍ ക്‌ളാസ് നയിച്ചു. വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ഷിനോ പാറയ്ക്കല്‍, ജില്ലാ സെക്രട്ടറി ബാബു മണിപ്പാറ, സോഫിയ റോയി എന്നിവര്‍ പ്രസംഗിച്ചു.