നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കണം: കെ.സുധാകരന്‍ എം.പി.വെച്ചിയോട്ട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: കത്തിനശിച്ച വെച്ചിയോട്ട് ഭഗവതിക്ഷേത്രം ഉടന്‍തന്നെ പുനര്‍നിര്‍മ്മിച്ച് ആരാധന നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.
ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും എം.പി.പറഞ്ഞു.
ഇന്ന് രാത്രി എട്ടോടെയാണ് കെ.സുധാകരന്‍ ക്ഷേത്രത്തിലെത്തിയത്.
കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ വിളിച്ചതനുസരിച്ചാണ് എം.പി എത്തിയത്.
കല്ലിങ്കീലിനെ കൂടാതെ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, മണ്ഡലം സെക്രട്ടറി കെ.രഞ്ജിത്ത്,
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, സി.വി.ഉണ്ണി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
