# Kannur Online News > വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ ## Posts - [തളിപ്പറമ്പിലെ ഓട്ടോ കണ്‍സള്‍ട്ടന്റ് തൂങ്ങിമരിച്ചു.](https://thekannuronlinenews.com/hangdeath-kannurnews-113/): തളിപ്പറമ്പ് മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. കുപ്പം ചാലത്തൂരിലെ സുനില്‍കുമാര്‍(50)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പില്‍ വാഹനബ്രോക്കറും ഓട്ടോകണ്‍സള്‍ട്ടിംഗ് ഏജന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: ദിവ്യ. രണ്ട് മക്കളുണ്ട്. - [വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ?](https://thekannuronlinenews.com/thudakkam-review-kannurnews/): വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ-? ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമ കണ്ടാല്‍ ഏതൊരു പ്രേക്ഷകനും ഈയൊരു അഭിപ്രായം സ്വാഭാവികം. ചിത്രീകരണം ആരംഭിച്ചത് മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ലിനീഷ് നെല്ലിക്കലിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, ലിനീഷ് നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോമോന്‍ ടി ജോണ്‍, അഖില്‍ ജോര്‍ജ്, സുദീപ് ഇളമണ്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്. ചമന്‍ചാക്കോയാണ് എഡിറ്റര്‍. സംഗീതവും പശ്ചാത്തല സംഗീതവും ജേക്കസ് ബിജോയ്. രണ്ട് മണിക്കൂര്‍ 17 മിനുട്ടാണ് ദൈര്‍ഘ്യം. താരബാഹുല്യം കൊണ്ട് സമ്പന്നമാണ് സിനിമ. അഭിനയത്തില്‍ നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്ന ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷ് ജോ ആന്റണിയും വിസ്മയയുടെ അച്ഛന്‍ രവിയായി വരുന്ന സായികുമാറും മികച്ചു നില്‍ക്കുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാറായി എത്തുന്ന മനോജ് കെ.ജയന്‍, ബോബി കുര്യന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ടി.ജി.രവി, മിയ ജോര്‍ജ്, കോട്ടയം രമേഷ്, […] - [ചെറുപുഴയിലെ കാലവര്‍ഷക്കെടുതി: പ്രത്യേക പാക്കേജ് അനുവദിക്കണം-എല്‍ഡിഎഫ്](https://thekannuronlinenews.com/cherupuzha-kannurnews/): പയ്യന്നൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലും നാശം വിതച്ച ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലെയും രാജഗിരിയിലെയും പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്‍ഡിഎഫ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുവരെയില്ലാത്ത പ്രകൃതിദുരന്തമാണ് പ്രദേശത്ത് ഉണ്ടായത്. 119 വീടുകള്‍ താമസ യോഗ്യമല്ലാത്തവിധം നശിച്ചു. 15 എണ്ണത്തില്‍ കല്ലും മണ്ണും ചെളിയും നിറഞ്ഞു. നാല് വീടുകള്‍ തീരെ ഇല്ലാതായി. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നശിച്ചു.  നാല് പേര്‍ ചേര്‍ന്ന് കേരളം ചിക്കന്റെ സഹായത്തോടെ നടത്തുന്ന കോഴിഫാമിലെ 6300 ലേറെ കോഴികള്‍ ചത്തു. 30 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. നൂറോളം കുടിവെള്ളക്കിണറുകള്‍ ഉപയോഗശൂന്യമായി. ചേന, ചേമ്പ്, മഞ്ഞള്‍ തുടങ്ങി ഏക്കറ കണക്കിന് കര്‍ഷിക വിളകള്‍ നശിച്ചു. മീന്തുള്ളിപ്പാലം ഒഴുകിപ്പോയി. കടകള്‍ മുഴുവന്‍ ഇല്ലാതായി. 20 ഓളം കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ. ജോസ്ഗിരി റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹമാക്കുന്ന രീതിയില്‍ തകര്‍ന്നു. ഗ്രാമീണ റോഡുകള്‍ […] - [ചെങ്ങളായി പഞ്ചായത്തില്‍ 'സജ്ജം' എത് സമയത്തും സജ്ജമാണ്.](https://thekannuronlinenews.com/sajjam-chengalayi-kannurnews/): ചെങ്ങളായി: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇന്നലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ ജനകീയ സന്നദ്ധസേനയായ സജ്ജം വളണ്ടിയര്‍മാര്‍ക്ക് വിശ്രമമില്ലാത്ത സേവനദിനം. ആദ്യം, വളക്കൈ-ചുഴലി റോഡിലെ അടിച്ചിക്കമലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരം റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വിവരം ലഭിച്ച ഉടന്‍ തന്നെ സജ്ജം വളണ്ടിയര്‍മാര്‍ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി റോഡ് വേഗത്തില്‍ ഗതാഗതയോഗ്യമാക്കി. തുടര്‍ന്ന് ചുഴലി പടിഞ്ഞാറെമൂലയിലെ മയിലാട്ട് മാധവിയുടെ വീടിന്റെയും ചുഴലി വടക്കേമൂലയിലെ കൂളിയാട്ട് മോഹനന്റെ വീടിന്റെയും പിന്‍വശത്തെ സംരക്ഷണ മതിലുകള്‍ ഇടിഞ്ഞുവീണ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ച് അപകടസാധ്യത വിലയിരുത്തുകയും ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സജ്ജം കോ-ഓര്‍ഡിനേറ്ററും മുന്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസറുമായ പ്രേമരാജന്‍ കക്കാടി, പഞ്ചായത്ത് മെമ്പര്‍ ശൈലേഷ് ബാബു, സജ്ജം വളണ്ടിയര്‍മാരായ എം.എം.പ്രജോഷ്, കെ.വി.കമലാക്ഷന്‍, അഭിലാഷ് വളക്കൈ, ഇ.സുരേഷ്, എം.ടി.വിനോദ്, സി.കെ. മനോജ്, പ്രകാശന്‍ അത്തിലാട്ട് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സന്ധ്യയോടെ വളക്കൈ കാപ്പുങ്കരയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി വാഹനഗതാഗതത്തിന് ഭീഷണിയായ […] - [തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി ഉള്‍പ്പെടെ 19 പേരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്.](https://thekannuronlinenews.com/kannurnews-539/): തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ 19 പ്രൊവിഷണല്‍ നഗരസഭ സെക്രട്ടെറിമാരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി കെ.പി.സുബൈര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തരംതാഴ്ത്തിയത്. ഇവര്‍ നേരത്തെ ജോലി ചെയ്ത തസ്തികകളിലേക്ക് മാറും. 2025 സപ്തംബര്‍ 16 ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. നേരത്തെ മുന്‍സിപ്പല്‍ സെക്രട്ടെറിമാരുടെ ഗ്രേഡ്-3 തസ്തികയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി 19 പ്രൊവിഷണല്‍ സെക്രട്ടെറിമാരെ നിയമിച്ചത്. നിലവില്‍ ലിസ്റ്റ് തയ്യാറാക്കി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 3 വര്‍ഷമായി സെക്രട്ടെറി സ്ഥാനത്ത് തുടരുന്നവരെ തരംതാഴ്ത്തിയത്. - [തളിപ്പറമ്പ് സ്വദേശി ഇരിട്ടിയില്‍ കാറപകടത്തില്‍ മരിച്ചു.](https://thekannuronlinenews.com/accident-death-kannurnews-39/): ഇരിട്ടി: തളിപ്പറമ്പിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് ഇരിട്ടി പായത്ത് കാറപകടത്തില്‍ മരിച്ചു. രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മറ്റത്തില്‍ വീട്ടില്‍ എം.കെ.കേശവന്‍(74)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ന് സംസ്ഥാനപാതയില്‍ പായം കപ്പച്ചേരിയില്‍ വെച്ച് കേശവന്‍ ഓടിച്ചിരുന്ന മാരുതി ആള്‍ട്ടോ 800 കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭാര്യ വനജ. മക്കള്‍: അമ്പിളി, അശ്വതി(സുപ്രി കോടതി അഭിഭാഷക) അപര്‍ണ്ണ. മരുമക്കള്‍: നിഷാന്ത്, സുജിത്ത്. ശവസംസ്‌ക്കാരം നാളെ (7.8.2026)നടക്കും.     - [മാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി](https://thekannuronlinenews.com/baalimogral-obit-kannurnews/): തളിപ്പറമ്പ്: മാധ്യമപ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത് ജില്ലാ മുന്‍ സെക്രട്ടറിയും, ജില്ല കമ്മിറ്റി അംഗവും അല്‍മഖറുസുന്നിയ്യ കമ്മിറ്റി അംഗവുമായ ബി.എ.അലി മൊഗ്രാല്‍ (64) നിര്യാതനായി. ഭാര്യ: എസ്.ടി.പി.ആയിഷ. മക്കള്‍:അജീര്‍ സഖാഫി, അജ്മല്‍ അദനി, സിനാന്‍ സഅദി, മുഹമ്മദ് തമീം, മുഫീദ, മുര്‍ഷിദ, നഫീസത്തുല്‍ മിസ്രിയ്യ. മരുമക്കള്‍: ജുബൈരിയ്യ, നൗഷാദ് അഹ്സനി, മുഹമ്മദ് ഷാഫി അമാനി. ദീര്‍ഘകാലം മംഗളം ദിനപത്രം തളിപ്പറമ്പ് ലേഖകനായിരുന്ന അലി മൊഗ്രാല്‍ ഇപ്പോള്‍ സിറാജ് ലേഖകനാണ്. തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.   - [മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്-പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.](https://thekannuronlinenews.com/missing-tkrishnan-kannurnews/): കൊച്ചി: ഗൃഹനാഥന്റെ തിരോധാനം, ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ചെയ്തപ്പോള്‍ മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്. ജൂണ്‍-28 ന് ഉച്ചക്ക് വീട്ടില്‍ നിന്ന് കാണാതായ പിതാവ് ടി.കൃഷ്ണനെ(73) കണ്ടെത്തണമെന്ന് കാണിച്ച് മകന്‍ കരിമ്പത്തെ വി.വി.രൂപേഷ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹോബിയസ് കോര്‍പസ് ഹരജിക്ക് നല്‍കിയ മറുപടിയില്‍ കൃഷ്ണന്‍ പോലീസ് സ്‌റ്റേഷനില്‍ വന്നതായിട്ടാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പറയുന്നത്. കേസ് ഗൗരവത്തിലെടുത്ത ഹൈക്കോടതി സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റൂറല്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.  അച്ഛനെ കാണാതായത് സംബന്ധിച്ച് ജൂണ്‍-29 ന് തന്നെ രൂപേഷ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നുവെങ്കിലും കേസെടുക്കുന്നത് ജൂലായ്-1 നായിരുന്നു. ഈ സമയത്തൊന്നും ടി.കൃഷ്ണന്‍ പോലീസ് സ്‌റ്റേഷനില്‍ വന്നതായി വെളിപ്പെടുത്തിയിരുന്നില്ല. ജൂണ്‍-28 ന് സ്വിച്ചോഫായ മൊബൈല്‍ ഫോണ്‍ ജൂലായ്-ഒന്നിന് രാവിലെ 7.30 ന് ഓണായിരുന്നു. വിവരം പോലീസില്‍ അറിയിച്ചത് പ്രകാരം ടവര്‍ലൊക്കേഷന്‍ പാപ്പിനിശേരി ആണെന്ന് വ്യക്തമായിരുന്നു. ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണെങ്കില്‍ ശരിയായ ലൊക്കേഷന്‍ എടുത്തുതരാമെന്ന് പറഞ്ഞതിന്റെ […] - [മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.](https://thekannuronlinenews.com/kannurnews-538/): ചെറുപുഴ: പാടിയോട്ടുചാലില്‍ പുതുതായി ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആഗസ്റ്റ് 7 ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. സപ്ലൈകോയുടെ നിലവിലുള്ള മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി. സബ്‌സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളോടൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാണ്. സപ്ലൈകോ കോഴിക്കോട് റീജിയണല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ് സ്വാഗതം പറയുന്ന ചടങ്ങില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയ് ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ്‌കെ.ലളിത, വൈസ് പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം എ.വി.ലേജു, പി.എന്‍.മനോജ്കുമാര്‍, കെ.പ്രജിത, വി.വി.ബീന, രേഷ്മ വി.രാജു, റസിയ വാഴവളപ്പില്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ല പ്രസിഡന്റ് ജോസ് ചുക്കനാനി, രവി പൊന്നംവയല്‍(കോണ്‍ഗ്രസ്), കെ.പ്രഭാകരന്‍(സി.പി.എം), എം.കെ.ചന്ദ്രന്‍(സി.പി.ഐ), മുസ്തഫ(മുസ്ലിംലീഗ്), രാജന്‍(ബി.ജെ.പി), വ്യാപാരി നേതാക്കളായ രാജേഷ്(വ്യാപാരി വ്യവസായി ഏകോപനസമിതി), കെ.സനൂപ്(വ്യാപാരി വ്യവസായി സമിതി) എന്നിവര്‍ […] - [പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്](https://thekannuronlinenews.com/kannurnews-accident-2/): തളിപ്പറമ്പ്: പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക് പറ്റിയ സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-60 ടി 8035 നമ്പര് പിക്കപ്പ് വാന്‍ ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് അദ്‌നാന്റെ പേരിലാണ് കേസ്. കുറുമാത്തൂര്‍ ബാവുപ്പറമ്പിലെ ചാലിയന്‍ വളപ്പില്‍ വീട്ടില്‍ സി.റീതക്കാണ്(44)പരിക്കേറ്റത്. ജൂലൈ-30 ന് രാവിലെ 8.45 നായിരുന്നു സംഭവം. ബാവുപ്പറമ്പ് ജംഗ്ഷനില്‍ നിന്നും മുയ്യം റോഡ് ഭാഗത്തേക്ക് സുഹൃത്തിന്റെ കെ.എല്‍-59എ.എ 7806 നമ്പര്‍ സ്‌ക്കൂട്ടറില്‍ പോകവെ അമിതവേഗതയില്‍ എത്തിയ പിക്കപ്പ് വാന്‍ റീതയുടെ കാലില്‍ ഇടിക്കുകയായിരുന്നു. - [ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു](https://thekannuronlinenews.com/visa-fraud-kannurnews-12/): ആലക്കോട്; ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ചെറുപുഴ പാലക്കല്‍ വീട്ടില്‍ പി.രാഹുല്‍, ചെറുപുഴ മഞ്ഞക്കാട്ടെ മംഗള വീട്ടില്‍ സി.ബി.അരുണ്‍, എറണാകുളം തേവരയിലെ മഞ്ജുള, തമിഴ്‌നാട് തൂത്തുക്കുടിയിലെ മാരി സെല്‍വം എന്നിവരുടെ പേരിലാണ് കേസ്. ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പാറപ്പള്ളിയില്‍ വീട്ടില്‍ ജന്റില്‍ ജോര്‍ജ്(27)ന്റെ പരാതിയിലാണ് കേസ്. രാഹുലും അരുണും ഉടമസ്ഥരാരും മഞ്ജുളയും മാരി സെല്‍വവും ഏജന്റുമാരായും പ്രവര്‍ത്തിച്ചുവരുന്ന നാറ്റി വേള്‍ഡ് എന്ന സ്ഥാപനമാണ് ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും ജോലി വിസ വാഗ്ദാനം ചെയ്ത് 2023 ഡിസംബര്‍ 6 മുതല്‍ 2024 ഫിബ്രവരി 23 വരെ 19,30,000 രൂപ ബാങ്ക് വഴിയും ബാക്കി തുക നേരിട്ടുമായി 24 ലക്ഷം രൂപ കൈപ്പറ്റിയത്. എന്നാല്‍ വിസയോ പണമോ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി. ജന്റില്‍ ജോര്‍ജിന്റെ സുഹൃത്തുക്കളായ അരിവിളഞ്ഞപൊയിലിലെ പാലക്കാവുങ്കല്‍ വീട്ടില്‍ അഖില്‍ ഏബ്രഹാം(30), പാറപ്പിള്ളില്‍ വീട്ടില്‍ ലിബിന്‍ പി.ജോണ്‍സണ്‍(30), കിഴക്കേല്‍ വീട്ടില്‍ […] - [കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി](https://thekannuronlinenews.com/cpm-kannurnews-10/): പയ്യന്നൂര്‍: രാമന്തളിയിലെ വിജയന്‍ വധശ്രമക്കേസിലെ പ്രതികളെ കോടതി 18 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ എസ് ഡി പി ഐ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു. 2015 ലാണ് രാമന്തളി വടക്കുമ്പാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ.വിജയനെ എസ്.ഡി.പി.ഐ നേതാവ് ഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.  നിരന്തരമായി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ എസ് ഡി പി ഐ നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് വിജയനെ കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതുകൊണ്ടാണ് വിജയന്റെ ജീവന്‍ രക്ഷപ്പെട്ടത്.  കൊല നടത്താനും അതോടെ പ്രദേശമാകെ സംഘര്‍ഷം വ്യാപിപ്പിക്കാനും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായിരുന്നു എസ് ഡി പി ഐ തീരുമാനിച്ചത്. സി.പി എം പ്രവര്‍ത്തകരുടെ ആത്മ നിയന്ത്രണം കൊണ്ടാണ് സംഘര്‍ഷം വ്യാപിക്കാതിരുന്നത്.  കോടതി വിധിയോടെ നാടിനെ സംഘര്‍ഷഭരിതമാക്കാനുള്ള എസ്.ഡി.പി.ഐയുടെ പരിശ്രമത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്. കലാപ നീക്കവുമായി കടന്നു വരുന്ന വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ […] - [കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ](https://thekannuronlinenews.com/kannurnews-dogshelter/): കരിമ്പം: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടിച്ച് പാര്‍പ്പിക്കാനായി കരിമ്പം മേഖലയെ തെരഞ്ഞെടുത്തത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.ഡി.പി.ഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖല എന്നതിന് പുറമെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ആശുപത്രിയും സ്ഥിതി ചെയ്യുന്ന സുപ്രധാന മേഖലയാണ് കരിമ്പം. ദിനംപ്രതി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രോഗികളും യാത്ര ചെയ്യുന്ന ഇവിടെ തെരുവുനായ കേന്ദ്രം വരുന്നത് വഴി നടന്നുപോകുന്ന കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ജീവഭീഷണിയുയര്‍ത്തും. കൂടാതെ, പേവിഷബാധ ഉള്‍പ്പെടെയുള്ള രോഗപകര്‍ച്ചാ ഭീഷണി, മാലിന്യപ്രശ്‌നങ്ങള്‍, കടുത്ത ദുര്‍ഗന്ധം, നായ്ക്കളുടെ ബഹളം മൂലമുള്ള സമാധാനഭംഗം എന്നിവ പ്രദേശവാസികളുടെ ജനജീവിതവും വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷവും പൂര്‍ണ്ണമായും തകര്‍ക്കും. തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെങ്കിലും, ജനവാസ-വിദ്യാഭ്യാസ-ചികിത്സാ മേഖലകളെ ഒഴിവാക്കി അനുയോജ്യമായ മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേണം നഗരസഭ പദ്ധതി നടപ്പിലാക്കാന്‍. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന ഈ നീക്കത്തില്‍ നിന്ന് നഗരസഭ ഉടനടി പിന്മാറണമെന്നും, അല്ലാത്തപക്ഷം […] - [പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍.](https://thekannuronlinenews.com/poccso-kannurnews-35/): മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. തളിപ്പറമ്പ് പുളിമ്പറമ്പിലെ കെ. സ്നേഹമെര്‍ലിനെ (23) യാണ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.രാഘവന്‍ അറസ്റ്റു ചെയ്തത്. മേല്‍പ്പറമ്പസ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് പ്രതി 2025ലും 2026 ജൂണ്‍ മാസത്തിലുമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവുമായി പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെട്ട യുവതി പിന്നീട് ഒരു വര്‍ഷക്കാലത്തോളം പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍പോക്‌സോ കേസില്‍ പ്രതിയായതോടെ യുവതി ഒളിവില്‍ പോയി. ഒളിവില്‍ കഴിയുന്നതിനിടെ മയ്യില്‍ സ്റ്റേഷന്‍ പരിധിയിലെ നണിയൂര്‍ നമ്പ്രം വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. നേരത്തെ തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്തെ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.   - [സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ](https://thekannuronlinenews.com/kannurnews-537/): തളിപ്പറമ്പ്:പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ എസ്.ഡി പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ. രാമന്തളി വടക്കുമ്പാട്ടെ തളിക്കാരന്‍ ഹൗസില്‍ ഹനാന്‍, അറുമാടിയില്‍ ഹൗസില്‍ മുഹമ്മദ് അബ്ദുളള, എം.പി.ഫൈസല്‍ എന്നിവരെയാണ് തളിപ്പറമ്പ് അ ഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എന്‍.പ്രശാന്ത് ശിക്ഷിച്ചത്. 17 വര്‍ഷം കഠിന തടവും 1 വര്‍ഷം വെറും തടവുമാണ് വിധിച്ചത്. പിഴ അടക്കുന്ന തുക പരാതിക്കാരന് നല്‍കണം. 2015 സപ്തംബര്‍ പതിനേഴിന് വൈകുന്നേരം ആറരമണിക്കാണ് സി.പി.എം പ്രവര്‍ത്തകനും രാമന്തളി സര്‍വ്വീസ് സഹകരണബേങ്ക് ജീവന ക്കാരനുമായ കെ.വിജയന്‍ രാമന്തളി വടക്കുമ്പാടുള്ള യാഷിക ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിനു മുന്നില്‍ വെച്ച് സംസാരിച്ചു നില്‍ക്കെയാണ് പ്രതികള്‍ അക്രമിച്ചത്.  ബൈക്കിലെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ടീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതി വാള്‍കൊണ്ട് തലക്കും കാലിനും വെട്ടിയും നിലത്തുവീണ വിജയനെ രണ്ടും മൂന്നും പ്രതികള്‍ കാലു […] - [പയ്യന്നൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട ,ഒരാള്‍ പിടിയില്‍](https://thekannuronlinenews.com/excise-kannurnews-24/): പയ്യന്നൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിവരുന്ന ഓണാഘോഷ സ്‌പെഷല്‍ ഡ്രൈവ് വാഹന പരിശോധനക്കിടയില്‍ കണ്ണൂര്‍ അസി:എക്‌സൈസ് കമ്മീഷണറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നും രാത്രി 12.15 ന് ടാറ്റ ഗുഡ്സ് കാരിയര്‍ ലോറിയില്‍ കടത്തുകയായിരുന്ന 7000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. ഉമിച്ചാക്കുകള്‍ കൊണ്ട് മൂടിയ നിലയില്‍ 35 ലിറ്ററിന്റെ 200 കന്നാസുകളിലായി സ്പിരിറ്റ് കടത്തുകയായിരുന്ന പത്തനംതിട്ട സ്വദേശി ആര്‍.അഖില്‍ കൃഷ്ണന്‍(28) ആണ് അറസ്റ്റിലായത്. പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. ഹുബ്ലിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ആണ് വാഹനം പോകുന്നത് എന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖിന്റെ നേതൃത്വത്തില്‍ നടന്ന സ്പിരിറ്റ് വേട്ടയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.മധുസൂദനന്‍, ഗ്രേഡ് അസി.ഇന്‍സ്‌പെക്ടര്‍മാരായ വി.കെ.വിനോദ്, ടി.വി.കമലാക്ഷന്‍, പി.വി.ശ്രീനിവാസന്‍, എം.പി.സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ടി.വി.വിനേഷ്, സിവില്‍ […] - [സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയുടെ 1.42,000 രൂപ തട്ടിയെടുത്തു.](https://thekannuronlinenews.com/solarfraud-kannurnews/): തളിപ്പറമ്പ് ആറ് കിലോവാട്ട് സോളാര്‍പ്ലാന്റ് സ്ഥാപിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് ചിറവക്ക് തമ്പുരാന്‍നഗര്‍ സ്വദേശിയുടെ 1,42,000 രൂപ തട്ടിയെടുത്തു. രണ്ട് സോളാര്‍ കമ്പനി ഏജന്റുമാരുടെ പേരിലാണ് കേസ്. കണാരംവയലിലെ ടിജിന്‍ ജോഹന്‍, തളിപ്പറമ്പ് മന്നയിലെ നൗഷാദ് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മയ്യില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍സ് സോളാര്‍ കമ്പനി ഏജന്റുമാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും തമ്പുരാന്‍ നഗറിലെ കല്‍ഹാര വീട്ടില്‍ പി.വി.സത്യനാഥന്‍(62)നെ സമീപിച്ചത്. 2026 ഏപ്രില്‍-30 മുതല്‍ മെയ്-29 വരെയുള്ള ദിവസങ്ങളില്‍ ഗൂഗിള്‍പേ അക്കൗണ്ട് വഴിയും പ്രതികളുടെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് വഴിയുമാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത സോളാര്‍ പ്ലാന്റ് സ്ഥാപിക്കുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി. - [ഖാദിസൗഭാഗ്യ തളിപ്പറമ്പില്‍ ഓണം ഖാദിമേള ആഗസ്റ്റ്-6 മുതല്‍.](https://thekannuronlinenews.com/khadi-onammela-kannurnews/): തളിപ്പറമ്പ്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ കീഴിലുള്ള മൂത്തേടത്ത് സ്‌ക്കൂളിന് സമീപത്തെ തളിപ്പറമ്പ് ഖാദി സൗഭാഗ്യയില്‍ ഓണം ഖാദി മേള ആഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓണം പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് 30% റിബേറ്റും, കാര്‍ ഉള്‍പ്പെടെ മറ്റ് നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.ഫാറൂഖ്, പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബീന, എ.വി.പങ്കജാക്ഷന്‍, കെ.വിജയന്‍എന്നിവര്‍ പങ്കെടുത്തു. - [സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷനാളെ](https://thekannuronlinenews.com/kannurnews-cpm-2/): തളിപ്പറമ്പ്:പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ. എസ്.ഡി പി. ഐ പ്രവര്‍ത്തകരായ രാമന്തളി വടക്കുമ്പാട്ടെ തളിക്കാരന്‍ ഹൗസില്‍ ഹനാന്‍, അറുമാടിയില്‍ ഹൗസില്‍ മുഹമ്മദ് അബ്ദുളള, എം.പി ഫൈസല്‍ എന്നിവരെയാണ് തളിപ്പറമ്പ് അ ഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എന്‍.പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 സപ്തംബര്‍ പതിനേഴിന് വൈകുന്നേരം ആറരമണിക്കാണ് സി.പി.എം പ്രവര്‍ത്തകനും രാമന്തളി സര്‍വ്വീസ് സഹകരണബേങ്ക് ജീവന ക്കാരനുമായ കെ.വിജയന്‍ രാമന്തളി വടക്കുമ്പാടുള്ള യാ ഷിക ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിനു മുന്നില്‍ വെച്ച് സംസാരിച്ചു നില്‍ക്കെയാണ് പ്രതികള്‍ അക്രമിച്ചത്. ബൈക്കിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ടീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതി വാള്‍കൊണ്ട് തലക്കും കാലിനും വെട്ടിയും നിലത്തുവീണ വിജയനെ രണ്ടും മൂന്നും പ്രതികള്‍ കാലു കൊണ്ട് ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്. അന്നത്തെ സി.ഐ. ആയിരുന്ന പി.കെ.മണിക്കായിരുന്നു കേസന്വേഷണ ചുമതലയുണ്ടായിരുന്നത്. പരിക്കേറ്റ് ഏറെ നാള്‍ ചികിത്സയിലായിരുന്ന […] - [കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.](https://thekannuronlinenews.com/crualty-cancerpatient-kannurnews/): പരിയാരം: ചികില്‍സയുടെ പേരില്‍ കാന്‍സര്‍ രോഗിയായ വയോധികയോടും കൂട്ടിരിപ്പുകാരിയായ മകളോടും ക്രൂരമായി പെരുമാറിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പരാതി. ആലക്കോട് ഒറ്റത്തൈയിലെ കുന്നേല്‍ വീട്ടില്‍ രാധ വിജയനാണ്(69) നെഫ്രോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരുടെ ക്രൂരതക്ക് ഇരയായത്. ജൂലൈ-28 നാണ് രാധ കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയില്‍ ക്രിയാറ്റിന്‍ കൂടിയതിനാല്‍ ഡയാലസിസ് ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡയാലിസിസിനുവേണ്ടി കൊണ്ടുപോയപ്പോഴാണ് രാധക്ക് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നതെന്നാണ് മകള്‍ സിനി കെ.വിജയന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ചുമതലയുള്ള എ.ആര്‍.എം.ഒ ഡോ.കെ.വി.മനോജ്കുമാറിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഡയാലിസിസ് നടത്താന്‍ ശ്രമിക്കവെ രക്തശ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഡോക്ടര്‍മാര്‍ തെറിവിളിച്ചുവെന്നും ഇത് കേട്ടെത്തിയ മകള്‍ ചോദ്യം ചെയ്തപ്പോള്‍ അവരെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഹൃദ്രോഗികൂടിയായ രാധയെ ഇതേ തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്ത് ആലക്കോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. രോഗിയുടെ ബന്ധുക്കളുടെ പരാതി രേഖാമൂലം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും […] - [നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.](https://thekannuronlinenews.com/kannurnews-accident/): തളിപ്പറമ്പ്: റോഡരികിലൂടെ നടന്നുപേകുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി. ചപ്പാരപ്പടവ് മങ്കര എല്‍.പി സ്‌ക്കൂളിന് സമീപത്തെ തിരുനിലക്കാട്ട് വീട്ടില്‍ എം.എസ്.പ്രസന്ന(44)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ആഗസ്റ്റ് ഒന്നിന് വൈകുന്നേരം 6.40 നാണ് സംഭവം. ചാണോക്കുണ്ട് ഭാഗത്തുനിന്നും ഓടിച്ചുവന്ന കെ.എല്‍-59-എ.ബി-6402 പിക്കപ്പ് വാനാണ് പ്രസന്നയെ ഇടിച്ചുവീഴ്ത്തിയത്. ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. - [കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു.](https://thekannuronlinenews.com/kannurnews-536/): തളിപ്പറമ്പ്: കളഞ്ഞുകിട്ടിയ അമ്പതിനായിരം രൂപ ഉടമക്ക് തിരിച്ചുനല്‍കി. തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തെ കെ.വി കോംപ്ലക്‌സില്‍ നിന്നും മെയിന്‍ റോഡില്‍ വളം വ്യാപാരിയായ ജെയ്‌സന്റെ പണമാണ് നഷ്ടപ്പെട്ടത്. ഉടന്‍തന്നെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഭാരവാഹികളും അംഗങ്ങളും ഇടപെടുകയും ശബ്ദസന്ദേശം വഴി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കോംപ്ലക്‌സ് പരിസരത്തു നിന്നും മുന്‍ വ്യാപാരി കൂടിയായിരുന്ന പൂക്കോത്തു തെരുവിലെ അശോകനാണ് പണം ലഭിച്ചത്. ഉടന്‍ അസോസിയേഷന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെയും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ കെ. എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ഉടമക്ക് കൈമാറി. കളഞ്ഞു കിട്ടിയ തുക തിരിച്ചേല്‍പ്പിച്ച അശോകനെ മര്‍ച്ചന്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. - [വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.](https://thekannuronlinenews.com/theft-ariyil/): തളിപ്പറമ്പ്: പുതുതായി നിര്‍മ്മിക്കുന്ന ഇരുനിലവീടിന്റെ ചുമരില്‍ സ്ഥാപിച്ച ചെമ്പുകമ്പികള്‍ മേഷ്ടിച്ചതായ പരാതിയില്‍  തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം അരിയില്‍ പഞ്ചായത്ത് കിണറിന് സമീപത്തെ ഷഹന മന്‍സിലില്‍ കെ.ഷംഷാദിന്റെ(38)പരാതിയിലാണ് കേസ്. അരിയിലില്‍ ഷംഷാദ് നിര്‍മ്മിച്ചുവരുന്ന വീടിന്റെ ചുമരില്‍ ഇലക്ട്രിക്കല്‍ വയറിംഗിന്റെ ഭാഗമായി സ്ഥാപിച്ച 38,000 രൂപ വിലവരുന്ന ചെമ്പുകമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. ജൂലായ്-21 വൈകുന്നേരം 6 നും 22 ന് രാത്രി 12 നും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.      - [കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍](https://thekannuronlinenews.com/mdma-kannurnews-42/):   കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 101 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി എന്‍.പി.മുസമ്മില്‍(31)ആണ് പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് കണ്ണാടിപ്പറമ്പ്, പള്ളിപ്രം മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.വി.ഗണേഷ് ബാബു, പി.പി.സുഹൈല്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.സിയാദിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, കമ്പില്‍ തുടങ്ങിയ പ്രദേശങ്ങല്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുസമ്മില്‍. ഇയാള്‍ക്ക് എതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്.  എക്സൈസ് സംഘത്തില്‍ അസി. ഇന്‍സ്പെക്ടര്‍മാര്‍(ഗ്രേഡ്)ആര്‍.പി.അബ്ദുള്‍ നാസര്‍, രാജേഷ് ശങ്കര്‍, സി.അജിത്ത്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)പി.പി.സുഹൈല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.വി.രതിക, പി.വി.ഗണേഷ് ബാബു, കെ.ടി.ഫസല്‍ എന്നിവരും ഉണ്ടായിരുന്നു. - [ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം](https://thekannuronlinenews.com/bankholyday-kannurnews/): ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും സ്വാതന്ത്ര്യദിനത്തിനും ഒന്നാം ഓണത്തിനും തിരുവോണത്തിനും ശ്രീനാരായണ ഗുരു ജയന്തിക്കും ബാങ്കിന് അവധിയാണ്. ഓഗസ്റ്റില്‍ മൊത്തം കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ: ഓ​ഗസ്റ്റ് 2- ഞായറാഴ്ച ഓഗസ്റ്റ് 4- ചൊവ്വാഴ്ച- ത്രിപുരയില്‍ അവധി […] - [ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു](https://thekannuronlinenews.com/theft-liqure-kannurnews-2/): പയ്യന്നൂര്‍: പയ്യന്നൂരിലെ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ വില്പനക്കായി സൂക്ഷിച്ച 3140 രൂപവില വരുന്ന വിദേശ മദ്യം മോഷ്ടിച്ചു കൊണ്ടുപോയതായ പരാതിയില്‍ പയ്യന്നൂര്‍പോലീസ് കേസെടുത്തു. ബെവ്‌കോഷോപ്പ് ഇന്‍ ചാര്‍ജ്ജ് കണ്ണൂര്‍ പള്ളിക്കുന്നിലെ പി.കെ. നവീന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് പന്ത്രണ്ടിന് വൈകുന്നേരം 4.20 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റോക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ നിരീ ക്ഷണ ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. - [എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.](https://thekannuronlinenews.com/kannurnews-535/): ഈ മിന്നല്‍ പ്രളയം പ്രവചിക്കാന്‍ ആവാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്റെ പൊന്ന് —-അജ്ഞന്‍മാരെ ഇതിന്റെ കാരണം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മാത്രം മതി. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നുതിന്നുകയാണ് ക്വാറി ലോബികളും കുത്തകകളും. അവര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍മാരും അതിന് മുകളിലുള്ള ഉദ്യോഗസ്ഥ ലോബികളും ഒറ്റക്കെട്ടായി നില്‍ക്കുന്നു. കോടതികളും ഇവര്‍ക്കെപ്പം തന്നെ. ഒരുവിഭാഗം മാധ്യമങ്ങളും ഇവരുടെ വിടുപണിക്കാരാണ്. വലിയവലിയ മലകളാണ് ക്വാറിമാഫിയകള്‍ നിമിഷങ്ങള്‍കൊണ്ട് അപ്രത്യക്ഷമാക്കുന്നത്. നമ്മുടെ കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളും ഈ ലോബിയുടെ കൈകളിലാണ്. അതേസമയം നമ്മുടെ പുഴകളെ നോക്കു, കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഈ ക്വാറിമാഫിയകള്‍ക്ക് വേണ്ടി പുഴമണല്‍ ഖനനം നിര്‍ത്തിവെച്ചിരിക്കുന്നു. പുഴകളില്‍ അടിഞ്ഞുകൂടുന്ന മണല്‍ശേഖരം കാരണം ക്വാറികളുടെ ബാഹുല്യത്താല്‍ ഉണ്ടാകുന്ന മഴവെള്ളം ഉള്‍ക്കൊള്ളാന്‍ പുഴകള്‍ക്ക് സാധിക്കുന്നില്ല. കിട്ടാവുന്ന വഴികളിലൂടെ പുഴ ഒഴുകുന്നു, അത് നമ്മുടെ വീടിന് മുകളിലൂടെയാവാം, കൃഷി സ്ഥലത്തിന് മുകളിലൂടെയവാം. അത് ആദ്യം മനസിലാക്കാന്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കും കഴിയണം. ഈ പ്രളയം ക്വാറിമാഫിയകളും […] - [സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.](https://thekannuronlinenews.com/sjanaki-kannurnews/): തളിപ്പറമ്പ്: സൂപ്പര്‍ വിഷന്‍ ഇവന്റസ്, സൂപ്പര്‍ വോയ്സ് ജാനകീയം എസ്.ജാനകി അനുസ്മരണവും, ജാനകി പാടിയ പാട്ടുകളുടെ കരോക്കെ ഗാനമത്സരവും നടന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ തളിപ്പറമ്പ് ഏഴാംമൈല്‍ ടാപ്‌കോസ് ഹാളില്‍ നടന്ന പരിപാടി സുബൈര്‍ സൂപ്പര്‍ വിഷന്റെ അധ്യക്ഷതയില്‍ സുസ്മിത ബാബു ഉദ്ഘാടനം ചെയ്തു. റീജ കാര്‍ത്തിക, പ്രമോദ് പൂമംഗലം, നാസര്‍ ഹൈവേ, കരിമ്പം കെ.പി.രാജീവന്‍, ഒ.ശോഭന, സജിത പ്രഭവം എന്നിവര്‍ പ്രസംഗിച്ചു. മുപ്പതോളം ഗായകര്‍ കരോക്കെ ഗാന മത്സരത്തില്‍ പങ്കെടുത്തു. പുറത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നെങ്കിലും ഗായകര്‍ ഹാളില്‍ ജാനകിയുടെ പാട്ടുകളുടെ പെരുമഴ തീര്‍ത്തു. ജാനകീയം സൂപ്പര്‍ വോയ്സില്‍ 12 പേരെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനം സ്മിത ചിറക്കല്‍, രണ്ടാം സമ്മാനം സുനിത വിനോദ് തലോറ, മൂന്നാം സമ്മാനം പുഷ്പ മനോജ് കുറ്റിക്കോല്‍. വിജയികള്‍ക്ക് മെമെന്റോ,സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. - [ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.](https://thekannuronlinenews.com/kannurnews-534/): തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും സജീവ സാന്നിധ്യമായ ഇദ്ദേഹം നിരത്തിവെച്ച തെളിവുകള്‍ക്ക് മുന്നില്‍ നഗരസഭയെ പ്രതിനിധീകരിച്ച് ഹാജരായ ഉദ്യോഗസ്ഥക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സെക്രട്ടെറിയും ചെയര്‍പേഴ്‌സനും വികസനസമിതി യോഗത്തില്‍ പങ്കെടുത്തുമില്ല. നഗരസഭ സെക്രട്ടെറിയുടെ അസാന്നിധ്യത്തെ പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഇരിക്കൂര്‍ എം.എല്‍.എ അഡ്വ.സജീവ് ജോസഫ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗത്തും രാഷ്ട്രീയസ്വാധീനവുംപണ സ്വാധീനവും ഉപയോഗപ്പെടുത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അനധികൃതമെന്ന് കണ്ടെത്തിയാല്‍ പോലും നഗരസഭ ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങി ഇവ നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞുനല്‍കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ആര് വര്‍ഷത്തിലധികമായി പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പൊതുസമൂഹത്തെ വിസ്വസിപ്പിക്കുകയും ചെയ്ത നിരവധി കെട്ടിടങ്ങള്‍ ഒരനക്കവുമില്ലാതെ നിലനില്‍ക്കുകയും വാടകക്ക് നല്‍കുകയും ചെയ്യുന്നത് തുടരുകയുമാണ്. വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച എല്ലാ രേഖകളും ശേഖരിച്ച രവീന്ദ്രന്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ 10 […] - [വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.](https://thekannuronlinenews.com/kannurnews-theft/): പരിയാരം: വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. പിലാത്തറ മണ്ടൂര്‍ കുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടില്‍ എം.ബാലകൃഷ്ണന്റെ(59)വീട്ടിലാണ് കവര്‍ച്ച നടന്നത്. 36 ഗ്രാം സ്വര്‍ണ ചെയിന്‍,  എട്ട് ഗ്രാം സ്വര്‍ണചെയിന്‍, 6 ഗ്രാം വീതം വരുന്ന രണ്ട് മോതിരങ്ങള്‍, എട്ട് ഗ്രാം സ്വര്‍ണവള എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ജൂലൈ-12 ന് വൈകുന്നേരം ആറിനും 31 ന് രാവിലെ എട്ടരക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ബെഡ്‌റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. എട്ട്‌ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   - [പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.](https://thekannuronlinenews.com/missing-kannurnews-52/): തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപത്തെ വഴുതക്കാട്ട് വീട്ടില്‍ ഷാജി-ലില്ലി ദമ്പതികളുടെ മകള്‍ ഷാരോണ(18)നെയാണ് കാണാതായത്. ഇന്നലെ രാവിലെ(ആഗസ്റ്റ്-ഒന്ന്) 9 ന് നേഴ്‌സിംഗ് അഡ്മിഷന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആലക്കോടേക്ക് പോവുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് അമ്മ ലില്ലി തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു. - [വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തു](https://thekannuronlinenews.com/fraud-goldloan-kannurnews/): ആലക്കോട്: വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഉളിക്കല്‍ സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. വട്ട്യാംതോട്ടിലെ എണ്ണക്കുടം പുവത്തിങ്കല്‍ എ.പി.ടോമിയുടെ മകന്‍ ഇ.ജെ.നിതിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. നടുവില്‍ സര്‍വീസ് സഹകരണ ബാഹ്കിന്റെ മണക്കടവ് ബ്രാഞ്ച് മാനേജര്‍ ബി.അബ്ദുല്‍നാസറിന്റെ പരാതിയിലാണ് കേസ്. ജൂണ്‍-6 ന് 24.8 ഗ്രാം വ്യാജ സ്വര്‍ണപണ്ടം പണയംവെച്ച് 2,54,000 രൂപയും ജൂണ്‍-12 ന് 49.5 ഗ്രാം വ്യാജ സ്വര്‍ണം പണയംവച്ച് 4,82,600 രൂപയും ജൂണ്‍-26 ന് 39 ഗ്രാം വ്യാജ സ്വര്‍ണം പണയംവെച്ച് 4,09,500 രൂപയും ഉള്‍പ്പെടെ 11,46,100 രൂപ ബാങ്കിനെ ചതി ചെയ്തതായ പരാതിയിലാണ് കേസ്. - [അനധികൃത പ്രവൃത്തികള്‍ക്ക് കൂട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ](https://thekannuronlinenews.com/kannurnews-533/): തളിപ്പറമ്പ്: അനധികൃത നടപടികള്‍ക്ക് കൂട്ടുനിന്ന് വ്യാജ രേഖകള്‍ നല്‍കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍എ. ഇന്ന് രാവിലെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് അധ്യക്ഷനായ എം.എല്‍.എ വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ തിരിഞ്ഞത്. ഏരുവേശി, ചപ്പാരപ്പടവ്, പാലക്കയംതട്ട് എന്നിവിടങ്ങളിലെ ക്വാറികള്‍ക്കുള്ള അനുമതിയും അനധികൃത കെട്ടിട നിര്‍മ്മാണങ്ങളും സംബന്ധിച്ച് വികസന സമിതി മുമ്പാകെ വന്ന പരാതികള്‍ പരിഗണിക്കവെയാണ് എം.എല്‍.എ യുടെ പ്രതികരണം. ചപ്പാരപ്പടവ് മുന്നൂറുകുളത്ത് ക്വാറി ആരംഭിക്കാന്‍ വില്ലേജ് ഓഫീസര്‍ കൃത്രിമ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് രേഖാമൂലം പരാതി നല്‍കിയ സാനിച്ചന്‍ മാത്യു സമിതി മുമ്പാകെ പറഞ്ഞു. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും, തളിപ്പറമ്പ് താലൂക്കിലാണ് ഇത്തരം പരാതികള്‍ വ്യാപകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കയംതട്ടില്‍ ടൂറിസപ്രധാനമായ സ്ഥലത്തിന്റെ കാഴ്ച്ച മറച്ച് അനധികൃത കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞുവെന്നും, ഇതിന് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും എം.എല്‍.എ […] - [അപകടം വരുന്നതുവരെ കാത്തുനില്‍ക്കണോ? മന്ന ജംഗ്ഷനില്‍](https://thekannuronlinenews.com/led-kannurnews/): തളിപ്പറമ്പ്: തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ എല്‍.ഇ.ഡി ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് അപകടം ക്ഷണിച്ചുവരുത്തുന്നു. ആലക്കോട് ഭാഗത്തുനിന്നും വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാണാവുന്ന വിധത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.  പകലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന ഈ പരസ്യബോര്‍ഡ് രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പതിയുന്നതിനാല്‍ ഏത് സമയത്തും അപകടം വരുത്തിയേക്കാം. മാത്രമല്ല, ചുവപ്പുവെളിച്ചം തെളിയുന്ന നേരത്ത് പരസ്യബോര്‍ഡിലേക്ക് ശ്രദ്ധ പോകുന്ന ഡ്രൈവര്‍മാര്‍ പച്ചലൈറ്റ് തെളിഞ്ഞാലും ഇതിലേക്ക് തന്നെ നോക്കിനില്‍ക്കുന്ന അവസ്ഥവരുന്നത്കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവും. വാഹനഡ്രൈവര്‍മാരുടെ ശ്രദ്ധ പതിയുന്ന രീതിയിലുള്ള ഈ ബോര്‍ഡ് ഉടനടി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.   - [നിരാശയുടെ ഉന്‍മാദത്തിലേക്ക് പ്രേക്ഷകരെ വലിച്ചിഴക്കുന്ന ഉന്‍മാദം.](https://thekannuronlinenews.com/unmadam-movie-review/): ഇലവീഴാപൂഞ്ചിറ, റോന്ത് എന്നീ സിനിമകളുടെ സംവിധായകന്‍. ജോസഫ്,  നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ഒരു വ്യക്തിയാണ് ഷാഹി കബീര്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പോലീസ് കഥകളുടെ ഒരു ആശാനായ ഷാഹി കബീറിന്റെ പുതിയ ചിത്രം ഉന്‍മാദം ആദ്യത്തെ ഷോ തന്നെ കണ്ടു. പക്ഷെ, മുന്‍കാല സിനിമകളുമായി താരതമ്യപ്പെടുത്തിയാല്‍ അഞ്ച് മാര്‍ക്ക് പോലും കൊടുക്കാന്‍ പറ്റാത്ത സിനിമ എന്ന് തന്നെ പറയേണ്ടി വരും. കുഞ്ചാക്കോ ബോബനും ലിജോമോളും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ മാത്രമാണ് ആശ്വാസം.  സിനിമ തിരക്കഥാകൃത്താവാന്‍ പോലീസില്‍ ലീവെടുത്ത് സംവിധായകരെ തേടി നടക്കുന്ന ഷെല്ലി എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബന്റെ ഭാര്യ സൗമ്യയായാണ് ലിജോ മോള്‍ ജോസ് അഭിനയിക്കുന്നത്. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരികെ വീണ്ടും സര്‍വീസില്‍ കയറിയ ഷെല്ലിക്ക് ഒരു കേസന്വേഷണത്തിന്റെ ഭാഗമായി നടന്ന ഒരാളുടെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് […] - [ഉർസുലൈൻ സ്കൂളിൽ  കൾച്ചറൽഫെസ്റ്റിന് തുടക്കമായി, ശ്രീകാന്ത് പാണപ്പുഴ ഉദ്ഘാടനം ചെയ്തു](https://thekannuronlinenews.com/kannurnews-532/): പരിയാരം: കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയമായ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൾച്ചറൽ ഫെസ്റ്റിന് തുടക്കമായി.    ഫെസ്റ്റ് യുവകവിയും മാധ്യമ പ്രവർത്തകനുമായ ശ്രീകാന്ത് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിജിമാത്യു അധ്യക്ഷത വഹിച്ചു. ആർട്സ് ക്ലബ്  സെക്രട്ടറി അൻവിത മുത്തു സ്വാഗതവും സ്കൂൾ ലീഡർ അതുല്യ ജയൻ നന്ദിയും പറഞ്ഞു. - [ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.](https://thekannuronlinenews.com/assault-kannurnews-99/): പരിയാരം: കുടുംബവഴക്കിനിടെ ഭാര്യയെ മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പരിയാരം തിരുവട്ടൂരിലെ പി.എം.ഹൗസില്‍ അബ്ദുല്‍ ജബ്ബാറിന്റെ(32)പേരിലാണ് കേസ്. ഭാര്യ കെ.ഷിബാനയുടെ(28)പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. ജൂലൈ-29 ന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. തടഞ്ഞുനിര്‍ത്തി മുഖത്തടിക്കുകയും തള്ളി താഴെയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത അബ്ദുല്‍ ജബ്ബാര്‍ ഷബാനയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. - [വാട്ടര്‍ അതോറിറ്റിയുടെ ടെലിമെട്രി റൂമില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, രണ്ട്‌ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു.](https://thekannuronlinenews.com/theft-kwa-kannurnews/): പരിയാരം: വാട്ടര്‍ അതോറിറ്റിയുടെ ടെലിമെട്രി റൂമില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, രണ്ട്‌ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. കാരക്കുണ്ടിലെ ഉപരിതല ജലസംഭരണിക്ക് സമീപത്തെ ടെലിമെട്രി റൂമില്‍ സൂക്ഷിച്ചിരുന്ന ഒരു സി.പി.യു, ആറ് ലിത്തിയം അയണ്‍ ബാറ്ററികള്‍, ഒരു പാനല്‍ ബോര്‍ഡ്, 300 എം.എംന്റെ രണ്ട് എം.ജെ.കോളറും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായാണ്പരാതി. ജൂലൈ-29ന് പകള്‍ മൂന്നിനും 30 ന് രാവിലെ 10 നും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പിലാത്തറ സെക്ഷന്‍ അസി.എഞ്ചിനീയര്‍ ചപ്പാരപ്പടവ് തിരുങ്കുളത്തെ കൂലോത്ത് വളപ്പില്‍ കെ.വി.നിതിന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു. - [ഉസിലാംപട്ടിപെണ്‍കുട്ടി വീണ്ടും-ജെന്റില്‍മാന്‍'; 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്](https://thekannuronlinenews.com/gentleman-kannurnews/): കൊച്ചി: 1993 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. ജെന്റില്‍മാന്‍ പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4ഗ അള്‍ട്ര എച്ച് ഡി ദൃശ്യ നിലവാരത്തിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതിക വിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥ പറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘ജെന്റില്‍മാന്‍’. കെടി കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. 1993-ല്‍ പുറത്തിറങ്ങിയ ‘ജെന്റില്‍മാന്‍’ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷന്‍ കിങ് […] - [പൊതുസ്ഥലത്ത് കലഹസ്വഭാവിയായി പെരുമാറിയ സുനില്‍കുമാറിന്റെ പേരില്‍ കേസ്.](https://thekannuronlinenews.com/kannurnews-531/): തളിപ്പറമ്പ്: പൊതുസ്ഥലത്ത് കലഹസ്വഭാവിയായി പെരുമാറി ആളുകളെ ശല്യം ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ പാലക്കീല്‍ വീട്ടില്‍ പി.സുനില്‍കുമാറിന്റെ(53)പേരിലാണ് കേസ്. ഇന്നലെ രാവിലെ 10.05 ന് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ചാണ് സംഭവം. പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ്.ഐ പി.യദുകൃഷ്ണന്‍, സി.പി.ഒ രമേഷ് എന്നിവരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. - [വിസ്മയപാര്‍ക്ക് മാനേജ്‌മെന്റിനെതിരെ കേസ്. റെയിഡിനിടെ അപകടം, വയനാട് സ്വദേശിക്ക് പരിക്കേറ്റു.](https://thekannuronlinenews.com/vismayapark-case-kannurnews/): തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ റെയിഡായ ഫാമിലി ട്രെയിനില്‍ സഞ്ചരിച്ചയാള്‍ക്ക് ട്രെയിന്‍ മറിഞ്ഞ് പരിക്കേറ്റ സംഭവത്തില്‍ പാര്‍ക്ക് മാനേജ്‌മെന്റിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വയനാട് നല്ലൂര്‍നാട് ദ്വാരക സെന്റ് ജോസഫ്‌സ് ചര്‍ച്ചിന് സമീപം പിലാപ്പിള്ളില്‍ വീട്ടില്‍ പി.മാത്തച്ചന്‍(59)ന്റെ പരാതിയിലാണ് കേസ്. 2026 ഏപ്രില്‍-18 ന് രാവിലെ 11 ന് പറശിനിക്കടവ് വിസ്മയ പാര്‍ക്കിലെത്തിയ മാത്തച്ചന്‍ ഇവിടെയുള്ള ഫാമിലി ട്രെയിന്‍ എന്ന റെയിഡില്‍ കയറിയപ്പോള്‍ മനുഷ്യജീവന് അപകടം സംഭവിക്കുന്ന വിധത്തില്‍ റെയിഡ് അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലം ട്രെയിന്‍ മറിഞ്ഞ് മാത്തച്ചന് പരിക്കേല്‍ക്കുകയും കാല്‍വിരലിന്റെ എല്ല്‌പൊട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ജൂലൈ-16 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് സംഭവം നടന്നതാണെന്ന് വ്യക്തമായതിനാലാണ് കേസെടുത്തത്.   - [മധ്യവയസ്‌ക്കയെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.](https://thekannuronlinenews.com/missing-kannurnews-51/): പരിയാരം: മധ്യവയസ്‌ക്കയെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി കിഴക്കെക്കര ചെങ്ങന്‍ വീട്ടില്‍ സി.ശാന്ത(56)നെയാണ് കാണാതായത്. ജൂലായ്-27 ന് ഉച്ചക്ക് 12.45 ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് പോയതായിരുന്നു. മകന്‍ സി.ശ്രീജിത്തിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. - [മൊബൈല്‍ ഫോണ്‍ ഉപയോഗത്തെത്തുടര്‍ന്നുള്ള തര്‍ക്കം; പതിനെട്ടുകാരന്‍ ജീവനൊടുക്കി](https://thekannuronlinenews.com/death-kannurnews-83/): അങ്ങാടിപ്പുറം: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ എടുത്തുവെച്ചതിലുള്ള മനോവിഷമത്തെത്തുടര്‍ന്ന് പതിനെട്ടുകാരന്‍ ജീവനൊടുക്കി. അങ്ങാടിപ്പുറം സ്വദേശി മുന്‍ഷീദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാവ് വിലക്കുകയും ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതില്‍ കടുത്ത മനോവിഷമം പ്രകടിപ്പിച്ച മുന്‍ഷീദ്, ഉമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഉമ്മ തിരിച്ചെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരം 6 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   - [മട്ടന്നൂര്‍ കളറോഡ് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു](https://thekannuronlinenews.com/accident-death-kannurnews-38/): മട്ടന്നൂര്‍: ഇരിട്ടി- മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി. സായന്ത് (25) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഭിരാം (25), ഹൃഷിരാജ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.15ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. സായന്ത് രാജ് ആണ് കാര്‍ ഓടിച്ചിരുന്നത്. മട്ടന്നൂര്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി - [മഞ്ഞപ്പിത്തം തടയാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണം-ഡോ.വൈ.പ്രവീണ്‍കുമാര്‍](https://thekannuronlinenews.com/world-hepatitisday-kannurnews/): പരിയാരം: മഞ്ഞപ്പിത്തത്തിനെതിരായ വാക്‌സിനേഷന്‍ പോളിയോതുള്ളിമരുന്ന് പോലെ നിര്‍ബന്ധിതമാക്കേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ.വൈ.പ്രവീണ്‍കുമാര്‍. ലോക ഹെപ്പൈറ്ററ്റിസ് ദിനാഘോഷത്തിന്റെ ഭാഗമായി ജനറല്‍ മെഡിസിന്‍ വിഭാഗവും ഗ്യാസ്‌ട്രോ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്ത രോഗികള്‍ കേരളത്തിലാണെന്നും, മരണനിരക്ക് രണ്ടര ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആളകള്‍ പരമ്പരാഗത ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് രുചികൂടുതലുള്ള ഭക്ഷണം തേടിപ്പോകുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഫാസ്റ്റ്ഫുഡിന്റെ അമിതമായ ഉപയോഗം, വ്യക്തിശുചിത്വമില്ലായ്മ, കെട്ടിക്കിടക്കുന്ന മലിനജലം എന്നിവയും മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകുന്നുണ്ട്. എ.ബി.സി.ഡി തുടങ്ങി നാല് ടൈപ്പ് മഞ്ഞപ്പിത്ത രോഗങ്ങളില്‍ സി ഒഴികെ മൂന്ന് ടൈപ്പ് രോഗങ്ങളെയും പ്രതിരോധകുത്തിവെപ്പിലൂടെ തടയാന്‍ കഴിയും, എന്നാല്‍ ഭൂരിഭാഗം ആളുകളും ഈ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നില്ല. നിര്‍ബന്ധപൂര്‍വ്വമായ ഹെപ്പറ്റൈറ്റിസ് വാക്‌സില്‍ ഉപയോഗത്തിലൂടെ മഞ്ഞപ്പിത്തവ്യാപനം പൂര്‍ണമായി തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ.ഷീബ ദാമോദര്‍ പരിപാടി ഉദ്ഘാടനം […] - [സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച യുവാവിന്റെ പേരില്‍ കേസ്.](https://thekannuronlinenews.com/cybercrime-kannurnews-5/): പരിയാരം: സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച് ഉപയോഗിച്ച സംഭവത്തില്‍ പരിയാരം പോലീസ് യുവാവിന്റെ പേരില്‍ കേസെടുത്തു. ചെറുതാഴം സി.എം.നഗറിലെ അഞ്ജുന്റെ വീട്ടില്‍ ടി.ജോവന്‍ പോളിന്റെ(19)പേരിലാണ് കേസ്. സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് രഹസ്യവിരം ലഭിച്ചതിനെ തുടര്‍ന്ന് പരിയാരം എസ്.ഐ കെ.സത്യന്‍, സൈബര്‍സെല്‍ എക്‌സ്‌പെര്‍ട്ട് എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 6.30 ന് സി.എം.നഗറിലെ വീട്ടിലെത്തിയത്. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി പണമുണ്ടാക്കാമെന്ന വളപട്ടണം സ്വദേശിയും സുഹൃത്തുമായ കെ.പി.മുഹമ്മദ്അസീംഅലി ട്രേഡിംഗ് ജോവന്‍ പോളിന്റെ ബാങ്ക് അക്കൗണ്ടും മറ്റും ഉപയോഗിച്ച് ട്രേഡിംഗ് നടത്തിയതാണെന്നും 2026 ഏപ്രില്‍ 6 ന് എ.ടി.എം വഴി പിന്‍വലിച്ച പണം അസീംഅലിയുടെ അക്കൗണ്ടില്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ജോവാന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്്ദ്ധന്‍ പരിശോധിച്ചതില്‍ കൂടുതലൊന്നും കണ്ടെത്താനായില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ 2 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി. […] - [പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു.](https://thekannuronlinenews.com/drugs-kannurnews-3/): തളിപ്പറമ്പ്: പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ എൻ.ഡി.പി എസ് കേസുകളു മായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടികൂടിയ നിരോധിത മയക്കുരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ്‌ ഗോയൽ ചെയർമാൻ ആയ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഷാജു ജോസഫ് എന്നിവർ അംഗങ്ങളായിരുന്നു. വിവിധ കേസുകളികളിലായി പിടിച്ചെടുത്ത 14.43 കി.ഗ്രാം കഞ്ചാവ്, 211.42 ഗ്രാം മേത്താഫിറ്റാമിൻ, 415.58 ഗ്രാം എം ഡി എം എ, 4.02 കി.ഗ്രാം ഹാഷിഷ് ഓയിൽ, 4 കഞ്ചാവ് ചെടികൾ എന്നിവ നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. - [ചതി പണം ഇടപാട്-ചപ്പാരപ്പടവ് സ്വദേശിക്കെതിരെ കേസ്.](https://thekannuronlinenews.com/cheating-kannurnews-12/): തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചതിന് ചപ്പാരപ്പടവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് അല്‍മിഹ്രാജ് ഹൗസിലെ മുഹമ്മദ്മൗലവിയുടെ മകന്‍ യു.വി.ഹമിദ് മുഹമ്മദിന്റെ(24)പേരിലാണ് കേസ്. ഹമിദ് മുഹമ്മദ് തന്റെ ഏര്യം എടക്കോത്തെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2025 മാര്‍ച്ച് 28 നും അതിന് ശേഷവും അമിതലഭാഭത്തിന് വേണ്ടി 1,32,000 രൂപയുടെ അഞ്ച് ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തില്‍ ഹമിദ് മുഹമ്മദ് ഇടപാടുകള്‍ നടത്തിയ അഞ്ച് അക്കൗണ്ടുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ കേസുകളില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമായതിനാല്‍ പോലീസ് എസ്.ഐ കെ.എസ്.നിതിന്‍, എ.എസ്.ഐ അരുണ്‍ രാഘവന്‍, സി.പി.ഒമാരായ സിന്ധു, ശരത് എന്നിവരുള്‍പ്പെട്ട സംഘം ചപ്പാരപ്പടവിലെ വീട്ടിലെത്തി പരിശോധന നടത്തി. ഹമിദ് മുഹമ്മദിന്റെ ഉപ്പ മുഹമ്മദ് മൗലവിയുമായി സംസാരിച്ചതില്‍ ഇയാള്‍ ജൂലായ്-18 മുതല്‍ ഖത്തറില്‍ ജോലി ചെയ്തുവരുന്നതായി വ്യക്തമായിട്ടുണ്ട്. - [വാഹനം പാര്‍ക്ക് ചെയ്ത തര്‍ക്കം-യുവാവിന് മര്‍ദ്ദനം, കട തകര്‍ത്ത് ഒരു ലക്ഷം രൂപ നാശനഷ്ടം വരുത്തിയതിന് കേസ്.](https://thekannuronlinenews.com/kannurnews-assault/): പരിയാരം: കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക്‌ചെയ്തതുമായി ബന്ധപ്പെട്ട വാക്തര്‍ക്കത്തില്‍ കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം  വരുത്തുകയും കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളോറ കടവനാട്ടെ എന്‍.സി.കാഷ്യോക്കാണ്(46)പരിക്കേറ്റത്. സംഭവത്തില്‍ വാടാട്ടെ ഷാജി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. ജൂലൈ-26 ന് വൈകുന്നേരം 6.45 നാണ് സംഭവം നടന്നത്. അമ്മാനപ്പാറയില്‍ കാഷ്യോയുടെ ഭാര്യ നടത്തിവരുന്ന കടയുടെ മുന്നില്‍ ഷാജി വാഹനം പാര്‍ക്ക് ചെയ്തത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് സംഭവം. കടയിലേക്ക് അതിക്രമിച്ചു കടന്ന് നാശനഷ്ടം വരുത്തിയ പ്രതികള്‍ കാഷ്യോയെ മര്‍ദ്ദിക്കുകയും ചെയ്തു. - [മദ്യപിച്ച്ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.](https://thekannuronlinenews.com/drink-drive-kannurnews/): പരിയാരം: മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. കുറ്റ്യേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ചെറൂട്ട വീട്ടില്‍ അനില്‍കുമാറിന്റെ(56)പേരിലാണ് കേസ്. ഇന്നലെ ജൂലൈ 27 ന് രാവിലെ പത്തരക്ക് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പരിയാരം മുക്കുന്നില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. മുക്കുന്ന്-കുറ്റ്യേരി റോഡിലൂടെ ഓട്ടോറിക്ഷഓടിച്ചുവരവെയാണ് വാഹനപരിശോധന നടന്നത്. ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 292mg/100/ml എന്ന് കണ്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. - [കൈക്കൂലിക്കാരന്‍ എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍-](https://thekannuronlinenews.com/bribery-arrest-kannurnews/): കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000/ രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍.  ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആദ്യ ഗഡുവായ 15,000/ രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.മുഹമ്മദ് അസ്ലം എന്നയാളെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടി. ഇന്ന് വൈകുന്നേരം പ്രതി പരാതിക്കാരനോട് കണ്ണൂര്‍ ടൗണ്‍ കാള്‍ടെക്‌സ് എന്ന സ്ഥലത്ത് പണവുമായി എത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. - [കെ.കെ.മുഹമ്മദ്, വി.എന്‍ അന്‍സല്‍ അനുസ്മരണം.](https://thekannuronlinenews.com/kannurnews-530/): കണ്ണൂര്‍: അന്തരിച്ച പത്രപ്രവര്‍ത്തകരായ കെ.കെ.മുഹമ്മദ്, വി.എന്‍.അന്‍സല്‍ എന്നിവരുടെ അനുസ്മരണയോഗം സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മ കാണാന്‍ ഒരിടം ഹൃദയത്തില്‍ സൂക്ഷിച്ചവരാണ് കെ.കെ.മുഹമ്മദും വിഎന്‍.അന്‍സലുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.സി.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.ജിജോകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ഗോപി, എ.ദാമോദരന്‍, ജയകൃഷ്ണന്‍ നരിക്കുട്ടി, എം.വി.പ്രസാദ്, സി.കെ.സുനില്‍, സി.കെ.എ.ജബ്ബാര്‍, കെ.ടി.ശശി, എന്‍.ധനഞ്ജയന്‍, ദിനകരന്‍ കൊമ്പിലാത്ത്, ഒ.ഉസ്മാന്‍, വി.ഹരിശങ്കര്‍ ഒ.സി.മോഹന്‍രാജ്, രാധാകൃഷ്ണന്‍ പട്ടാനൂര്‍, എ.എം.ഹസ്സന്‍, നാരായണന്‍ കാവുമ്പായി, ജിജോ കദളികാട്ടില്‍, പി.പി.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.   - [എരിപുരത്ത് കണ്ടെയ്‌നര്‍ ലോറിയും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി](https://thekannuronlinenews.com/kannurnews-529/): പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 5.30 നുണ്ടായ വാഹനാപകടത്തില്‍ കാബിനില്‍ കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആര്‍.ജെ-14 ജി.കെ. 7126 കണ്ടയിനര്‍ ലോറിയാണ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍-09 എ.ഡബ്ല്യു 5353 നമ്പര്‍ ഗ്യാസ് വിതരണ ലോറിയില്‍ ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ കാബിന്‍ തകര്‍ന്നതോടെ ഡ്രൈവര്‍ സ്റ്റിയറിങ് വീലിനും ഡാഷ്‌ബോര്‍ഡിനുമിടയില്‍ കുടുങ്ങി.  അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് കാബിന്‍ തുറന്ന് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു. ഹരിയാന സ്വദേശിയായ ആക്രം (30) ആണ് അപകടത്തില്‍പ്പെട്ടത്. ചെറിയ പരിക്കേറ്റ ഇയാളെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ദയാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, […] - [മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു, സംഭവം രാമന്തളി പള്ളി മൈതാനിയില്‍](https://thekannuronlinenews.com/kannurnews-death-2/): പയ്യന്നൂര്‍: പള്ളിമൈതാനിയില്‍ മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു. രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍(71)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന്‍ വ്യാപാരം ബി.കെ.എം.ജംഗ്ഷന്‍ ) ഉടമയാണ്. ഭാര്യ:സി.എച്ച്.ഹൈറുന്നിസ. മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്. മരുമക്കള്‍: ആയിഷ, ഷക്കീല്‍. പിതാവ്: പരേതനായ ഇറയത്ത് മുഹമ്മദ് കുഞ്ഞി. മാതാവ്: പരേതയായ സി.എ.ഹവ്വ ഉമ്മ. സഹോദരങ്ങള്‍: ഇഖ്ബാല്‍, റാഫി, റംല റഹ്‌മാന്‍, നൂറുന്നിസ സലാം, പരേതരായ അബ്ദു റഹ്‌മാന്‍, ഇബ്രാഹിം, ഹസ്സന്‍. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം രാമന്തളി പള്ളിഖബര്‍സ്ഥാനില്‍   - [ഗവണ്‍മെന്റിന് പോലും ചെയ്യാനാവാത്ത കാര്യങ്ങളാണ് സന്നദ്ധ സംഘടനകള്‍ ചെയ്യുന്നത്-ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ](https://thekannuronlinenews.com/youngminds-kannurnews-2/): തളിപ്പറമ്പ്: ഗവണ്‍മെന്റിന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യംഗ് മൈന്‍ഡ്‌സ് ക്ലബ്ബ് പോലുള്ള സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, മാതൃകാപരമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ ശ്ലാഘനീയമാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ടൗണ്‍ യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എം.സ്‌കറിയാച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഏരിയ പ്രസിഡന്റ് ആന്റോ കെ.ആന്റണി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയുക്ത ഏരിയാ പ്രസിഡന്റ് മൈക്കിള്‍ കെ.മൈക്കിള്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. തുടര്‍ന്ന് ടി.എസ്.ജയിംസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത് കൊണ്ട് നയപ്രഖ്യാപനം നടത്തി. ഇന്റര്‍നാഷണല്‍ പ്രസീഡിയം മെമ്പര്‍ ടി.കെ.രമേഷ് കുമാര്‍ സഞ്ജീവനി പാലിയേറ്റിവ് കെയറിനുള്ള വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. മദര്‍ ക്ലബ്ബ് പ്രസിഡന്റ് ഷിനോ ജോസ് ഫ്‌ളാഗ് പ്രസന്റേഷന്‍ നിര്‍വ്വഹിച്ചു. പ്രിയ ഗോപാല്‍, പ്രകാശ് ജോണ്‍, സി. വി.വിനോദ് കുമാര്‍, ബിജു ഫ്രാന്‍സിസ്, കെ.വി.പ്രശാന്ത്, പി.പി.സൂരേഷ്, കൃഷ്ണകുമാര്‍, അനീഷ് തോണക്കര, […] - [കൂവോട് വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം; ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ നേരത്തെ മടങ്ങിയതും ചര്‍ച്ചയായി](https://thekannuronlinenews.com/koovode-kannurnews-4/): തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ 27-ാം വാര്‍ഡ് (കൂവോട്) വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ വാര്‍ഡ്‌സഭ അവസാനിക്കും മുമ്പേ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപരഞ്ജിത് മടങ്ങിയതും ചര്‍ച്ചയ്ക്ക് ഇടയായി. ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാതെയും ഉയര്‍ന്ന വിഷയങ്ങളില്‍ വിശദീകരണം നല്‍കാതെയും മടങ്ങിയത് ജനാധിപത്യത്തോടുള്ള അവഗണനയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. വാര്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് വികസനരേഖയുടെ അഭാവം, ഫണ്ട് വെട്ടിക്കുറച്ചത്, അശാസ്ത്രീയമായ പദ്ധതികള്‍, സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തകരാറിലാകുന്ന തെരുവുവിളക്കുകള്‍, അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം, തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭരണസമിതിക്കെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. തൊണ്ടന്‍ചിറത്തോട് വഴി കീഴാറ്റൂര്‍കൂവോട് മേഖലയിലേക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മാലിന്യം കിണറുകളെയും കൃഷിയിടങ്ങളെയും ജനങ്ങളുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നതായി വാര്‍ഡ്‌സഭ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.  തളിപ്പറമ്പ് മുതല്‍ പത്തായച്ചിറ അണക്കെട്ട് വരെ തോടിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി, നടപ്പാത, സൈക്കിള്‍ പാത എന്നിവ […] - [തൃച്ചംബരത്തെ എം.വി.അജിത്കുമാര്‍(53)നിര്യാതനായി](https://thekannuronlinenews.com/deathkannurnews/): തളിപ്പറമ്പ്: തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍(53)നിര്യാതനായി. തലശ്ശേരി കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു മരണം. അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: കാര്‍ത്ത്യായനി. ഭാര്യ:ഷീന(ആശവര്‍ക്കര്‍, അഴീക്കോട്). മക്കള്‍: സാന്ദ്ര, സര്‍ഗ്ഗ. സഹോദരങ്ങള്‍: ഗീത (ചെങ്ങളായി പഞ്ചായത്ത്) രൂപേഷ്(ജീവനക്കാരന്‍, ടി.ടി.കെ ദേവസ്വം), ദീപ രഞ്ജിത്ത് (ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, തളിപ്പറമ്പ് നഗരസഭ) , ശ്രീജിത്ത് (പോസ്റ്റല്‍ അസിസ്റ്റന്റ്, ആലക്കോട് ), ധനേഷ് (ബില്‍ കളക്ടര്‍, തളിപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക്). മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടിലേക്ക് കൊണ്ട് വരും. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകുന്നേരം 5 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.   - [പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങളിലെ 7 പേര്‍ പോലീസ് പിടിയില്‍.](https://thekannuronlinenews.com/gambling-kannurnews-41/): പെരിങ്ങോം: പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങള്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകുന്നേരം 5.50 ന് ഓടമൊട്ടയിലെ ചെങ്കല്‍ പണക്ക് സമീപം വെച്ച് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍, സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പെരുവാമ്പയിലെ പുതിയടത്ത് വളപ്പില്‍ പി.വി.നസീര്‍(46). കുറ്റൂര്‍ ചട്യോളിലെ പുല്ലായിക്കൊടി വീട്ടില്‍ പി.വി.സന്തോഷ്(41) എന്നിവരാണ് പിടിയിലായത്. പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ചീട്ടുകളി സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. 5100 രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വൈകുന്നേരം 4.15 ന് നടന്ന മറ്റൊരു സംഭവത്തില്‍ പെരിങ്ങോം കുപ്പോളില്‍ വാട്ടര്‍ടാങ്കിന് സമൂപം ചീട്ടുകളിയില്‍ ഏര്‍പ്പെട്ട അഞ്ചംഗസംഘത്തെയും പോലീസ് പിടികൂടി. ഉഴിച്ചിയിലെ പി.വി.ഹൗസില്‍ എസ്.അമീര്‍(50), പെരിങ്ങോം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ മുണ്ടയാട്ട് വീട്ടില്‍ എം.സുനില്‍(47), കടാംകുന്നിലെ പനയന്താന്‍ വീട്ടില്‍ പി.ഗിരീഷ്(46), കുപ്പോള്‍ കരയാല വീട്ടില്‍ കെ.വിനോദ്(46), ഉമ്മറപോയില്‍ കുരിയന്‍പ്ലാക്കല്‍ വീട്ടില്‍ കെ.കെ.മനോജ്(47) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2460 രൂപ പിടിച്ചെടുത്തു. സീനിയര്‍ സി.പി.ഒമാരായ […] - [തളിപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനുവദിക്കണം, ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പ് വേണം-രാഹുല്‍ വെച്ചിയോട്ട്](https://thekannuronlinenews.com/cpjohn-ksrtc-kannurnews/): കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കാനും ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തളിപ്പറമ്പിലും പരിയാരം മെഡിക്കല്‍ കോളേജിലും സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം. ഇന്ന് രാവിലെ കണ്ണൂരിലെത്തി യ മന്ത്രി സി.പി.ജോണിനെ നേരിട്ടുകണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് നിവേദനം സമര്‍പ്പിച്ചത്. റെയില്‍വേ സൗകര്യമില്ലാത്ത തളിപ്പറമ്പ് നഗരത്തിന് ഒരു കെഎസ്ആര്‍ടിസി ഡിപ്പോ എന്നത് അത്യാവശ്യമാണ്, കൂടാതെ നിലവില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസ്സുകള്‍ തളിപ്പറമ്പില്‍ സ്റ്റോപ്പ് ഇല്ലാത്തത് രാത്രികാലങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. (കൊട്ടാരക്കര- കൊല്ലൂര്‍, തിരുവനന്തപുരം- കൊല്ലൂര്‍. പാലാ -കാസര്‍കോട്. പത്തനംതിട്ട- മംഗലാപുരം വേള്‍വോ തുടങ്ങിയ ബസ്സുകള്‍ തളിപ്പറമ്പില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും രാഹുല്‍ നിവേദനത്തില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.   - [ദീപിക മുന്‍ ആലക്കോട് ലേഖകന്‍ സിജോ കെ ഡൊമിനിക്(39)നിര്യാതനായി](https://thekannuronlinenews.com/obit-sijodominic-kannurnews/): കരുവന്‍ചാല്‍: കാസര്‍ഗോഡ് കരിവേടകം സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ ചാണോക്കുണ്ട് കരിവേടന്‍കുണ്ടിലെ കാഞ്ഞിരത്തുംമൂട്ടില്‍ സിജോ കെ ഡൊമിനിക്(39)നിര്യാതനായി. ശവസംസ്‌കാരം നാളെ 27-ന് തിങ്കളാഴ്ച രാവിലെ 11 30ന് കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിയില്‍. വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍, വയത്തൂര്‍ യു.പി. സ്‌കൂള്‍, ഉളിക്കല്‍ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീപിക ദിനപത്രം ആലക്കോട് മുന്‍ ലേഖകനാണ്. കേരള യൂത്ത് ഫ്രണ്ട്(എം)കണ്ണൂര്‍ ജില്ല മുന്‍ വൈസ് പ്രസിഡണ്ടും, കെ.സി.വൈ.എം തലശ്ശേരി അതിരൂപത മുന്‍ പ്രസിഡണ്ടുമാണ്. ഭാര്യ പാത്തന്‍പാറ വരകില്‍ കുടുംബാംഗം ജോയ്സി. മക്കള്‍: അന്‍സ, അന്‍ഷ്(ഇരുവരും വിദ്യാര്‍ത്ഥികള്‍ കരിവേടകം സെന്റ് മേരീസ് സ്‌കൂള്‍). പരേതനായ ഡൊമിനിക്. കുളങ്ങര കുടുംബാംഗം ആലീസ് ദമ്പതികളുടെ മകനാണ്. സഹോദരി: ജിഷ സാഷ്( അധ്യാപിക. അസംപ്ഷന്‍ സ്‌കൂള്‍, ബത്തേരി). - [വ്യാപാരി-വ്യവസായി സമിതി: ടി.വി.പ്രകാശന്‍ പ്രസിഡന്റ്, കെ.പി.എം.റിയാസുദ്ദീന്‍ ജന.സെക്രട്ടെറി](https://thekannuronlinenews.com/kannurnews-528/): തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് മുനിസിപ്പല്‍ സമ്മേളനം ബാംബുഫ്രഷ് ഓഡിറ്റോറിയത്തില്‍ നടന്നു.  സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.എം.കെ.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം പണ്ണേരി ബാലന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി കെ.വി.മനോഹരന്‍, ജോ.സിക്രട്ടറി പി.വി.രാധാകൃഷ്ണന്‍, യൂത്ത് വിങ് ജില്ലാ സിക്രട്ടറി ടി.ടി.സുനില്‍കുമാര്‍, വ്യാപാരി വനിതാ സമിതി ജില്ലാ ജോ.സിക്രട്ടറി എം.കെ.ലളിത എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ കമ്മിറ്റി സിക്രട്ടറി എം.വി.ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ സജി പി.ജോസഫ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.വി.പ്രകാശന്‍ (പ്രസിഡന്റ്), കെ.പി.എം.റിയാസുദ്ദീന്‍ (ജന.സിക്രട്ടറി),വി.കെ.ഷാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. - [പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു.](https://thekannuronlinenews.com/hangdeath-kannurnews-112/): പയ്യന്നൂര്‍: പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു. കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പരക്കും 10 നും ഇടയില്‍ വീടിന്റെ സെന്റര്‍ ഹാളിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കണ്ടോത്ത് നരിയഞ്ചേരിയിലെ എ.കെ.മുരളീകൃഷ്ണന്റെയും (ജ്യോത്സ്യര്‍) പയ്യാടക്കത്ത് അജിതയുടെയും മകനാണ്. തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് കോളേജില്‍ രണ്ട് ദിവസം ക്ലാസില്‍ പോയിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം സമുദായ സമുദായ ശ്മശാനത്തില്‍.   - [രാമന്തളി മുസ്ലിംലീഗ് ഓഫീസിന് സമീപത്തെ സി.എച്ച്.അബ്ദുസമദ് ഹാജി(62) നിര്യാതനായി.](https://thekannuronlinenews.com/obit-kannurnews-39/): രാമന്തളി: രാമന്തളി മുസ്ലിംലീഗ് ഓഫീസിന് സമീപത്തെ ചൊക്രുവിന്റെ കണ്ടത്തില്‍ സി.എച്ച്.അബ്ദുസമദ് ഹാജി(62)ബംഗളൂരുവില്‍ നിര്യാതനായി. ഭാര്യ:പരേതനായ കെ പി അഹമ്മദ് ഹാജിയുടെ മകള്‍ റസിയ. മക്കള്‍: റിയാസ് (ദുബായ്), ഡോ. സലീന, ഫാത്തിമ. മരുമക്കള്‍: മറിയംബി (കവ്വായി), മിര്‍ഷാദ് (പെരിങ്ങോം), സുഹൈല്‍ (കുഞ്ഞിമംഗലം). മൃതദേഹം വൈകുന്നേരത്തോടു കൂടി രാമന്തളിയില്‍ എത്തിക്കും. തുടര്‍ന്ന് രാമന്തളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.   - [യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് ക്ലബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.](https://thekannuronlinenews.com/youngminds-kannurnews/): തളിപ്പറമ്പ്: യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ റാമിസ് റസിഡന്‍സിയില്‍ നടന്നു. കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ തളിപ്പറമ്പ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മൈക്കിള്‍ കെ.മൈക്കിള്‍ നിര്‍വ്വഹിച്ചു. ഡെന്‍സി സിനു അദ്ധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ പ്രസീഡിയം മെമ്പര്‍ സി.വി.ഹരിദാസന്‍ മുഖ്യപ്രഭാഷണം നടത്തി. റീജിയണല്‍ ചെയര്‍മാന്‍ രാജേഷ് ഗോപാല്‍ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ പി.വി.അനില്‍കുമാര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിജു ജോസഫ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റീജിയന്‍ ചെയര്‍മാന്‍ ഇലക്ടായ സി.വി.വിനോദ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം റീജിയണല്‍ സെക്രട്ടറി പി.പി.സുരേഷ് നിര്‍വ്വഹിച്ചു. മികച്ച പഠന-ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കിയവരെ കൃഷ്ണകുമാര്‍, അഡ്വ.എം.കെ. വേണുഗോപാല്‍, അനീഷ് തോണക്കര എന്നിവര്‍ മെമന്റൊ നല്‍കി അനുമോദിച്ചു. 21 തവണം രക്തദാനം നല്‍കിയ ക്ലബ് മെമ്പര്‍ സിനി ടീച്ചറെ ആദരിച്ചു. സുനീഷ് തോമസ്, വി.പി.അശോകന്‍, ലെന്‍സ് […] - [പൂമംഗലം ചോലഭാഗത്തേക്ക് പാലംവേണം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നിവേദനം നല്‍കി.](https://thekannuronlinenews.com/udf-poomangalam-kannurnews/): തളിപ്പറമ്പ്: പൂമംഗലം 18-ാം വാര്‍ഡിലെ ചോലഭാഗത്തേക്ക് ഗതാഗതയോഗ്യമായ പാലം അനുവദിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് പൂമംഗലം വാര്‍ഡ് കമ്മിറ്റി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പി.കെ.സരസ്വതി, എം.എന്‍.പൂമംഗലം, എം.അഹമ്മദ്, ഒ.വി.ഗംഗാധരന്‍ മാസ്റ്റര്‍, കെ.ഷൗക്കത്തലി, പി.കൃഷ്ണന്‍, ടി.ചന്ദ്രന്‍, എം.സക്കീര്‍ ഹുസൈന്‍. സി.ലക്ഷ്മണന്‍. കെ.മുഹമ്മദലി ഹാജി, സി.സുരേന്ദ്രന്‍, കെ. മുസ്തഫ. സി.രാജീവന്‍, ടി.പി.വേണുഗോപാലന്‍, പി.പി.ഭാസ്‌കരന്‍ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. - [പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.](https://thekannuronlinenews.com/snakebite-death-kannurnews-2/): തളിപ്പറമ്പ്: പാമ്പുകയിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ്(60) മരിച്ചത്. ശനിയാഴ്ച്ചയാണ് വീടിന്റെ ഞാലിയില്‍വച്ച് കടിയേറ്റത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുംചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ. മരുമകന്‍: പ്രദീപന്‍ (പാപ്പിനിശേരി). സഹോദരങ്ങള്‍. ഭാസ്‌കരന്‍, കമലാക്ഷി, സരോജിനി, കോമളവല്ലി, പരേതയായ പദ്മാവതി.   - [ടി.പി.സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി, പോലീസില്‍ വന്‍ അഴിച്ചുപണി](https://thekannuronlinenews.com/tpsumesh-kannurnews/): തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. തളിപ്പറമ്പില്‍ ടി.പി.സുമേഷാണ് പുതിയ ഡിവൈ.എസ്.പി. കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ സ്വദേശിയാണ്. എം.പി.ആസാദാണ് കണ്ണൂര്‍  എ.സി.പി. പോലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പി, മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍ കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും. - [എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന റെയില്‍വെ കോപ്പര്‍കേബില്‍ മോഷ്ടിച്ചതായി പരാതി.](https://thekannuronlinenews.com/cable-theft-kannurnews/): പയ്യന്നൂര്‍: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന റെയില്‍വെ കോപ്പര്‍കേബില്‍ മോഷ്ടിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി റെയില്‍വെ ഗേറ്റിന് സമീപത്തുനിന്നാണ് 1940 മീറ്റര്‍ കേബിളുകള്‍ മോഷ്ടിക്കപ്പെട്ടത്. ജൂണ്‍-7 നും ജൂലായ്- 8 നും ഇടയിലാണ് സംഭവം നടന്നതെന്ന് E2E എന്ന സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്ട് എടുത്ത് ഇന്ത്യന്‍ റെയില്‍വെയില്‍ സിഗ്നല്‍ കേബില്‍ സ്ഥാപിക്കുന്ന ഇന്‍ഫ്രാടെല്‍ എന്ന കമ്പനിയുടെ പ്രതിനിധി കോഴിക്കോട് കൊയിലാണ്ടിയിലെ ചെറിയ കണ്ടോത്ത് വീട്ടില്‍ സി.കെ.ഹരിചന്ദ്രന്‍(54)പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിനായി പ്രദേശത്ത് സൂക്ഷിച്ചതായിരുന്നു കേബിളുകള്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. - [തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.](https://thekannuronlinenews.com/snatching-kannurnews-14/): തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ അറസ്റ്റ് ചെയ്തത്. ജൂലായ് ഒന്നിന് രാത്രി ഒന്‍പതരക്ക് ചിറവക്ക് മൊട്ടമ്മല്‍ ബാറിന് സമീപത്തുവെച്ച് ഉമാദേവി എന്ന 68 കാരിയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. ജൂണ്‍ 30 ന് വൈകുന്നേരം 6.30 ന് പഴശി എളക്കുഴി എന്ന സ്ഥലത്തുവെച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉരുവച്ചാല്‍ എളക്കുഴിയിലെ അനുഗ്രഹ് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ കെ.വി.ശ്രീജയുടെ(43)സ്വര്‍ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. തളിപ്പറമ്പ് ചിറവക്കിലെ സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത് ഇവരാണെന്ന് വ്യക്തമായത്. ജൂലായ്-ഒന്നിന് പരിയാരം പോലീസ് പരിധിയില്‍ ഭാസ്‌ക്കരന്‍ പീടികയില്‍ വെച്ച് സ്‌ക്കൂട്ടറില്‍ പോകുകയായിരുന്ന സ്ത്രീയുടെ മാല കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. മട്ടന്നൂര്‍ പോലീസ് നല്‍കിയ വിവരമനുസരിച്ച് തളിപ്പറമ്പ് പോലീസ് സ്വമേധയ […] - [തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ് രൂപീകരിച്ചു.](https://thekannuronlinenews.com/onlinepressclub-kannurnews/): തളിപ്പറമ്പ്: തളിപ്പറമ്പ് ആസ്ഥാനമായി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ് (TOP CLUB) രൂപീകരിച്ചു. ഭാരവാഹികളായി എം.സുബൈര്‍-സൂപ്പര്‍വിഷന്‍ ന്യൂസ്-(പ്രസിഡന്റ്), അജ്മല്‍ പുളിയൂല്‍-തളിപ്പറമ്പ് ഓണ്‍ലൈന്‍ ന്യൂസ്(സെക്രട്ടെറി), പി.പി.മെഹറുഫ്-കുറുമാത്തൂര്‍ വാര്‍ത്തകള്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. റഷീദ് (ശ്രീകണ്ഠാപുരം വിഷന്‍), അനില്‍ (ലൈവ് ന്യൂസ് ),നൗഷാദ് (തളിപ്പറമ്പ് ന്യൂസ് ) എന്നിവര്‍ പ്രസംഗിച്ചു.  ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും, മറ്റ് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രീയേറ്റേഴ്സ്, ന്യൂസ് റീല്‍  മേക്കര്‍സ് തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ്. പ്രസ്‌ക്ലബ്ബുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു  +91 9947204516, +91 96566 40786, +91 97460 26153.   - [അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്.](https://thekannuronlinenews.com/kannurnews-527/): തളിപ്പറമ്പ്: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്. കടമ്പേരിയിലെ അമലിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ജൂലായ്-21 ന് വൈകുന്നേരം ആറരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ മേലേത്ത് വീട്ടില്‍ പി.ടി.വിജയനാണ്(59)ഗുരുതരമായി പരിക്കേറ്റത്. പ്രതി തന്റെ അമ്മൂമ്മ ദേവകിയെ ദേഹോപദ്രവം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് കൈകൊണ്ട് വിജയന്റെ തലക്കടിക്കുകയും തടഞ്ഞുവെച്ച് പ്രതി കയ്യിലണിഞ്ഞ സ്റ്റീല്‍വള ഊരി അതുകൊണ്ട് വിജയന്റെ മൂക്കിന് ഇടിക്കുകയുമായിരുന്നു. വിജയന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാരതീയ ന്യായസംഹിത 118(2)പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അമലിന് മേല്‍ ചുമത്തിയിരിക്കുന്നത്. - [തെരുവുനായ സംരക്ഷണകേന്ദ്രം-ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറും സംഘവും പടിയൂരിലെത്തി](https://thekannuronlinenews.com/dogshelter-kannurnews/): തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ തെരുവ്‌നായകളെ സംരക്ഷിക്കുന്നതിന് ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഷെല്‍ട്ടര്‍ ഏത് രീതിയിലായിരിക്കണം എന്നത് പഠിക്കുന്നതിന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി കേന്ദ്രത്തിലെത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്കുമാര്‍, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചെയര്‍പേഴ്‌സനോടൊപ്പം ഉണ്ടായിരുന്നു. കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ തെരുവുനായ സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. - [ചെമ്മീന്‍ ഫാമിലെ ഷെഡ് കത്തിച്ച സംഭവം, അന്വേഷണം നടത്തി ദുരൂഹത നീക്കണം-സി.പി.എം](https://thekannuronlinenews.com/cpm-kannurnews-9/): പയ്യന്നൂര്‍: പയ്യന്നൂരിലെ മത്സ്യകര്‍ഷകന്‍ ടി. പുരുഷോത്തമന്റെ ഫാമിലെ ഷെഡ് കത്തിച്ച സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി.സന്തോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വാര്‍ത്താ ചാനലുകളില്‍ നടത്തിയ പ്രതികരണത്തില്‍ ടി.പുരുഷോത്തമന്‍ പറഞ്ഞത് സാധാരണ എല്ലാ ദിവസവും ഫാമിലെ ഷെഡില്‍ ജീവനക്കാര്‍ ഉണ്ടാകാറുണ്ടെന്നും ഇന്നലെ ഉണ്ടായിരുന്നില്ല എന്നുമാണ്,. ഇത് ദുരൂഹമാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നാടിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന സംഭവങ്ങളൊന്നും പയ്യന്നൂരിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഷെഡ് കത്തിച്ച സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് പി.സന്തോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. - [ടി.പുരുഷോത്തമന്റെ ചെമ്മീന്‍ ഫാം ഷെഡ് തീവെച്ച് നശിപ്പിച്ചു.](https://thekannuronlinenews.com/prawnfarmshed-kannurnews/): പയ്യന്നൂര്‍: പയ്യന്നൂരിലെ ചെമ്മീന്‍ കര്‍ഷകനും വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ അനുകൂലിയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവന്റാം അവാര്‍ഡ് ജേതാവുമായ ടി.പുരുഷോത്തമന്റെ ചങ്കുരിച്ചാല്‍ റെയില്‍വെപ്പാലത്തിനു സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡ് ഒരു സംഘം തീയിട്ടു നശിപ്പിച്ചു. തീപിടുത്തത്തില്‍ പൈപ്പുകളും ട്രേകളും ചെമ്മീനുളള തീറ്റയും മോട്ടോറുകളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി. ഇന്നലെ രാവിലെ ചെമ്മീന് തീറ്റയിടുന്നതിനായി പോയവരാണ് ചങ്കൂരിച്ചാല്‍ റെയില്‍വേപാലത്തിന് സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡിന് തീപിടിച്ചതായി കണ്ടത്. തുടര്‍ന്ന് ഉടമയെ വിവരമറിയിക്കുകയായിരുന്നു. രാത്രിയില്‍ ഷെഡില്‍ ആളുണ്ടായിരുന്നില്ല. ഷെഡിന്റെ വാതിലും ജനലുകളും തകര്‍ത്ത നിലയിലാണ്. പത്ത് ചാക്ക് തീറ്റയും പൈപ്പുകളും 40 ട്രേകളും വലകളും മോട്ടോറും മറ്റും ഷെഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി അകത്ത് സൂക്ഷിച്ച കട്ടിലും കത്തിനശിച്ച നിലയിലാണ്.  കഴിഞ്ഞരണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ യുടെ അനുകൂലിയായ പുരുഷോത്തമനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ വലിയ ദുഷ്പ്രചരണങ്ങള്‍ നടത്തിവന്നിരുന്നു. ഇതേ തുടര്‍ന്ന് വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം […] - [തളിപ്പറമ്പിലെ വെള്ളാന ഓഫീസില്‍ വാഹനകരാര്‍ വിവാദവും](https://thekannuronlinenews.com/lanh-kannurnews/): തളിപ്പറമ്പ്: പിന്‍വാതില്‍ നിയമനങ്ങളിലൂടെയും റിട്ടയര്‍ചെയ്ത വയോധികരായ ജീവനക്കാരെ അനാവശ്യമായി തിരുകികയറ്റി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിലൂടെയും കുപ്രസിദ്ധമായ തളിപ്പറമ്പിലെ വെള്ളാന ഓഫീസായി അറിയപ്പെടുന്ന ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നിന്നും പുതിയ വെള്ളാനക്കഥകള്‍ പുറത്ത്.  ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. ഇതില്‍ പ്രതിമാസം 31,320 രൂപ ക്വാട്ട് ചെയ്ത കൊയ്യം സ്വദേശി കൊയിലേരിയന്‍ ഹൗസില്‍ പി.സുരേഷിന്റെ ക്വട്ടേഷനാണ് അംഗീകരിച്ചിരുന്നത്. ജൂലായ്-17 ന് വാഹനവുമായി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ ഹാജരാവാന്‍ സുരേഷിന് രേഖാമൂലം അറിയിപ്പും ലഭിച്ചിരുന്നു. വാഹനത്തിന്റെ എയര്‍കണ്ടീഷണറിന് അറ്റകുറ്റപ്പണിയുള്ളതിനാല്‍ അത് തീര്‍ത്ത് വാഹനം ഹാജരാക്കാമെന്ന് സുരേഷ് ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നേരിട്ടെത്തി അറിയിക്കുകയും സ്ഥാപനത്തിലെ ജൂനിയര്‍ സൂപ്രണ്ട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ ഇവിടെ വാഹനം നല്‍കിയിരുന്ന കെ.രാജനും ക്വട്ടേഷന്‍ നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം 31,400 രൂപ […] - [തൃച്ചംബരത്തെ തളിയില്‍ വീട്ടില്‍ രുഗ്മിണിയമ്മ(87) നിര്യാതയായി](https://thekannuronlinenews.com/obitnews-kannurnews-19/): തളിപ്പറമ്പ്: തൃച്ചംബരം നാരായണയില്‍ പരേതനായ റിട്ട. എ.ഡി.എം കെ.വി.നാരായണന്‍ നായരുടെ ഭാര്യ തളിയില്‍ വീട്ടില്‍ രുഗ്മിണി അമ്മ (87)നിര്യാതയായി. മക്കള്‍: വാസന്തി രാഘവന്‍ (ബംഗളൂരു), ശോഭ വേണുഗോപാല്‍ (കൊന്നക്കാട് ), ജയകൃഷ്ണന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, കെല്‍ട്രോണ്‍), സുധ ഗോപാലന്‍ ( ടീച്ചര്‍ കേന്ദ്രിയ വിദ്യാലയ, നേവല്‍ അക്കാദമി, ഏഴിമല).   മരുമക്കള്‍: കരിന്തളം വേണുഗോപാലന്‍(മുന്‍ കസ്റ്റംസ് ഓഫീസര്‍, അബുദാബി), കെ.കെ.ഗീതാമണി(മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്), ഗോപാലന്‍ പുതിയടത്ത് (മുന്‍ ഡപ്യൂട്ടീ ചീഫ് എഞ്ചിനിയര്‍, കേരള വാട്ടര്‍ അതോറിറ്റി), പരേതനായ കൂനത്തറ രാഘവന്‍ (മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍). മൃതദേഹം നാളെ(23/7/26 വ്യാഴാഴ്ച) രാവിലെ 9 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. - [കര്‍ക്കടക ചികിത്സ വെറും ഉഡായിപ്പ്, മരുന്ന് കഞ്ഞിയില്‍ അടങ്ങിയിരിക്കുന്നത് കൊഴുപ്പും കലോറിയും, ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ഡോക്ടര്‍](https://thekannuronlinenews.com/karkkidakakanji-kannurnews/): ഡീറ്റോക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരോട് ‘ശരീരത്തില്‍ നിന്ന് കൃത്യമായി ഏത് വിഷമാണ് ഈ കഞ്ഞിയോ ജ്യൂസോ വഴി നിങ്ങള്‍ പുറത്തേക്ക് കളയുന്നത്’ കര്‍ക്കടകമാസത്തില്‍ ആയുര്‍വേദം പ്രകാരമുള്ള കര്‍ക്കടക ചികിത്സകള്‍ക്കെതിരെ എഴുത്തുകാരനും പ്രമുഖ ന്യൂറോസര്‍ജനുമായും ഡോ. മനോജ് വെള്ളനാട്. കര്‍ക്കടക ചികിത്സയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ പുറന്തള്ളാമെന്ന വാദം മണ്ടത്തരമാണെന്ന് ഡോ. മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദീകരിക്കുന്നു. ആളുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന ഒരുതരം അജ്ഞാത ഭയത്തെ അടിസ്ഥാനമാക്കിയാണ് കര്‍ക്കടക കഞ്ഞി മുതല്‍ ഗ്രീന്‍ ജ്യൂസുകള്‍, ഡീറ്റോക്‌സ് ടീ, ഫുട്പാച്ചുകള്‍ വരെ വന്‍തോതില്‍ വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. മനോജ് വെള്ളനാടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം കര്‍ക്കിടകക്കഞ്ഞി, കര്‍ക്കിടക ചികിത്സ തുടങ്ങിയ ഉഡായിപ്പ് ബിസിനസുകള്‍! ടൈറ്റില്‍ വായിച്ച ഉടനെ വികാരം വ്രണപ്പെട്ടവര്‍ക്ക് ഇവിടെ നിര്‍ത്താവുന്നതാണ്. അല്ലാത്തവര്‍ക്ക് മുഴുവന്‍ വായിച്ച ശേഷം വ്രണപ്പെടാവുന്നതാണ്. ഇന്നിപ്പോള്‍ മലയാളിയുടെ കലണ്ടറില്‍ കര്‍ക്കിടകമെത്തിയാല്‍ പിന്നെ മഴയേക്കാള്‍ കൂടുതല്‍ പെയ്യുന്നത് പരസ്യങ്ങളാണ്. കര്‍ക്കിടക കഞ്ഞി കുടിക്കൂ, ശരീരം റീസ്റ്റാര്‍ട്ട് ചെയ്യൂ, കര്‍ക്കിടക ചികിത്സയിലൂടെ […] - [മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു.](https://thekannuronlinenews.com/goldfraud-kannurnews/): തളിപ്പറമ്പ്: മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു. തളിപ്പറമ്പ് മദ്രസക്ക്‌സമീപത്തെ കായക്കൂല്‍ വീട്ടില്‍ (ദാറുല്‍ ഫനാഹ്) പി.ടി.പി.അഷറഫ്, ഭാര്യ ആയിഷ കായക്കൂല്‍, കുറ്റൂര്‍ മാതമംഗലത്ത മണക്കാട്ട് തെക്കെപുരയില്‍,എം.ടി.പി ,ലീം, ഭാര്യ സറീന എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2022 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 23 വരെയുള്ള കാലത്ത് പ്രതികല്‍ ചിറവക്കില്‍ മെലോറ ജ്വല്ലറി എന്ന പേരില്‍ സ്വര്‍ണവ്യാപാര ശാല ആരംഭിക്കുന്നുണ്ടെന്നും ഇവിടെ സ്വര്‍ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കുമെന്നും വിശ്വസിപ്പിച്ച്  ശ്രീകണ്ഠാപുരം സി.എച്ച്.നഗറിലെ മാടാളന്റകത്ത് എം.എ.സനൂജിന്റെ(42) 67.7 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായാണ് പരാതി. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരികെ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി. തളിപ്പറമ്പ് ജെ.എഫ്.സി.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പ്രതികളുടെ പേരില്‍ നേരത്തെ ഇത്തരം സംഭവങ്ങളില്‍ നിരവധികേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. - [വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.](https://thekannuronlinenews.com/death-kannurnews-82/): പയ്യന്നൂര്‍: വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ  പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി.കൃഷ്ണമാരാരുടേയും പി.വി.പുഷ്പവല്ലിയുടെയും മകന്‍ പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍(54)ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് പൂത്തൂരിലെ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍കൂടിയാണ്. ഭാര്യ: കെ.വി.സവിത(പയ്യന്നൂര്‍ മാള്‍). മക്കള്‍: കെ.വി.സഹസ്ര, കെ.വി.ശ്രേയ(വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: ബാബുരാജ് മാരാര്‍( ഫോട്ടോഗ്രാഫര്‍). മൃതദേഹം ഉച്ചയ്ക്ക് 1 മണി മുതല്‍ പയ്യന്നൂര്‍ ഗ്രാമം പ്രതിഭയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തില്‍   - [ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനില്ല-തളിപ്പറമ്പിലേക്ക് വരൂ.](https://thekannuronlinenews.com/kannurnews-taliparamba-11/): തളിപ്പറമ്പ്: ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനില്ല-തളിപ്പറമ്പിലേക്ക് വരൂ. പട്ടാപ്പകല്‍ നടന്നുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിക്കല്‍, തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ച്ച, മദ്യപിച്ച് എവിടെയും എങ്ങിനെയും നടക്കാം-കിടക്കാം, എവിടെയും എങ്ങിനെ വേണമെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം, റോഡ് കയ്യേറി അനധികൃതമായി കച്ചവടം നടത്താം, ഓപ്പറേഷന്‍ തൂഫാനില്‍ അകപ്പെടുന്നവരെ പോലും വെള്ളപൂശിയെടുക്കാം— തുടങ്ങി തളിപ്പറമ്പ് നഗരം അരാജകത്വത്തിന്റെ നിര്‍മ്മാണ-സംഭരണ കേന്ദ്രമായി മാറുകയാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അവരെ തള്ളിപ്പറയാന്‍ ആവില്ല. മോഷ്ടാവിന്റെ സി.സി ടിവി ദൃശ്യം കണ്ടാല്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിലേറെയായി തളിപ്പറമ്പിന്റെ അവസ്ഥ ഇങ്ങനയൊക്കെയാണ്. നഗരം മൊത്തത്തില്‍ കുത്തഴിഞ്ഞ നിലയിലാണ്. നിയമപാലകരായ പോലീസാണെങ്കില്‍ പഴയകാലത്തെ പ്രേംനസീര്‍ സി.ഐ.ഡി സിനിമപോലെയാണ്, വില്ലനെ നായകന്‍ കാലപുരിക്കയച്ച ശേഷം മാത്രമേ ഇവര്‍ സ്ഥലത്തെത്തുകയുള്ളൂ എന്നതാണ് സ്ഥിതി. മോഷ്ടാക്കളെയും സമൂഹവിരുദ്ധരേയും പിടിക്കുന്നില്ലെന്നത് അവിടെ നില്‍ക്കട്ടെ, തളിപ്പറമ്പ് മെയിന്റോഡിലൂടെ സമാധാനത്തോടെ മനുഷ്യന് നടന്നുപോകാനുള്ള സംവിധാനം പോലും ഒരുക്കാന്‍ പോലീസിന് സാധിക്കുന്നില്ല. ഇത് പൂര്‍ണമായും […] - [തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു.](https://thekannuronlinenews.com/hangdeath-kannurnews-111/): പെരിങ്ങോം: തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു. വെള്ളോറ കടവനാട്ടെ ഇളയിടത്ത് വീട്ടില്‍ നാരായണന്‍ എന്ന പീറ്റര്‍-ആനി ദമ്പതികളുടെ മകന്‍ ഇ.വി.സുനില്‍(36)ആണ് മരിച്ചത്. ഇന്നലെ ജൂലൈ 19 ന് രാവിലെ 11 നാണ് ഇയാളെ വീടിന്റെ കഴുക്കോലില്‍ ലുങ്കിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഭാര്യ: സൂര്യ.. മകള്‍: ആരാധ്യ. സഹോദരന്‍: നിധിന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ജൂലായ്-20)ഉച്ചകഴിഞ്ഞ് രണ്ടിന് കായപ്പൊയില്‍ സെന്റ് സെബാസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. - [പയ്യന്നൂരിൽ നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നടുവൊടിയും](https://thekannuronlinenews.com/payyannur-danger-kannurnews/): പയ്യന്നൂർ: പയ്യന്നൂർ പട്ടണത്തിലെ നടപ്പാതകളിൽ അപകടം പതിയിരിക്കുന്നു. അടിഭാഗം ദ്രവിച്ചു നിൽക്കുന്ന സ്ളാബുകൾ ചവിട്ടിയാൽ ഏത് സമയത്തും നിലം പതിക്കും എന്ന നിലയിലാണ്. തിരക്കേറിയ നഗരത്തിൽ കാൽ നടയാത്രക്കാർ കൂടുതൽ ഉപയോഗിക്കുന്നത് നടപ്പാതകളാണ്. പല സ്ളാബുകളിലും വിശ്വസിച്ച് ചവിട്ടാനാവാത്ത അവസ്ഥയാണ്. നാട്ടുകാർ നിരവധി തവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  അപകടങ്ങള്‍ വർദ്ധിച്ചതോടെ പൊട്ടിവീഴാൻ സാധ്യതയുള്ള സ്ളാബുകൾക്ക് മുകളിൽ താൽക്കാലിക അപകട സൂചനകൾ സ്ഥാപിച്ചിരിക്കയാണ് നാട്ടുകാർ.  - [തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം.](https://thekannuronlinenews.com/kannurnews-powerlifting/): തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി (2026 ജൂലൈ 18,19) തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം. 125 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ കെ.വി.ഷഹീര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. 105 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ പുഷ്പഗിരിയിലെ വെള്ളി ഫ്രാന്‍സിസ് വെള്ളിമെഡല്‍ നേടി. 74 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ സി.രമേശനാണ് വെങ്കലമെഡല്‍.   - [അശ്രദ്ധമായി കാറോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ഡ്രൈവര്‍ക്കെതിരെ കേസ](https://thekannuronlinenews.com/accident-kannurnews-47/): തളിപ്പറമ്പ്: അശ്രദ്ധമായി കാറോടിച്ചുവന്ന് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-59 യു-3131 നമ്പര്‍ കാര്‍ ഡ്രൈവര്‍ തളിപ്പറന്വ് കുറ്റിക്കോലിലെ ഷിബു കല്ലാട്ടിന്റെ പേരിലാണ് കേസ്. ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം. തൃച്ചംബരം ക്ഷേത്രം റോഡിലുള്ള ഒയാസിസ് ഗ്രാന്റ് ഓഡിറ്റോറിയത്തിന് മുന്നിലെ റോഡിലൂടെ വീട്ടിലേക്ക്‌നടന്നുപോയ തൃച്ചംബരം മാധവിനിവാസിലെ എം.വി.അനീഷിനാണ്(43)കാര്‍തട്ടി പരിക്കേറ്റത്. അനീഷ് തലക്ക് പരിക്കേറ്റ് ചികില്‍സയിലാണ്. സഹോദരന്‍ എം.വി.ലതീഷിന്റെ പരാതിയിലാണ് കേസ്. - [തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.](https://thekannuronlinenews.com/kannurnews-snatching/): തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26) എന്നിവരുടെ പേരിലാണ് കേസ്. ജൂലായ് ഒന്നിന് രാത്രി ഒന്‍പതരക്ക് ചിറവക്ക് മൊട്ടമ്മല്‍ ബാറിന് സമീപത്തുവെച്ചാണ് ഇവര്‍ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്.  ജൂണ്‍ 30 ന് വൈകുന്നേരം 6.30 ന് പഴശി എളക്കുഴി എന്ന സ്ഥലത്തുവെച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉരുവച്ചാല്‍ എളക്കുഴിയിലെ അനുഗ്രഹ് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ കെ.വി.ശ്രീജയുടെ(43)സ്വര്‍ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പ് ചിറവക്കിലെ സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത് ഇവരാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലീസ് നല്‍കിയ വിവരമനുസരിച്ച് തളിപ്പറമ്പ് പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.   - [പഴയങ്ങാടി വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു](https://thekannuronlinenews.com/theft-kannurnews-21/): പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പഴയങ്ങാടി റയെില്‍വെ സ്റ്റേഷന് സമീപത്തെ ശ്രീദേവി നിലയത്തില്‍ ജി.രാജീവന്റെ(57)വീട്ടിലാണ് കവര്‍ച്ച നടന്നത്. അഞ്ച് പവനും ഒരു സ്വര്‍ണമാലയുമാണ് കവര്‍ന്നത്. ജൂണ്‍-20 ന് രാത്രി എട്ടിനും ജൂലൈ-16 ന് വൈകുന്നേരം ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി. വീടിന്റെ മുകള്‍നിലയിലുള്ള ഇരുമ്പ് അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്. എട്ട് പവന്‍ ആഭരണങ്ങളാണ് മോഷണം പോയത്. - [മുനീര്‍ സ്‌ക്കൂളിലേക്ക് പോയ കെ.പി.മുംതാസ് തിരിച്ചുവന്നില്ല.](https://thekannuronlinenews.com/missing-mumthas-kannurnews/): തളിപ്പറമ്പ്: ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പഴയങ്ങാടി പോലീസ്‌കേസെടുത്തു. പുതിയങ്ങാടി ബീച്ച്‌റോഡിലെ കെ.പി.ഹൗസില്‍ കെ.പി.മുംതാസിനെയാണ്(32)കാണാതായത്. ഇന്നലെ ജൂലൈ-17 ന് രാവിലെ 9.30 ന് അവര്‍ ജോലി ചെയ്യുന്ന മാട്ടൂലിലെ മുനീര്‍ സ്‌ക്കൂളിലേക്ക് പോയതായിരുന്നു. സ്‌ക്കൂളില്‍ നിന്ന് രാവിലെ 11 ന് ബാങ്കിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയ മുംതാസ് തിരികെ സ്‌ക്കൂളിലേക്കോ വീട്ടിലേക്കോ എത്തിയില്ലെന്നാണ് പരാതി. മുംതാസിന്റെ ഭര്‍ത്താവ് ചെറിയ ചാപ്പയില്‍ വീട്ടില്‍ സി.സി.താഹയുടെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. - [ജൂനിയര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചതിന് കാമ്പസിനകത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം](https://thekannuronlinenews.com/assault-kannurnews-98/): തളിപ്പറമ്പ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചതിന് കാമ്പസിനകത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി കല്യാശേരി സെന്‍ട്രലിലെ എടപ്പാറ വീട്ടില്‍ എ.പി.നദാജിനാണ്(19) മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളായ ജാസിം, സഫൂര്‍, എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ജൂലായ്-15 ന് രാവിലെ പതിനൊന്നരക്കായിരുന്നു സംഭവം. സഫൂര്‍ തടഞ്ഞുനിര്‍ത്തുകയും ജാസിം മുഖത്തും ചെവിക്കും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. - [മാലിന്യം തള്ളുന്ന കുളത്തില്‍ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി](https://thekannuronlinenews.com/save-cow-kannurnews/): തളിപ്പറമ്പ്: മാലിന്യം തള്ളുന്ന കുളത്തില്‍ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.25 നായിരുന്നു സംഭവം. തളിപ്പറമ്പ് കാക്കാത്തോട് ബസ്റ്റാന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട പുതിയടത്ത്കാവിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പശു അകപ്പെട്ടത്. മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതിനാല്‍ ഉപയോഗശൂന്യമായ കുളത്തില്‍ നിന്ന് കരയിലേക്ക് കയറാനാവാതെ വിഷമിച്ച പശുവിന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷസേനയെ വിവരമറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.നിധീഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പശുവിനെ പുറത്തെടുത്തത്. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ രാജീവന്‍, ദിഗേഷ്, അനൂപ്, അനീഷ്, അമല്‍, വിനോദ്കുമാര്‍, ഹോംഗാര്‍ഡ് ജയന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. - [പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച കെയര്‍ടേക്ക ര്‍മനോജ്(53)ന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം](https://thekannuronlinenews.com/hangdeath-kannurnews-110/): പിലാത്തറ: പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച കെയര്‍ടേക്കര്‍ ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ മനോജ്(53)ന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ നടക്കും. ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്ത്മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി. മക്കള്‍: ജിഷ്ണു, ജിത്തു. സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്. നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു.   - [കുറ്റ്യേരിയിലെ കൈക്കൂലിക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്](https://thekannuronlinenews.com/vigilanceraid-kannurnews/): തളിപ്പറമ്പ്: കൈക്കൂലിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മെനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ പി.പി.ശ്രീധരന്റെ തളിപ്പറമ്പ് കുറ്റ്യേരിയിലെ വീട്ടില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി റെയിഡ് നടത്തി. സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കാനുള്ള വിജിലന്‍സിന്റെ പ്രൊജക്റ്റ് സീറോ പദ്ധതിയുടെ കണ്ണൂരിലെ ആദ്യ അറസ്റ്റായിരുന്നു ഇന്നലെ നടന്നത്. രാത്രിയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ റെയ്ഡില്‍ ചില രേഖകള്‍ കണ്ടെടുത്തു. ഇന്നലെ അറസ്റ്റഇലായ പ്രതിയുടെ ബാഗില്‍ ഒരു കവര്‍ ഒട്ടിച്ച നിലയില്‍ കണ്ടതിനെപ്പറ്റി ച്ചോദിച്ചപ്പോള്‍ അത് തന്റെ സ്വന്തം പണമായ 10,000 രൂപ ആണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ മുന്നില്‍ വെച്ച് എണ്ണിയപ്പോള്‍ അത് 15,000 രൂപ ഉണ്ടായിരുന്നു. പ്രതി ഇന്നലെ വിവിധ ചെങ്കല്‍ പണകളിലും ക്വാറികളിലും പരിശോധന നടത്തിയ ശേഷമാണ് ഇരിണാവ് ഭാഗത്തേക്ക് വന്നത്. ഇന്‍സ്‌പെക്റ്റര്‍മാരായ ബിനുമോഹന്‍, സുനില്‍കുമാര്‍, എസ്.ഐ മാരായ നിജേഷ്, രാധാകൃഷ്ണന്‍, പ്രവീണ്‍രാമകൃഷ്ണന്‍, എ.എസ്.ഐമാരായ രാജേഷ്, സജിത്ത്, സീനിയര്‍ സി.പി.ഒമാരായ സുരേഷ്, ഹൈറേഷ്, അജേഷ് സജിത്ത് ഷിജിത്ത് […] - [പ്രകൃതിയെ തൊട്ടറിയാന്‍ 'റാഫിനിറ്റി' നേച്ചര്‍ ക്യാമ്പ് ജൂലൈ 18, 19 തീയതികളില്‍](https://thekannuronlinenews.com/naturecamp-kannurnews/): ചെറുപുഴ: പ്രകൃതിയെയും വന്യതയെയും അടുത്തറിയാനും പരിസ്ഥിതി പാഠങ്ങള്‍ പങ്കുവെക്കാനുമായി ‘റാഫിനിറ്റി’ (RAFFiNiTY) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ നേച്ചര്‍ ക്യാമ്പ് നാളെയും മറ്റന്നാളുമായി (ജൂലൈ 18, 19 തീയതികളില്‍) നടക്കും. കൊന്നക്കാട് ചെറുപുഴയിലുള്ള പ്രശസ്തമായ സീക്ക്, വനവിദ്യാലയ’ (SEEK, VANAVIDHYALAYA) ത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ കോര്‍ത്തിണക്കി ‘സ്‌ട്രേഞ്ചേഴ്‌സ് ക്യാമ്പുകള്‍’ (Strangers camps), മാനസികോല്ലാസത്തിനായുള്ള ‘ഹീലിംഗ് ക്യാമ്പുകള്‍’ (Healing camps), വ്യക്തിത്വ വികാസത്തിനായുള്ള ‘എന്‍.എല്‍.പി ട്രെയിനിങ് പ്രോഗ്രാമുകള്‍’ (NLP Training) എന്നിവ വിജയകരമായി സംഘടിപ്പിച്ചുപോരുന്ന പ്രമുഖ കൂട്ടായ്മയാണ് ‘റാഫിനിറ്റി’. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നഷ്ടപ്പെട്ടുപോയ ആത്മബന്ധം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പുതിയ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ്. ട്രെക്കിംഗ്, അരുവികളിലൂടെയുള്ള യാത്ര (Chasing the stream), സ്ലൈഡ് ഷോകള്‍, റിലാക്‌സേഷന്‍ സെഷനുകള്‍, പ്രായോഗിക പരിശീലനങ്ങളിലൂടെയുള്ള പഠനം (Activity based learning) തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനും പഠിക്കാനും കഴിയുന്ന നിരവധി പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. കേരളത്തിലെ പരിസ്ഥിതി വിദ്യാഭ്യാസത്തിന് […] - [ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍, .](https://thekannuronlinenews.com/bribery-kannurnews-2/): പ്രോജക്ട് സീറോ-അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലന്‍സ്. കണ്ണൂര്‍: ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയും, കണ്ണൂര്‍ ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടറുമായ പി.പി.ശ്രീധരന്‍(49)നെവിജിലന്‍സ് കയ്യോടെ പിടികൂടി. പൂഴിമണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അനുമതി നല്‍കുന്നതിന് ഓഫീസ് കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 08.07.2026 തീയതി ജിയോളജി ഓഫീസില്‍ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, പരാതിക്കാരന്‍ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടര്‍ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു. ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്‍സ്‌പെക്ഷനായി ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരന്‍ […] - [നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കര്‍ തൂങ്ങിമരിച്ചു-](https://thekannuronlinenews.com/hangdeath-nilapaithal-resort-kannurnews/): പൈതല്‍മല: റിസോര്‍ട്ട് കെയര്‍ടേക്കര്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിമരിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ ബാലന്റെ മകന്‍ മുണ്ടയാടന്‍ മനോജ്(53)നെയാണ് ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്ത്മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുടിയാന്മല പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി. മക്കള്‍: ജിഷ്ണു, ജിത്തു. സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്. നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ സംസ്‌ക്കരിക്കും.   - [യുവതിക്ക് വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി-യുവാവിന്റെ പേരില്‍ കേസ്.](https://thekannuronlinenews.com/cybercase-kannurnews-5/): മഞ്ചേശ്വരം: വാട്‌സ്ആപ്പിലൂടെ നിരന്തരമായി ശല്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്നതായ പരാതിയില്‍ യുവാവിന്റെ പേരില്‍ കാസര്‍ഗോഡ് സൈബര്‍ പോലീസ് കേസെടുത്തു. മഞ്ചേശ്വരം വോര്‍ക്കാടി പാവൂരിലെ നിയാസ്മന്‍സിലില്‍ കെ.കൈറുന്നീസയുടെ(31)പരാതിയിലാണ് കേസ്. 2026 മെയാ-29 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുഞ്ചത്തൂരിലെ ഇബ്രാഹം ഖലീലാണ് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ശല്യം ചെയ്തതെന്നാണ് പരാതി. സൈബര്‍സെല്‍ എസ്.ഐ എം.സവ്യസാചി അന്വേഷണം ആരംഭിച്ചു. - [മേലെ ചൊവ്വ ഗതാഗതക്കുരുക്ക് പരിഹരിക്കണം-എന്‍.സി.പി (എസ്.പി)](https://thekannuronlinenews.com/ncpsp-kannurnews/): കണ്ണൂര്‍. മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് എന്‍.സി.പി(എസ്.പി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അനില്‍ പുതിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെകട്ടറിമാരായ പി.കെ രവീന്ദ്രന്‍, എം.പി.മുരളി, നേതാക്കളായ വി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.സി.അശോകന്‍, എന്‍.കെ സല്‍ജിത്ത്, കെ ജയാനന്ദന്‍, കെ.മുഹമ്മദലി ഇരിട്ടി, കെ.ടി.ജോസ്, കെ.ശിവപ്രസാദ്, മിത്തല്‍ കരുണാകരന്‍, ഷീബ ലിയോണ്‍, പി.എം.സുരേഷ് ബാബു, ഒ.ബാലകൃഷണന്‍, കെ.ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.   - [മധ്യവയസ്‌ക്കന്‍ കിണറില്‍ വീണുമരിച്ചു.](https://thekannuronlinenews.com/death-kannurnews-81/): പരിയാരം: മധ്യവയസ്‌ക്കന്‍ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍(61)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്. പയ്യന്നൂരില്‍ നിന്നും എത്തിയ അഗ്നിശമനസേനയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കവെ മരണപ്പെട്ടു. പരേതരായ പാറമ്മല്‍ കണ്ണന്‍-മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.വി.ശ്രീന(മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്). മക്കള്‍: അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം). മരുമകന്‍: കെ.വി.അശ്വിന്‍(ദുബായ്). സഹോദരങ്ങള്‍: എം.വി.രമണി, എം.വി.മുരളീധരന്‍. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ നാലരവരെ പടന്നപ്പുറം പൊതുജനവായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം അഞ്ചിന് പടന്നപ്പുറം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും. - [അനധികൃത മദ്യവില്‍പ്പന-ഒരാള്‍ അറസ്റ്റില്‍](https://thekannuronlinenews.com/excise-kannurnews-23/): പയ്യന്നൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി പയ്യന്നൂര്‍ റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.മധുസൂദനനും സംഘവും പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ എന്ന സ്ഥലത്ത് നടത്തിയ റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍. പാടിയോട്ടുചാല്‍-ചെറുപുഴ റോഡില്‍ നിന്ന് കൊല്ലാടയിലേക്ക് പോകുന്ന റോഡ് ജങ്ക്ഷന്റെ കിഴക്കരികില്‍ വച്ച് നിലവിലുള്ള അബ്കാരി ആക്റ്റിനും നിബന്ധനകള്‍ക്കും വിപരീതമായി അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പന നടത്തിയ കുറ്റത്തിന് പാടിയോട്ടുചാലിലെ കാഞ്ഞിരങ്ങാടന്‍ ഹൗസില്‍ കെ.ലക്ഷ്മണന്‍(64)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി.ശ്രീനിവാസന്‍, പി.സുരേഷ് ബാബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസമാരായ വി.വി.ഷിജു, പി.നിജിഷ, സിവില്‍ എക്‌സൈസ് ഓഫീസര്‍മായ എ.വി.സജിന്‍, പി.സൂരജ്, ഡ്രൈവര്‍ പി.വി.അജിത് എന്നിവരും ഉണ്ടായിരുന്നു. - [ദേവസ്വം ജീവനക്കാരുടെ കുടിശ്ശികയായ ശമ്പളം അടിയന്തരമായും കൊടുത്ത തീര്‍ക്കുക.](https://thekannuronlinenews.com/kannurnews-526/): തളിപ്പറമ്പ്: ക്ഷത്ര ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം അടിയന്തരമായി നല്‍കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൃച്ചംബരം കെ.പി.രാഘവപൊതുവാള്‍ സ്മാരക ഹാളില്‍ പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സി.വി.ദാമോദരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, സുനിത ഉണ്ണികൃഷ്ണന്‍, എം. ശ്രീദേവി, പി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി ഗോപിനാഥ് സ്വാഗതവും രമേശന്‍ ചാലില്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.വി.ഉണ്ണികൃഷ്ണന്‍(പ്രസിഡന്റ്), സുനിത ഉണ്ണികൃഷ്ണന്‍, കെ. ചന്ദ്രന്‍(വൈസ് പ്രസിഡന്റുമാര്‍), പി. ഗോപിനാഥ് (സെക്രട്ടറി), സി.രമേശന്‍, കെ.സി.ലക്ഷ്മണന്‍(ജോ.സെക്രട്ടെറിമാര്‍), കെ.വി.വേണുഗോപാല്‍ (ട്രഷറര്‍)എന്നിവര്‍ ഉള്‍പ്പെടെ 21 അംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു. - [സനാതനധര്‍മ്മം ഹൈന്ദവരിലേക്ക് എത്തിക്കാന്‍ ആദ്ധ്യാത്മികം പാഠശാലയ്ക്ക് തിരി തെളിഞ്ഞു.](https://thekannuronlinenews.com/kannurnews-525/): എറണാകുളം: ഭാരതത്തിലെ മലയാളികളായ എല്ലാ ഹിന്ദുക്കള്‍ക്കിടയിലും അവരുടെ അമൂല്യമായ സനാതന ധര്‍മ്മം എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി കേരളത്തിലെ പ്രഗല്‍ഭരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക പാഠശാല ആരംഭിച്ചു. എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ ചേര്‍ന്ന ആചാര്യസഭയില്‍ കേരളത്തിലെ പ്രഗല്‍ഭരായ ആദ്ധ്യാത്മിക ആചാര്യന്മാരും പ്രമുഖരായ ഹൈന്ദവ നേതാക്കന്മാരും പങ്കെടുത്തു.  സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ മുഖ്യ സംഘാടകനായ ഡോ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമ സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വിജിതമ്പി ഉദ്ഘാടനം ചെയ്തു. ഡോ:എം.ജി.വിനോദ് ആമുഖപ്രഭാഷണം നടത്തി. അഡ്വ: അനില്‍ വിളയില്‍ പ്രസംഗിച്ചു. പങ്കെടുത്ത മുഴുവന്‍ ആചാര്യന്മാരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വിശദമായ ചര്‍ച്ചയും തുടര്‍ന്ന് പാഠശാലയുടെ രൂപരേഖയും ആചാരസഭയില്‍ അവതരിപ്പിച്ചു. പാഠശാലയുടെ ദേശീയ തലത്തിലുള്ള പ്രവര്‍ത്തനത്തിനായി പ്രശസ്ത ശാസ്ത്രജ്ഞനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോ: ടി.പി.ശശികുമാര്‍, ആചാര്യന്‍ ഡോ: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ആചാര്യന്‍ ഡോ: എം ജി വിനോദ്, തന്ത്രി പ്രമുഖനും ആദ്ധ്യാത്മിക പ്രഭാഷകനുമായ വിനീത് ഭട്ട്, 300 ലേറെ യാഗങ്ങള്‍ക്ക് […] ## Pages - [All News](https://thekannuronlinenews.com/all-news/) - [സ്പോർട്സ്](https://thekannuronlinenews.com/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%b8%e0%b5%8d/) - [സ്പെഷ്യൽ സ്റ്റോറി](https://thekannuronlinenews.com/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b1%e0%b4%bf/) - [സിനിമ](https://thekannuronlinenews.com/%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae/) - [ബ്രേക്കിംഗ് ന്യൂസ്](https://thekannuronlinenews.com/%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b5%8d/) - [പ്രാദേശിക വാർത്തകൾ](https://thekannuronlinenews.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be/) - [നാഷണൽ ന്യൂസ്](https://thekannuronlinenews.com/%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b5%bd-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b5%8d/) - [നാട്ടുവർത്തമാനം](https://thekannuronlinenews.com/%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82/) - [ജില്ലാ വാർത്തകൾ](https://thekannuronlinenews.com/%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be/) - [കേരളം](https://thekannuronlinenews.com/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82/) - [ഇന്റർനാഷണൽ](https://thekannuronlinenews.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%bc%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b5%bd/) - [Home](https://thekannuronlinenews.com/home/) [comment]: # (Generated by Hostinger Tools Plugin)