സജിനയ്ക്ക് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം.

പിലാത്തറ: ജന്മനാ ബാധിച്ച എസ്എംഎ രോഗത്തോട് പൊരുതി ബിരുദപഠനം വരെയെത്തിയ സജിനയ്ക്ക് പഠനസഹായമെത്തിച്ച് മാതമംഗലം കൂട്ടായ്മ.

കമ്പല്ലൂരിലെ പന്നിക്കോട്ട് പത്മിനിയുടെ മകള്‍ സജിന പിലാത്തറ വിളയാങ്കോട് വാദിഹുദ കോളേജിലെ രണ്ടാം വര്‍ഷ സെക്കോളജി വിദ്യാര്‍ത്ഥിയാണ്.

ജന്‍മനാ എസ്എംഎ രോഗം ബാധിച്ച സജിനയുടെ പഠനവുമായി ബന്ധപ്പെട്ട് പിലാത്തറയില്‍ വാടക വീടെടുത്താണ് ഇവര്‍ താമസിക്കുന്നത്.

സജിനയെ കോളേജില്‍ കൊണ്ടുപോകുന്നതും കൂട്ടിക്കൊണ്ട് വരുന്നതും അമ്മ പത്മിനിയാണ്.

മകളുടെ പഠനം മുടങ്ങാതിരിക്കാന്‍ കൂടെത്തന്നെ നില്‍ക്കുന്നതിനാല്‍ ജോലിക്കൊന്നും പോകാനും പത്മിനിക്ക് കഴിയുന്നില്ല. ജീവിതച്ചെലവുകള്‍ക്കും മകളുടെ പഠനത്തിനും വേണ്ട

തുക കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പത്മിനിയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് മാതമംഗലം കൂട്ടായ്മ സഹായമെത്തിച്ചത്.

സജിനയ്ക്കുവേണ്ടി മാതമംഗലം കൂട്ടായ്മ സ്വരൂപിച്ച പഠനസഹായം ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ കൈമാറി.

മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകരായ അജീഷ് പുതിയപുരയില്‍, രമേശന്‍ ഹരിത എന്നിവര്‍ പങ്കെടുത്തു.