നാരായണിക്കും മൂന്ന്പവന്റെ മാല നഷ്ടമായി-
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങിനിടയില്‍ സ്വര്‍ണമാല നഷ്ടപ്പെട്ട സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
കൂവേരിയിലെ പി.കെ.നാരായണിയുടെ(74) 3 പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.
തിരക്കിനിടയില്‍ ആരോ പൊട്ടിച്ചെടുത്തതായാണ് പരാതി.
ചെങ്ങളായി ചേരന്‍കുന്നിലെ കമലാക്ഷിയുടെ മൂന്നരപവന്റെ മാല മോഷ്ടിച്ചതിന് നേരത്തെ കേസെടുത്തിരുന്നു.
സ്വര്‍ണത്തിന് റിക്കാര്‍ഡ് വിലവര്‍ദ്ധനയായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും മാലമോഷണത്തില്‍ വിദഗ്്ദ്ധരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ക്ഷേത്രോല്‍സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തിയതായി പോലീസ് പറഞ്ഞു.
തീര്‍ത്ഥാടകരായി ഹോട്ടലുകളില്‍ മുറിയെടുക്കുന്ന സംഘം തിരക്കുള്ള സമയങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന
പ്രായമായവരെ ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.
