തളിപ്പറമ്പില്‍ ഭരണമാറ്റമുണ്ടാവും-എം.കെ.ഷബിതയോ എം.സജ്‌നയോ പുതിയ ചെയര്‍പേഴ്‌സനാവുമെന്ന് സൂചന.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നഗരസഭാ ഭരണത്തില്‍ മാറ്റമുണ്ടായേക്കും. അള്ളാംകുളം വിഭാഗം സമാന്തരമായി പുതിയ കമ്മറ്റികള്‍ രൂപീകരിച്ച് പ്രത്യക്ഷമായി രംഗത്തിറങ്ങിയതോടെയാണ് നഗരസഭരണം മാറുമെന്ന സന്ദേഹം ബലപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ രണ്ട് ഗ്രൂപ്പൂകളായി പ്രവര്‍ത്തിക്കുന്ന അള്ളാംകുളം-സൂബൈര്‍ വിഭാഗങ്ങളില്‍ എട്ടുപേര്‍ സുബൈറിനൊപ്പവും ഏഴുപേര്‍ അള്ളാംകുളത്തോടൊപ്പവുമാണ് നഗരസഭാ കൗണ്‍സിലില്‍ … Read More

പട്ടുവം കരിപ്പൂല്‍ സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കത്തോട്ടുങ്കലാണ് (35) മരിച്ചത്. കെ.എ.സണ്ണിയുടെയും റോത്സീനയുടെയും മകനാണ്. മലേഷ്യയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷോബി ഡേവിഡ്(മലേഷ്യ). ഏക മകള്‍: സിയോണ. … Read More

ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി തളിപ്പറമ്പ് നഗരസഭ ചരിത്രത്തില്‍ ഇടം നേടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും കോവിഡ് വാക്‌സിന്‍ എടുത്ത് ചരിത്രമായി. കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. വാക്‌സിന്‍ വിതരണം ആരംഭിച്ചത് … Read More

മനസുകളെ വിഭജിക്കാന്‍ ആരും നോക്കണ്ട-മദ്രസാ ബസ്‌റ്റോപ്പില്‍ ഇതാ ഒരു മതേതര ദിശാബോര്‍ഡ്-

തളിപ്പറമ്പ്: ഇല്ല, ഞങ്ങളെ അങ്ങിനെയങ്ങ് വിഭജിക്കാന്‍ നോക്കണ്ട. മനസുകളെ വംശീയവല്‍ക്കരിക്കാന്‍ ഒരുവശത്ത് കൊണ്ടുപിടിച്ച് ശ്രമം നടക്കുമ്പോള്‍ ഞങ്ങളെ അങ്ങിനെ വിഭജിക്കാന്‍ നോക്കേണ്ടെന്ന് പറയുകയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ട ഒരു ദിശാബോര്‍ഡ്. മുസ്ലിം വിഭാഗത്തില്‍ പെടുന്നവരല്ലാതെ മറ്റാരും താമസിക്കാത്ത തളിപ്പറമ്പ് മദ്രസ … Read More

തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസില്‍ കെട്ടിക്കിടക്കുന്നത് 8000 ടെസ്റ്റിങ്ങ് അപേക്ഷകള്‍-പരാതിയുമായി അപേക്ഷകര്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ പരിധിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന്റെ 8000 ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി. ഒന്നാംഘട്ട കോവിഡ് ബാധക്ക് ശേഷം ജൂലായ് 19 നാണ് ടെസ്റ്റ് പുനരാരംഭിച്ചത്. രണ്ട് എം.വി.ഐമാരും മൂന്ന് എ.എം.വി.ഐമാരുമുള്ള കണ്ണൂര്‍, തലശേരി ഓഫീസുകള്‍ക്ക് കീഴില്‍ പ്രതിദിനം 120 ടെസ്റ്റുകള്‍ … Read More

ഒത്തുപിടിച്ചാല്‍ മല മാത്രമല്ല, മാലിന്യവും പോകും-ഇത് അള്ളാംകുളത്തെ ഷബിത മോഡല്‍-സംസ്ഥാനത്തിന് മാതൃക-

തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ലിന് ഒത്തുപിടിച്ചാല്‍ മാലിന്യവും പോകും എന്ന തിരുത്തലുമായി തളിപ്പറമ്പ് നഗരസഭാ അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ എം.കെ.ഷബിത. താലൂക്ക് ഗവ.ആശുപത്രിയുള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളുള്ള തളിപ്പറമ്പ് നഗരസഭയിലെ 12ാം വാര്‍ഡായ … Read More