വിസ വാഗ്ദാനം ചെയ്ത് 16-ലക്ഷം തട്ടിയെടുത്തു-വെള്ളാട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: യു.കെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിനിയുടെ 16,80.000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടുവില്‍ വെള്ളാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

വെള്ളാട്ടെ ചൊവ്വേലിക്കുടിയില്‍ ജോസഫ് എന്ന സൂരജ്(38), ചിറ്റാരിക്കാല്‍ പുളിയനാട്ട് വീട്ടില്‍ നിധിന്‍ പി.ജോയ് എന്നിവരുടെ പേരിലാണ് കേസ്.

ചിറ്റാരിക്കാല്‍ ചിറത്തലക്കല്‍ വീട്ടില്‍ ജെയ്‌സണ്‍ ജയിംസിന്റെ ഭാര്യ ദിവ്യ പി. തോമസാണ് ഇവരുടെ വഞ്ചനക്ക് ഇരയായത്.

ദിവ്യയുടെ പരാതിയിലാണ് പോലീസ് വഞ്ചനക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

2023 ഒക്ടോബര്‍ 7 മുതല്‍ പല തവണകളിലായിട്ടാണ് പണം കൈപ്പറ്റിയത്.