കാനഡ വിസ: പമീല്‍ പത്മനാഭന്റെ 1,38,500 രൂപ പോയി.
വളപട്ടണം: കാനഡയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1,38,500 രൂപ തട്ടിയെടുത്തതായി പരാതി.
കണ്ണൂര്‍സിറ്റിയിലെ അലോഷിയുടെപേരിലാണ് കേസ്.
അഴീക്കോട് സൗത്ത് നീര്‍ക്കടവില്‍ പത്മനാഭനിലത്തില്‍ ഡി.പമീല്‍ പത്മനാഭന്റെ പരാതിയിലാണ് കേസ്.
കാനഡയിലെ പേസ്ബുക്ക് സുഹൃത്ത് വഴി പരിചയപ്പെട്ട അലോഷിക്ക് പമീലിന്റെ അമ്മയുടെ ബന്ധുവിന്റെ അക്കൗണ്ടില്‍
നിന്ന് ഫിബ്രവരി 27 ന് 48,500 രൂപയും 28 ന് 90,000 രൂപയും അയച്ചുകൊടുത്തുവെങ്കിലും പണമോ വിസയോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
