
- കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്കു നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്.
by Kannur Newsകൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്കു നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യവിദ്യാഭ്യാസ സെസ്, സര്‍ചാര്‍ജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വന്‍തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 12 ശതമാനം ഏജന്റ് കമ്മീഷനും ഇതു കഴിച്ചുള്ള തുകയ്ക്ക് 30 ശതമാനം ആദായനികുതിയും ഈടാക്കിയ ശേഷമാണ് സമ്മാന ജേതാക്കള്‍ക്കു ലോട്ടറി വകുപ്പ് സമ്മാനത്തുക നല്‍കുന്നത്. ഉദാഹരണമായി ഒരു കോടി രൂപയുടെ സമ്മാനത്തില്‍ നിന്നു 12 ലക്ഷം രൂപ … Read More - അതിര്‍ത്തി തര്‍ക്കം- പന്നിയൂരില്‍ വീട് അടിച്ചുതകര്‍ത്തു ഉമ്മക്കും മകനുമെതിരെ കേസ്.
by Kannur Newsതളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കതിതിന്റെ പേരില്‍ വീട് അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഉമ്മക്കും മകനുമെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ പുതുക്കണ്ടത്തെ ചാക്കന്റകത്ത് വീട്ടില്‍ സി.അന്‍സിലയുടെ(33)പരാതിയിലാണ് പുതുക്കണ്ടത്തെ സിനാന്‍, ഉമ്മ ഫാത്തിമ എന്നിവരുടെ പേരില്‍ കേസെടുത്തത്. 2025 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചക്ക് 1.30 ന് അന്‍സിലയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സിനാന്‍ കത്തിയാള്‍ കൊണ്ട് വീടിന്റെ സണ്‍ഷേഡും ജനലുകളും അടിച്ചുതകര്‍ത്തു. വീടിന്റെപിറകുവശത്തെ ചായ്പ്പിന്റെ മേല്‍ക്കൂരയായ അലൂമിനിയം ഷീറ്റ് കൊത്തിവലിച്ച് തറയിലിട്ടു. ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ ഗ്ലാസ് അടിച്ചുതകര്‍ത്തു. … Read More - മാഷ് മാറി ടീച്ചര്‍ വരുമ്പോള്‍–കൊളോണിയലിസ്റ്റ് ചിന്താസരണികള്‍ റാഡിക്കലായ ഒരു മാറ്റമല്ല.
by Kannur Newsഒടുവില്‍ അത് തന്നെ സംഭവിച്ചു, ഒരു വര്‍ഷം മുമ്പുതന്നെ പുകഞ്ഞുപടര്‍ന്ന കിംവദന്തികള്‍ സത്യമായി. തളിപ്പറമ്പില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്യാമള ടീച്ചര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ടീച്ചര്‍ ജയിക്കുകയും പിണറായി മൂന്ന് സംഭവിക്കുകയും ചെയ്താല്‍ മന്ത്രിയാവുമെന്നുള്ളതും ഉറപ്പാണ്. ചില അസൂയമൂത്ത കുശുമ്പന്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്നതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല. സി.പി.എം മാത്രം ജയിക്കുന്ന നഗരസഭയായ ആന്തൂര്‍, പാര്‍ട്ടി ഭരണമുള്ള കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും യു,ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളും ചേര്‍ന്ന … Read More - തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം നടത്തി
by Kannur Newsതളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം നടത്തി. ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ കെ.മുഹമ്മദ്ബഷീര്‍, പി.സി.നസീര്‍, എം.കെ.മനോഹരന്‍, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, കൗണ്‍സിലര്‍മാരായ അശോക് കുമാര്‍ അഞ്ചാമര, എം.പി.സജീറ, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതി, തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസ്, മുസ്ലിംലീഗ് നേതാവ്പി.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ സെക്രട്ടെറി കെ.പി.സുബൈര്‍ സ്വാഗതം പറഞ്ഞു. … Read More - ദിനേശന്‍ കൊതേരി ഇനി പോലിസ് ഇന്‍സ്‌പെക്ടര്‍
by Kannur Newsതളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ ദിനേശന്‍കൊതേരിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ )ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്കാണ് എസ്.എച്ച്.ഒ ആയി സ്ഥലംമാറ്റം. നേരത്തെ എസ്.ഐയായി ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ വയനാട് ഉള്‍പ്പെടെയുള്ള പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത ദിനേശന്‍ മട്ടന്നൂര്‍ കൊതേരി സ്വദേശിയാണ്.
