• യുവതി അയല്‍ക്കാരന്റെ കിണറില്‍ ചാടി മരിച്ചു.
    ആദൂര്‍:യുവതി അയല്‍ക്കാരന്റെ കിണറില്‍ ചാടി മരിച്ചു. കാസര്‍കോട് ദേലംപാടിയിലെ ദേലംപാടി വീട്ടില്‍ സുശീല(44)നെയാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വീടിന് തൊട്ടടുത്ത അബ്ദുല്ല കുഞ്ഞി എന്നയാളുടെ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് സുജിത്കുമാര്‍. മകന്‍: സന്ദീപ്. ശവസംസ്‌കാരം ഇന്ന് രാത്രിയോടെ വീട്ടുവളപ്പില്‍ നടക്കും
  • ടച്ച് ഓഫ് മേഴ്‌സി മണ്ണന്‍ സുബൈറിനെ ആദരിച്ചു; സംഘടനയുടെ ഡയരക്ടര്‍ ജനറലായി നിയമനം
    പയ്യന്നൂര്‍: തളിപ്പറമ്പിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ മണ്ണന്‍ സുബൈറിനെ ടച്ച്ഓഫ് മേഴ്‌സി ഇന്നലെ പയ്യന്നൂരില്‍ നടത്തിയ ആദരവ് സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ആലുവ വി.എച്ച്.അലിയാര്‍ ഖാസിമി ആദരിച്ചു. സംഘടനയുടെ ഡയരക്ടര്‍ ജനറലായി സുബൈറിനെ നിയമിച്ചതായി ടച്ച് ഓഫ് മേഴ്‌സി മാനേജിംഗ് ഡയരക്ടര്‍ ബഷീര്‍ സഅദി ചെറുകുന്ന് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നേരത്തെ തളിപ്പറമ്പ് മദ്രസ ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്, കുറുമാത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്, ശാഖ സെക്രട്ടറി, പ്രസിഡണ്ട്, പഞ്ചായത്ത് മുസ്ലിം ലീഗ് ജോ. സെക്രട്ടറി, ജുന്ന … Read More
  • മുയ്യത്ത് ലോറി ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
    തളിപ്പറമ്പ്: ലോറി ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ചു. മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയില്‍ കെ.പി.സാജിദ്(36)ആണ് മരിച്ചത്. ഇന്നലെ(ആഗസ്റ്റ്-15)രാത്രി 9.15 നാണ് താമസിച്ചിരുന്ന വരഡൂലിലെ വീടിന്റെ സ്റ്റെയര്‍കേസിന്റെ മുകളിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ സാജിദിനെ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മജീദ്-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീബ. മക്കള്‍: മുഹമ്മദ് ആദില്‍, ഷിഫാന. സഹോദരങ്ങള്‍: ഷബീര്‍, ഷബീന. കബറടക്കം ഇന്ന് വൈകുന്നേരം വരഡൂല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍  
  • മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 60 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു
    .പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 60 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. ഇന്നലെ ആഗസ്റ്റ്-14 ന് പരിയാരം ടൗണില്‍ നിന്ന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് പ്രധാനകവാടത്തിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞുവെങ്കിലും പോലീസിന്റെ ആജ്ഞ ധിക്കരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗിന്റെ കവാടത്തിന് മുന്നില്‍ തടസം സൃഷ്ടിച്ചതിനാണ് കേസ്. തളിപ്പറമ്പ് ഏരിയ സെക്രട്ടെറി കെ.സന്തോഷ്, എം.ശ്രീധരന്‍, കെ.പത്മനാഭന്‍, ടി.വി.ചന്ദ്രന്‍, സുഭാഷ്, പി.രജനി, ആര്‍.അജിത, കെ.വി.രാജേഷ്, സന്ദീപ് … Read More
  • ടച്ച് ഓഫ് മേഴ്‌സിയുടെ പുരസ്‌കാര വേദിയായ അനുമോദന പരിപാടികള്‍ പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
    പയ്യന്നൂര്‍: ടച്ച് ഓഫ് മേഴ്‌സിയുടെ പുരസ്‌കാര വേദിയായ അനുമോദന പരിപാടികള്‍ പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. രാവിലെ ഓഡിറ്റോറിയം പരിസരത്ത് ട്രസ്റ്റ് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ മുശ്താഖ് മാലദ്വീപ് ദേശീയ പതാക ഉയര്‍ത്തി.  ബശീര്‍ സഅദി ചെറുകുന്ന്, കെ.സി.മുഹമ്മദ് കുഞ്ഞി, പി.വി.സഈദ്, എ.സി.മുസ്തഫ, വി.എന്‍.മുഹമ്മദ്, ഖാദര്‍ പാണ്ട്യാല എന്നിവര്‍ പങ്കെടുത്ത്. വൈകുന്നേരം മൂന്നിനാണ് ആദരവ് സമ്മേളനം തുടങ്ങുക.