ടച്ച് ഓഫ് മേഴ്‌സി മണ്ണന്‍ സുബൈറിനെ ആദരിച്ചു; സംഘടനയുടെ ഡയരക്ടര്‍ ജനറലായി നിയമനം

പയ്യന്നൂര്‍: തളിപ്പറമ്പിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ മണ്ണന്‍ സുബൈറിനെ ടച്ച്ഓഫ് മേഴ്‌സി ഇന്നലെ പയ്യന്നൂരില്‍ നടത്തിയ ആദരവ് സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ആലുവ വി.എച്ച്.അലിയാര്‍ ഖാസിമി ആദരിച്ചു.

സംഘടനയുടെ ഡയരക്ടര്‍ ജനറലായി സുബൈറിനെ നിയമിച്ചതായി ടച്ച് ഓഫ് മേഴ്‌സി മാനേജിംഗ് ഡയരക്ടര്‍ ബഷീര്‍ സഅദി ചെറുകുന്ന് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

നേരത്തെ തളിപ്പറമ്പ് മദ്രസ ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്, കുറുമാത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്, ശാഖ സെക്രട്ടറി, പ്രസിഡണ്ട്, പഞ്ചായത്ത് മുസ്ലിം ലീഗ് ജോ. സെക്രട്ടറി, ജുന്ന സാധു സഹായ സമിതി സെക്രട്ടറി, സി.എച്ച്.എം സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, ചൊറുക്കള മഹല്ല് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനും ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയഷന്‍ തളിപ്പറമ്പ് മേഖല സെക്രട്ടറി, മാര്‍ക്കറ്റ് മീലാദ് ശരീഫ് കമ്മറ്റി സെക്രട്ടറി എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ്.