കുടിശ്ശിക പിരിക്കാനെത്തിയ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ നായ കടിച്ചുപറിച്ചു-പോലീസ് കേസ്.

തളിപ്പറമ്പ്: കുടിശ്ശിക പിരിക്കാന്‍ പോയ സഹകരണ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കണ്ണപുരം സര്‍വീസ്  സഹകരണ ബാങ്ക് ജീവനക്കാരന്‍ മൊട്ടമ്മല്‍ ചെമ്മരവയലിലെ കാപ്പാടന്‍ വീട്ടില്‍ വി.വി.അഭിലാഷിനെയാണ്(29) നായ കടിച്ചുപരിക്കേല്‍പ്പിച്ചത്. ഒക്ടോബര്‍ 30 ന് ഉച്ചക്ക് 12 നായിരുന്നു … Read More

സ്‌ക്കൂള്‍ വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു.

പരിയാരം: സ്‌ക്കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു. കുപ്പം എം എം യുപിഎസ് സ്‌കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് മതിലിടിച്ചത്. പരിയാരം ചിതപ്പിലെ പൊയിലില്‍ ആണ് അപകടം നടന്നത്. വായാട് പുളിയുര്‍ പ്രദേശത്തെ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വര്‍ണവും വെള്ളിയും മോഷണം പോയി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വര്‍ണവും വെള്ളിയും മോഷണം പോയി. കോട്ടയം കളത്തൂര്‍ കാണക്കാരിയിലെ കോലായപ്പുലത്ത് വീട്ടില്‍ അഞ്ജു വി.സോമരാജന്റെ മെഡിക്കല്‍ കോളേജ്  ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ എട്ടിനും 2.10 നും ഇടയിലായിരുന്നു കവര്‍ച്ച. … Read More

തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്-ഡിസംബര്‍ 5 നും 15 നും ഇടയില്‍ രണ്ട് ഘട്ടമാവാന്‍ സാധ്യത.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12-മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍ അഞ്ചിനും … Read More

കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കൊളച്ചേരിമുക്കിലെ കരിച്ചേരിയന്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ പ്രണവ് സന്തോഷ്(19)നെ ഇന്നലെ രാത്രി 11.40 ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിക്ക് മുന്‍വശത്തുവെച്ചാണ് എസ്.ഐ കെ.ടി.വി.രാജേഷ് പിടികൂടിയത്. ഇപ്പോള്‍ ഏഴാംമൈല്‍ ഇഷ്ടിക കമ്പനിക്ക് സമീപം … Read More

ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍

ആലക്കോട്: ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍. ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്രോളിങ്ങിനിടയില്‍ പരപ്പ ജംഗ്ഷനില്‍ വെച്ച് പുള്ളിമുറി ചീട്ടുകളി നടത്തുകയായിരുന്ന ഇവരെ പിടികൂടിയത്. പരപ്പയിലെ തടവനാല്‍ വീട്ടില്‍ മനോജ് … Read More

സിഎംപി സംസ്ഥാന കമ്മിറ്റിയംഗം സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു

കണാരംവയല്‍: സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു. കണാരംവയല്‍ രക്തസാക്ഷി ജോസ് മന്ദിരം ഉദ്ഘാടന വേദിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.എ.ജോസിനെ ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. എം.വി.രാഘവന്റെ … Read More

ലക്ഷ്മിനിലയം-വടക്കേമലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ്‌വീട്-@ 83.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മൂന്നേക്കര്‍ കാടിന് നടുവില്‍ ഒരു പടൂകൂറ്റന്‍ ബംഗ്ലാവ്-ഓരോ ഇഞ്ച് സ്ഥലത്തും ഭീതിയുടെ അന്തരീക്ഷമുള്ള ഒരു പ്രദേശം. പൂക്കോത്ത്‌നടക്ക് സമീപം ദേശീയപാതയരികിലാണ് നിരവധി കഥകളുടെ നിഗൂഢതയില്‍ ലക്ഷ്മിനിലയം എന്ന ഈ വീട്. വടക്കേമലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ് വീട് നശിച്ചുതീരുന്നു. … Read More

എം.വി.ആര്‍ സ്മൃതിദിനം-പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും.

പരിയാരം: സി.എം.പി സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ എം.വി.ആറിന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.വൈ.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സുധീഷ് … Read More

ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്’, ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും മോഹന്‍ ഭാഗവത്

ബെംഗളൂരു: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ശതാബ്ദി ആഘോഷിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗവത്. ”ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ്. എന്താണ് നമ്മുടെ രാജ്യം? ബ്രിട്ടീഷുകാരല്ല നമുക്ക് രാജ്യം തന്നത്. … Read More