തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന ചെക്ക് കേസില്‍ പ്രതിയായ കുറുമാത്തൂരിലെ കെ.സമീയുള്ളാഖാനെയാണ് കോടതി വെറുതെവിട്ടത്.
പരാതിക്കാരനായ കെ.പി.അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയ കോടതി, പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. തളിപ്പറമ്പ് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മാജിസ്ട്രറ്റ് കെ.അനുരാജ് ആണ് വിധി പ്രസ്താവിച്ചത്.
പ്രതിക്ക് വേണ്ടി അഡ്വ. ഹബീബ് പണിക്കറകത്ത് കോടതിയില്‍ ഹാജരായി.