കയ്യേറ്റങ്ങള്‍ വ്യാപകം, എല്ലാം ഞങ്ങള്‍ക്ക് സ്വന്തം, ആരെടാ ചോദിക്കാന്‍?

തളിപ്പറമ്പ് നഗരപരിധിയില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുന്നു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് സമീപം ഒരു സ്ഥാപനം ടാര്‍റോഡിന്റെ അരികിനോട് ചേര്‍ന്നാണ് അനധികൃതമായി ഷെഡ് സ്ഥാപിച്ചിരിക്കുന്നത്.

തിരക്കേറിയ റോഡില്‍ കാല്‍നയാത്രക്കാരനോ ഇരുചക്രവാഹനയാത്രക്കാരനോ ടാര്‍റോഡില്‍ നിന്ന് താഴെ ഇറങ്ങി നില്‍ക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല.

തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ ലൈസന്‍സുണ്ട്, ആരാണ് ചോദിക്കാനുള്ളത് എന്ന മട്ടിലുള്ള ഈ പരസ്യവെല്ലുവിളി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവുമോ?

ഉത്തരവാദപ്പെട്ട അധികാരികള്‍ ഇവിചെ എന്താണ് ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.