Skip to content
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഓഫീസിന് പിറകിലെ കെട്ടിടം അപകടനിലയില്‍.
നേരത്തെ മൃഗാശുപത്രി പ്രവര്‍ത്തിച്ച ഈ കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് ആശുപത്രി അങ്ങോട്ടേക്ക് മാറ്റിയത്.
എന്നാല്‍ തളിപ്പറമ്പ് പഞ്ചായത്തായിരിക്കെ നിര്‍മ്മിച്ച 75 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
നഗരസഭ ശുചീകരണ ജീവനക്കാര്‍ പലപ്പോഴും ഇവിടെ വിശ്രമിക്കാറുണ്ട്.
മേല്‍പ്പുരഭാഗം പൂര്‍ണമായും ദ്രവിച്ച്
ഓടും മരങ്ങളും പൊടിഞ്ഞ് വീണുകൊണ്ടിരിക്കുന്ന കെട്ടിടം ഏത് സമയത്തും നിലംപതിക്കാമെന്നിരിക്കെ,
അപകടം വരട്ടെ എന്നിട്ട് നോക്കാം എന്ന അവസ്ഥയിലാണ് നഗരസഭ അധികൃതരുടെ സമീപനമെന്ന വിമര്‍ശനം ശക്തമാണ്.