പരിയാരം: ജര്‍മനിയിലെ കരാര്‍ കമ്പനിയില്‍ ജോലി വാഗ്ദാനംചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
കെ.ബി.ആര്‍ എന്ന യു.എസ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പനി എച്ച്.ആര്‍ റിക്രൂട്ടര്‍ ആയ രാഗേഷ് ചൗധരിയുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.
കടന്നപ്പള്ളി നരീക്കാംവള്ളിയിലെ സി.സി.ശിവശങ്കരന്‍ നമ്പ്യാരുടെ മകന്‍ ചൈത്രം വീട്ടില്‍ വി.സി.ഹരീഷിന്റെ(58)പരാതിയിലാണ് കേസ്.
ഈ വര്‍ഷം മെയ്-19 നു 20 നുമായി രണ്ടരലക്ഷം രൂപ കൈപ്പറ്റിയ രാഗേഷ് ചൗധരി വിസയോ പണമോ നല്‍കാതെ ചതി ചെയ്തതായ പരാതിയിലാണ് കേസ്.