തെരുവ് നായകളെ കരിമ്പം ഹിലാല്‍ നഗറില്‍പാര്‍പ്പിക്കാനുള്ള തളിപ്പറമ്പ നഗരസഭ തീരുമാനം പുനഃപരിശോധിക്കണം : മുസ്ലിം യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടി കരിമ്പം ഹിലാല്‍ നഗറില്‍ ഉള്ള ട്രഞ്ചിങ് ഗ്രൗണ്ടില്‍ താത്കാലികമായി പാര്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും നഗരസഭ പിന്മാറണമെന്ന് ആവശ്യപ്പട്ട് മുസ്ലിം യൂത്ത് ലീഗ് കരിമ്പം ശാഖ കമ്മിറ്റി നഗരസഭാ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി.

ട്രഞ്ചിങ് ഗ്രൗണ്ട് നിലകൊള്ളുന്ന പ്രസ്തുത പ്രദേശത്തെ സമീപവാസികള്‍ നിലവിലെ സാഹചര്യത്തില്‍ തന്നെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

സ്‌കൂള്‍,കോളേജ്,ഫയര്‍ സ്റ്റേഷന്‍, ഹിലാല്‍ മസ്ജിദ്, തുടങ്ങിയവ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇത്.ഇവിടെ തെരുവ് നായകളെ കൂടി പാര്‍പ്പിക്കുന്നത് പ്രദേശവാസികള്‍ക്കും,പൊതുജനങ്ങള്‍ക്കും ഉള്‍പ്പടെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.

അത് കൊണ്ട് നായകളെ താത്കാലികമായി പാര്‍പ്പിക്കാന്‍ നഗരസഭ ഹിലാല്‍ നഗര്‍ ട്രഞ്ചിങ് ഗ്രൗണ്ടിനു പകരം അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് യൂത്ത് ലീഗ് കമ്മിറ്റി നിവേദനത്തില്‍ അവശ്യപ്പെട്ടു. 

നിവേദക സംഘത്തില്‍ കരിമ്പം ശാഖാ പ്രസിഡന്റ് സി.ഷാക്കിര്‍, ജനറല്‍ സെക്രട്ടറി എം.പി.സിദ്ദീഖ്, ട്രഷറര്‍ പി.ഗഫൂര്‍ സഹഭാരവാഹികളായ എം.കെ.ഷുഹൈബ്, സമദ്, മുസ്‌ലിം ലീഗ് ബദരിയ നഗര്‍ വാര്‍ഡ് പ്രസിഡന്റ് പി.റഫീഖ്,

പ്രാദേശിക നേതാക്കളും മഹല്ല് ഭാരവാഹികളുമായ അലി മാര്‍ക്ക്, സി.പി.ആലിപ്പി, വി.താജുദ്ദീന്‍, ചാണ്ടി മുസ്തഫ, സി.പി.ജാഫര്‍ അലി, ബഷീര്‍, ഇക്ബാല്‍, മുഹമ്മദ്, ജബ്ബാര്‍, ബദറുദ്ദീന്‍, എം.പി.മൊയ്ദീന്‍, എ.ഷജ്മീന്‍ എന്നിവരും ഉണ്ടായിരുന്നു.