തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് പിതൃബലി കര്‍മ്മം ആഗസ്റ്റ് 12 ന്
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്‍വശം പൂക്കോത്ത്തെരുവിലെ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് പിതൃബലി കര്‍മ്മം ആഗസ്റ്റ് 12 ന് ബുധനാഴ്ച നടക്കും.
കര്‍മ്മം ചെയ്യുന്നവര്‍ കുളി കഴിഞ്ഞ് ശുദ്ധമായി വേണം ക്ഷേത്രത്തില്‍ എത്താനെന്ന് കാര്യദര്‍ശി എ.കെ.രഘുനാഥന് അറിയിച്ചു.
പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ
തോര്‍ത്ത് കൊണ്ടുതരേണ്ടതാണ്.
യാതൊരു ഭക്ഷണവും കഴിക്കാതെ വേണം ക്ഷേത്രത്തില്‍ എത്തുവാന്‍.
നിലത്തിരുന്ന് കര്‍മ്മം ചെയ്യാന്‍ പറ്റാത്തവര്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കര്‍മ്മം ചെയ്യാന്‍ വരുന്നവര്‍ക്ക് ക്യൂ നില്‍ക്കേണ്ട ആവശ്യം വരുന്നില്ല


