വാർത്തകൾ ഓട്ടിസം ബാധിച്ച യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍. admin3 August 9, 2026 പരിയാരം: ഓട്ടിസം ബാധിച്ച യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍. പരിയാരം ശ്രീസ്ഥയിലെ ചേണിച്ചേരി വളപ്പില്‍ അക്ഷയ്ബാബു(24)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടുമുറ്റത്തിന് പുറത്ത് വളപ്പില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബാബു-അനിത ദമ്പതികളുടെ മകനാണ്. ശവസംസ്ക്കാരം ഇന്ന് ആഗസ്റ്റ്-9 ന് രാത്രി8.30 ന് ശ്രീസ്ഥയിലെ സമുദായ ശ്മശാനത്തില്‍.