ചെറുപുഴ: പാടിയോട്ടുചാലില്‍ പുതുതായി ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആഗസ്റ്റ് 7 ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
സപ്ലൈകോയുടെ നിലവിലുള്ള മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി.
സബ്സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളോടൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
സപ്ലൈകോ കോഴിക്കോട് റീജിയണല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ് സ്വാഗതം പറയുന്ന ചടങ്ങില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയ് ആദ്യവില്‍പ്പന നിര്‍വ്വഹിക്കും.
പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ്കെ.ലളിത, വൈസ് പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം എ.വി.ലേജു, പി.എന്‍.മനോജ്കുമാര്‍, കെ.പ്രജിത, വി.വി.ബീന, രേഷ്മ വി.രാജു, റസിയ വാഴവളപ്പില്‍,
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ല പ്രസിഡന്റ് ജോസ് ചുക്കനാനി, രവി പൊന്നംവയല്‍(കോണ്‍ഗ്രസ്), കെ.പ്രഭാകരന്(സി.പി.എം), എം.കെ.ചന്ദ്രന്(സി.പി.ഐ), മുസ്തഫ(മുസ്ലിംലീഗ്), രാജന്(ബി.ജെ.പി),