ആലക്കോട്; ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.
ചെറുപുഴ പാലക്കല്‍ വീട്ടില്‍ പി.രാഹുല്‍, ചെറുപുഴ മഞ്ഞക്കാട്ടെ മംഗള വീട്ടില്‍ സി.ബി.അരുണ്‍, എറണാകുളം തേവരയിലെ മഞ്ജുള, തമിഴ്നാട് തൂത്തുക്കുടിയിലെ മാരി സെല്‍വം എന്നിവരുടെ പേരിലാണ് കേസ്.
രാഹുലും അരുണും ഉടമസ്ഥരാരും മഞ്ജുളയും മാരി സെല്‍വവും ഏജന്റുമാരായും പ്രവര്‍ത്തിച്ചുവരുന്ന നാറ്റി വേള്‍ഡ് എന്ന സ്ഥാപനമാണ് ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും ജോലി വിസ വാഗ്ദാനം ചെയ്ത് 2023 ഡിസംബര്‍ 6 മുതല്‍ 2024 ഫിബ്രവരി 23 വരെ 19,30,000 രൂപ ബാങ്ക് വഴിയും ബാക്കി തുക നേരിട്ടുമായി 24 ലക്ഷം രൂപ കൈപ്പറ്റിയത്.