
- കണ്ണപ്പിലാവില്‍ കിണറില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി.
by admin3തളിപ്പറമ്പ്: കിണറ്റില്‍ ചാടിയ യുവതിയെ തളിപ്പറമ്പ് അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 5.20 നായിരുന്നു സംഭവം. കണ്ണപ്പിലാവിലെ അവിവാഹിതയും 25 വയസുകാരിയുമായ യുവതിയാണ് കിണറില്‍ ചാടിയത്. വിവരം ലഭിച്ചയുടന്‍തന്നെ സേന സംഭവ സ്ഥലത്തെത്തിയപ്പോള്‍ യുവതി കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. അഗ്നിരക്ഷസേനയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അനീഷ് പാലവിള കിണറ്റില്‍ ഇറങ്ങി റെസ്ക്യൂ നെറ്റില്‍ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. സേനയുടെ ആംബുലന്‍സിലാണ് പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി.കെ. ഷൈജേഷിന്റെ … Read More - വാര്‍ത്ത കുറിക്ക് കൊണ്ടു, പ്രകോപനവും വെല്ലുവിളികളും ഉപദേശങ്ങളുമായി കെട്ടിടം ഉടമ.
by admin3തളിപ്പറമ്പ്: പ്രകോപനവും വെല്ലുവിളികളും ഉപദേശങ്ങളുമായി ഓവുചാലിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ച കെട്ടിടമുടമ. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഉടമയെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് കെട്ടിടംഉടമ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ ഫോണില്‍ വിളിച്ച് അധിക്ഷേപവും പ്രകോപനവും നടത്തിയത്. അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ മാറ്റാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ഇത്തരം പ്രകോപനക്കാരോട് ഒന്നുമാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. പണം നിങ്ങളുടെ പെട്ടിയിലും പോക്കറ്റിലും … Read More - പിലാത്തറ അനുഭവിക്കുന്നത് ആസൂത്രണമില്ലാത്ത വികസന ദുരന്തം-പി.സി.വിജയരാജന്‍
by admin3പിലാത്തറ: ആസൂത്രണം ഇല്ലാതെ നടപ്പിലാക്കിയ വികസന ദുരന്തമാണ് പിലാത്തറ ടൗണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് റിട്ട. ലേബര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി.വിജയരാജന്‍. കേരള പുതുയുഗസഭ പിലാത്തറയില്‍ സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടങ്ങളിലും നാട് വിഭജിക്കപ്പെട്ടതിന്റെ ദുരന്തം നാട് അനുഭവിക്കുകയാണ്. പിലാത്തറയില്‍ റോഡ് തൂണില്‍ നിര്മ്മിച്ചിരുന്നുവെങ്കില് ഈ പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നു. ഗുണമേന്മയില്ലാത്ത നിര്‍മ്മാണമാണ് നടക്കുന്നതെന്നും, റോഡ് എവിടെ പൊട്ടുമെന്ന് പറയാന്‍ സാധിക്കാത്ത നിലയാണ്. ജനങ്ങളോട് വാശി തീര്‍ക്കുന്ന വിധത്തിലാണ് റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്. … Read More - മലിനജല പൈപ്പ്ലൈന് സ്ഥാപിച്ചത് നഗരസഭ അധികൃതര്‍ പരിശോധിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
by admin3തളിപ്പറമ്പ്: മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി കൂറ്റന്‍ പൈപ്പ് സ്ഥാപിച്ച സ്ഥലം നഗരസഭ അധിതൃതര്‍ പരിശോധിച്ചു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്കിയ വാര്‍ത്തയെ തുടര്‍ന്ന് ചെയര്പേഴ്സന് പി.കെ.സുബൈറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലമാണ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാത 36 നോട് ചേര്‍ന്നുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടനിയമ വ്യവസ്ഥകളെല്ലാം പകല്‍വെളിച്ചത്തില്‍ തന്നെ അട്ടിമറിച്ചാണ് ഈ അനധികൃത നിര്‍മ്മാണപ്രവൃത്തി … Read More - പാലങ്ങാട്ട് നാരായണന് നായര്‍(92)നിര്യാതനായി.
by admin3കണ്ണപുരം: മൊട്ടമ്മല്‍ പോസ്റ്റോഫീസിനു സമീപത്തെ പാലങ്ങാട്ട് നാരായണന് നായര്‍(94)നിര്യാതനായി. ഇന്ത്യന്‍ ആര്‍മി റിട്ട. ഹവില്‍ദാറാണ്. 1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965, 1971 വര്‍ഷങ്ങളിലെ ഇന്ത്യാ-പാകിസ്ഥാന് യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് കണ്ണപുരം ബ്രാഞ്ച് കെട്ടിപ്പെടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ബ്രാഞ്ചിന്റെ മുന്‍ രക്ഷാധികാരിയാണ്. പാലങ്ങാട്ട് തറവാട് കാരണവരാണ്. ഭാര്യ: നാരായണിഅമ്മ. മക്കള്‍: അനില്‍കുമാര്‍ (സെക്യൂരിറ്റി സ്റ്റാഫ്, ശ്രീനാരായണഗുരു എഞ്ചിനിയറിംഗ് കോളേജ്, കോറോം), അനിത സുകുമാരന്‍, സുശീല്‍കുമാര്‍(മെറ്റല്‍ ഫാബ്രിക്കേഷന്‍ വര്‍ക്സ്, മട്ടന്നൂര്‍), രാജേഷ് … Read More
