തളിപ്പറമ്പ്: മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി കൂറ്റന്‍ പൈപ്പ് സ്ഥാപിച്ച സ്ഥലം നഗരസഭ അധിതൃതര്‍ പരിശോധിച്ചു.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്കിയ വാര്‍ത്തയെ തുടര്‍ന്ന് ചെയര്പേഴ്സന് പി.കെ.സുബൈറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലമാണ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാത 36 നോട് ചേര്‍ന്നുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതിന്റെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടനിയമ വ്യവസ്ഥകളെല്ലാം പകല്‍വെളിച്ചത്തില്‍ തന്നെ അട്ടിമറിച്ചാണ് ഈ അനധികൃത നിര്‍മ്മാണപ്രവൃത്തി നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.
അനധികൃത കെട്ടിടങ്ങളും നിര്‍മ്മാണപ്രവൃത്തികളും വ്യാപകമായി നടന്നുവരുന്ന തളിപ്പറമ്പ് നഗരസഭയില്‍ പണവും സ്വാധീനവും ഉള്ളവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.