മാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി

തളിപ്പറമ്പ്: മാധ്യമപ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത് ജില്ലാ മുന്‍ സെക്രട്ടറിയും, ജില്ല കമ്മിറ്റി അംഗവും അല്‍മഖറുസുന്നിയ്യ കമ്മിറ്റി അംഗവുമായ ബി.എ.അലി മൊഗ്രാല്‍ (64) നിര്യാതനായി.

ഭാര്യ: എസ്.ടി.പി.ആയിഷ.

മക്കള്‍:അജീര്‍ സഖാഫി, അജ്മല്‍ അദനി, സിനാന്‍ സഅദി, മുഹമ്മദ് തമീം, മുഫീദ, മുര്‍ഷിദ, നഫീസത്തുല്‍ മിസ്രിയ്യ.

മരുമക്കള്‍: ജുബൈരിയ്യ, നൗഷാദ് അഹ്സനി, മുഹമ്മദ് ഷാഫി അമാനി.

ദീര്‍ഘകാലം മംഗളം ദിനപത്രം തളിപ്പറമ്പ് ലേഖകനായിരുന്ന അലി മൊഗ്രാല്‍ ഇപ്പോള്‍ സിറാജ് ലേഖകനാണ്.

തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.