കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍ പാമ്പ്. ശുചിമുറിയിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്. ബി.ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോല്‍ പാമ്പിനെ കാണുകയായിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന … Read More

ഇ കെ ജി അനുസ്മരണം നാളെ.

പരിയാരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരിയാരത്തെ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍( ഇ.കെ.ജി) അനുസ്മനരണം നാളെ. ആറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തിങ്കളാഴ്ച രാവിലെ 7.30 ന് തൊണ്ടന്നൂര്‍ കൈരളിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിക്കുന്നു. … Read More

വിവാദമായ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.

പരിയാരം:  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ വിവാദ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അടുത്തകാലത്ത് വിവാദമായ ചാച്ചാജി വാര്‍ഡിനോടനുബന്ധിച്ച് കൂട്ടിരിപ്പുകാരുടെ വിശ്രമത്തിനായി പണിത കെട്ടിടമാണ് കഴിഞ്ഞ ദിവസം  മേല്‍പ്പുര ഭാഗം തകര്‍ന്നു വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഈ കെട്ടിടമാണ് ചാച്ചാജി വാര്‍ഡെന്ന് … Read More

യാത്രക്കാരി കയറും മുമ്പേ ബസ് വിട്ടു-വാതിലില്‍ വിരല്‍ കുടുങ്ങി പരിക്ക്, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

പരിയാരം: കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്കേറ്റു, ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 … Read More

അലക്യംതോട് വീതികുറച്ചതിന്റെ ദുരിതം-പ്രസ്‌ക്ലബ്ബ് റോഡ് വഴി യാത്ര അസാധ്യമായി.

പരിയാരം: അലക്യംതോട് വീതികൂറച്ചു, വഴിമാറ്റി-ദേശീയപാതയില്‍ ജലപ്രളയം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പെയ്ത കനത്ത മഴയില്‍ പരിയാരം പ്രസ്‌ക്ലബ്ബ് റോഡ് വെള്ളത്തില്‍ മുങ്ങി. പുതിയ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിയാരം അലക്യംതോടിന്റെ വീതി കുറക്കുകയും ആയുര്‍വേദ കോളേജിന് സമീപം തോട് ഗതിമാറ്റുകയും … Read More

കയ്യേറ്റക്കാരുടെ കയ്യാളുകളായി മാറുന്ന കളക്ടറും ആശുപത്രി സൂപ്രണ്ടും ഗൂഡാലോചന നടത്തിയെന്ന് അഡ്വ.രാജീവന്‍ കപ്പച്ചേരി.

പരിയാരം: ചാച്ചാജി വാര്‍ഡ് ഏതാണെന്ന് കണ്ടെത്താന്‍ ഹൈക്കോടതിയോ എച്ച്.ഡി.എസോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, സര്‍ക്കാര്‍ കെട്ടിടം കയ്യേറി പൊളിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് നിര്‍ദ്ദേശമെന്നും എച്ച്.ഡി.എസ് മുന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ അഡ്വ.രാജീവന്‍ കപ്പച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കളക്ടറും ആശുപത്രി സൂപ്രണ്ടും സി.പി.എം … Read More

പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണം: പരിയാരം പ്രസ്‌ക്ലബ്ബ്

പരിയാരം: അനുദിനം വികസിച്ചുവരുന്ന പരിയാരം പ്രദേശത്ത് അടിയന്തിരമായി പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഔഷധി മേഖലാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന … Read More

വ്യാജ ചാച്ചാജിവാര്‍ഡ് സൃഷ്ടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി വികസനസമിതി യോഗം

പരിയാരം: ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണ സൊസൈറ്റിക്ക് കൈമാറാന്‍ വീണ്ടും ആസൂത്രിത നീക്കം. ഇക്കഴിഞ്ഞ ജൂണ്‍-5 ന് ചേര്‍ന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആശുപത്രി മാനേജിംഗ് കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഇതിനായി നീക്കം നടത്തിയത്. കേരളഗാന്ധി കെ.കേളപ്പന്‍ ജന്‍മനാട്ടിലെ സ്വത്ത് … Read More

പരിയാരത്ത് വീടുകളില്‍ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു.

പരിയാരം: പരിയാരം പൊന്നുരുക്കിപ്പാറയില്‍ വീടുകളില്‍ പട്ടാപ്പകല്‍ കവര്‍ച്ച, സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു. പൊന്നുരുക്കിപ്പാറ പൊള്ളാലത്തെ ശ്യാമളയുടെ വീട്ടിന്റെ സണ്‍ഷേഡ് വഴി അകത്തുകടന്ന മോഷ്ടാവ് ഒരു പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു. തൊട്ടടുത്ത ബാബു എന്നയാളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മുറിയിലെ … Read More

കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ … Read More