ഇതെന്ത് നിയമം-കാഷ്വാലിറ്റി വേറെ, ഇത് വേറെ 10 രൂപയെടുക്ക്

തളിപ്പറമ്പ്: ഇതൊക്കെ എന്ത് തന്തയില്ലാത്ത നിയമമാണ്? തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ തലതിരിഞ്ഞ ഒരു ഒ.പി.ടിക്കറ്റ് വ്യവസ്ഥയെക്കുറിച്ചാണ് ചോദിക്കുന്നത്. കാഷ്വാലിറ്റിയില്‍ പരിശോധന നടത്തുന്നതും ജനറല്‍ ഒ.പിയില്‍ പരിശോധന നടത്തുന്നതും രണ്ടും രണ്ടാണെന്ന് പറഞ്ഞ് രോഗികളില്‍ നിന്ന് രണ്ടാമതും ഒ.പി.ടിക്കറ്റ് ചാര്‍ജ് ഈടാക്കുകയാണ്. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍

പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്തു. പ്രതിയെ  മെഡിക്കല്‍ കോളേജ് പോലീസും ആശുപത്രി സുരക്ഷ ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ സയ്യിദ് മുഹമ്മദിന്റെ മകന്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി-ഒ.പി.വിഭാഗം

2026 ഫിബ്രവരി-14(ശനി) പ്രതിരോധകുത്തിവെപ്പുകള്‍ കുട്ടികളുടെ വിഭാഗം(ഡോ.രാജീവന്‍, ഡോ.ജോണി, ഡോ.സുശീല്‍) ഗൈനക്കോളജി(ഡോ.റെജില്‍) ദന്തല്‍(ഡോ.പ്രജിന്‍ നാരായണന്‍) സര്‍ജറി(ഡോ.രാധിക ബാലകൃഷ്ണന്‍) ഓഡിയോളജിസ്റ്റ്. ജനറല്‍ഒ.പി. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ജീവിതശൈലിരോഗ ക്ലിനിക്ക്. (ഡോ.ജുനൈദ്, ഡോ.ഐശ്വര്യ)

ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു- സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മാസങ്ങളായി കണ്ണ്‌രോഗ വിഭാഗത്തില്‍ ഡോക്ടറില്ല. വളരെ ലാഘവത്തോടെ ഡോക്ടര്‍ പ്രസവാവാധിക്ക് പോയതാണെന്ന മറുപടിയാണ് ഉത്തരവാദപ്പെട്ടവര്‍ പറയുന്നത്. നേത്രരോഗ വിഭാഗത്തില്‍ തളിപ്പറമ്പ് നഗരസഭ 25 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച തിമിര … Read More

കുടിവെള്ളംപോലുമില്ല, ദുരിതത്തില്‍ രോഗികള്‍ ഏകാധിപതികള്‍ കാഴ്ച്ച കണ്ട് രസിക്കുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതകള്‍ എഴുതിയും പറഞ്ഞും മടുത്ത അവസ്ഥയിലാണ്. ആശുപത്രി സൂപ്രണ്ട് ഏകാധിപതിയെപോലെ പ്രവര്‍ത്തിക്കുന്ന ഇവിടെ ആരോഗ്യവകുപ്പിന്റെ ഉന്നത കേന്ദ്രങ്ങളും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടപെടാന്‍ സമയം വൈകി. പ്രതിപക്ഷത്തെ യുവജനസംഘടനകള്‍ ഈ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ … Read More

പ്രേമരോഗി ശല്യത്തില്‍ പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പോലീസും

തളിപ്പറമ്പ്: പ്രേമരോഗിയെ കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിലെ ഡോക്ടറും ആശുപത്രി ജീവനക്കാരും പോലീസും. ഒരു പ്രമുഖ സ്‌പെഷ്യലിസ്റ്റ് ഡോക്ടറാണ് പ്രേമരോഗിയുടെ പരാക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുറച്ചനാളുകള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിക്കാനായി എത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ ഒരു യുവതിക്ക് … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെഡിസെപ്പ്, ട്രൈബല്‍, കാരുണ്യ-മരുന്ന് വിതരണം നിര്‍ത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, രോഗികള്‍ ദുരിതത്തില്‍. മെഡിസെപ്പ്, ട്രെബല്‍, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതികളില്‍ മരുന്നുവിതരണം പൂര്‍ണമായി നിലച്ചു. ഈ സ്‌കീമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ ആശുപത്രിയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറമെ നിന്ന് വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. … Read More

പ്രിയദര്‍ശിനി ആശുപത്രി പയ്യന്നൂര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

പയ്യന്നൂര്‍: പ്രിയദര്‍ശിനി മെമ്മോറിയല്‍ മെഡിക്കല്‍ ആന്റ് എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി (പ്രിയദര്‍ശിനി ആശുപത്രി) പുതിയ ഭാരവാഹികള്‍ 9. 8.2025 ന് ചുമതലയേറ്റു. കെ.വി.മോഹനന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), പി.ഗോപാലന്‍, ടി.ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം. രാജീവന്‍ (ജനറല്‍ സെക്രട്ടറി), സി.വി.രാജഗോപാലന്‍, എന്‍.അബ്ദുള്‍ ഖാദര്‍ … Read More

ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം-ഒരു ലക്ഷം രൂപയുടെ ഉപകരണം കത്തിനശിച്ചു.

തളിപ്പറമ്പ്: ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപതരണം കത്തിനശിച്ചു. ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു തീപിടിച്ചത്. തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. വിവരം ലഭിച്ച ഉടന്‍ ഫയര്‍ … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍. പുതുതായി നിര്‍മ്മിച്ച ആശുപത്രികെട്ടിടത്തിലെ ലിഫ്റ്റാണ് ജോലി മുടക്കി വിശ്രമിക്കുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രി കെട്ടിടത്തിലാണ് ഇപ്പോള്‍ മുഴുവന്‍വാര്‍ഡുകളും ഒ.പികളും പ്രവര്‍ത്തിക്കുന്നത്. വീല്‍ചെയറുകളിലും സ്‌ട്രെക്ച്ചറുകളിലുമായി വാര്‍ഡുകളില്‍ … Read More