Skip to content
പരിയാരം: വീട് കുത്തിത്തുറന്ന് എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.
പിലാത്തറ മണ്ടൂര്‍ കുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടില്‍ എം.ബാലകൃഷ്ണന്റെ(59)വീട്ടിലാണ് കവര്‍ച്ച നടന്നത്.
36 ഗ്രാം സ്വര്‍ണ ചെയിന്‍, എട്ട് ഗ്രാം സ്വര്‍ണചെയിന്‍, 6 ഗ്രാം വീതം വരുന്ന രണ്ട് മോതിരങ്ങള്‍, എട്ട് ഗ്രാം സ്വര്‍ണവള എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
ജൂലൈ-12 ന് വൈകുന്നേരം ആറിനും 31 ന് രാവിലെ എട്ടരക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.
ബെഡ്റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.
എട്ട്ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.