ഉർസുലൈൻ സ്കൂളിൽ  കൾച്ചറൽഫെസ്റ്റിന് തുടക്കമായി, ശ്രീകാന്ത് പാണപ്പുഴ ഉദ്ഘാടനം ചെയ്തു

പരിയാരം: കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയമായ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൾച്ചറൽ ഫെസ്റ്റിന് തുടക്കമായി. 

  ഫെസ്റ്റ് യുവകവിയും മാധ്യമ പ്രവർത്തകനുമായ ശ്രീകാന്ത് പാണപ്പുഴ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിജിമാത്യു അധ്യക്ഷത വഹിച്ചു.

ആർട്സ് ക്ലബ്  സെക്രട്ടറി അൻവിത മുത്തു സ്വാഗതവും സ്കൂൾ ലീഡർ അതുല്യ ജയൻ നന്ദിയും പറഞ്ഞു.