Skip to content
തളിപ്പറമ്പ്: പൊതുസ്ഥലത്ത് കലഹസ്വഭാവിയായി പെരുമാറി ആളുകളെ ശല്യം
ചെയ്ത സംഭവത്തില്‍ മധ്യവയസ്ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ പാലക്കീല്‍ വീട്ടില്‍ പി.സുനില്‍കുമാറിന്റെ(53)പേരിലാണ് കേസ്.
ഇന്നലെ രാവിലെ 10.05 ന് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ചാണ് സംഭവം.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ്.ഐ പി.യദുകൃഷ്ണന്, സി.പി.ഒ രമേഷ് എന്നിവരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.