മൊബൈല്‍ ഫോണ്‍ ഉപയോഗത്തെത്തുടര്‍ന്നുള്ള തര്‍ക്കം; പതിനെട്ടുകാരന്‍ ജീവനൊടുക്കി

അങ്ങാടിപ്പുറം: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ എടുത്തുവെച്ചതിലുള്ള മനോവിഷമത്തെത്തുടര്‍ന്ന് പതിനെട്ടുകാരന്‍ ജീവനൊടുക്കി.

അങ്ങാടിപ്പുറം സ്വദേശി മുന്‍ഷീദ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാവ് വിലക്കുകയും ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തിരുന്നു.

ഇതില്‍ കടുത്ത മനോവിഷമം പ്രകടിപ്പിച്ച മുന്‍ഷീദ്, ഉമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഉമ്മ തിരിച്ചെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈകുന്നേരം 6 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുവന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.