മദ്യപിച്ച്ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

കുറ്റ്യേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ചെറൂട്ട വീട്ടില്‍ അനില്‍കുമാറിന്റെ(56)പേരിലാണ് കേസ്.

ഇന്നലെ ജൂലൈ 27 ന് രാവിലെ പത്തരക്ക് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പരിയാരം മുക്കുന്നില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്.

മുക്കുന്ന്-കുറ്റ്യേരി റോഡിലൂടെ

ഓട്ടോറിക്ഷഓടിച്ചുവരവെയാണ് വാഹനപരിശോധന നടന്നത്.

ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 292mg/100/ml എന്ന് കണ്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.