തളിപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനുവദിക്കണം, ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പ് വേണം-രാഹുല്‍ വെച്ചിയോട്ട്

കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കാനും ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തളിപ്പറമ്പിലും പരിയാരം മെഡിക്കല്‍ കോളേജിലും സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം.
ഇന്ന് രാവിലെ കണ്ണൂരിലെത്തി

യ മന്ത്രി സി.പി.ജോണിനെ നേരിട്ടുകണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് നിവേദനം സമര്‍പ്പിച്ചത്.

റെയില്‍വേ സൗകര്യമില്ലാത്ത തളിപ്പറമ്പ് നഗരത്തിന് ഒരു കെഎസ്ആര്‍ടിസി ഡിപ്പോ എന്നത് അത്യാവശ്യമാണ്, കൂടാതെ നിലവില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസ്സുകള്‍ തളിപ്പറമ്പില്‍ സ്റ്റോപ്പ് ഇല്ലാത്തത് രാത്രികാലങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

(കൊട്ടാരക്കര- കൊല്ലൂര്‍, തിരുവനന്തപുരം- കൊല്ലൂര്‍.
പാലാ -കാസര്‍കോട്. പത്തനംതിട്ട- മംഗലാപുരം വേള്‍വോ തുടങ്ങിയ ബസ്സുകള്‍ തളിപ്പറമ്പില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും രാഹുല്‍ നിവേദനത്തില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.