കരുവന്‍ചാല്‍: കാസര്‍ഗോഡ് കരിവേടകം സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ അധ്യാപകന് ചാണോക്കുണ്ട് കരിവേടന്‍കുണ്ടിലെ കാഞ്ഞിരത്തുംമൂട്ടില്‍ സിജോ കെ ഡൊമിനിക്(39)നിര്യാതനായി.
ശവസംസ്കാരം നാളെ 27-ന് തിങ്കളാഴ്ച രാവിലെ 11 30ന് കരുണാപുരം സെന്റ് ജൂഡ്സ് പള്ളിയില്‍.
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍, വയത്തൂര് യു.പി. സ്കൂള്‍, ഉളിക്കല്‍ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ദീപിക ദിനപത്രം ആലക്കോട് മുന്‍ ലേഖകനാണ്.
കേരള യൂത്ത് ഫ്രണ്ട്(എം)കണ്ണൂര്‍ ജില്ല മുന്‍ വൈസ് പ്രസിഡണ്ടും, കെ.സി.വൈ.എം തലശ്ശേരി അതിരൂപത മുന്‍ പ്രസിഡണ്ടുമാണ്.
ഭാര്യ പാത്തന്‍പാറ വരകില്‍ കുടുംബാംഗം ജോയ്സി.
മക്കള്‍: അന്‍സ, അന്‍ഷ്(ഇരുവരും വിദ്യാര്‍ത്ഥികള്‍ കരിവേടകം സെന്റ് മേരീസ് സ്കൂള്‍).
പരേതനായ ഡൊമിനിക്. കുളങ്ങര കുടുംബാംഗം ആലീസ് ദമ്പതികളുടെ മകനാണ്.