എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന റെയില്‍വെ കോപ്പര്‍കേബില്‍ മോഷ്ടിച്ചതായി പരാതി.

പയ്യന്നൂര്‍: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന റെയില്‍വെ കോപ്പര്‍കേബില്‍ മോഷ്ടിച്ചതായി പരാതി.

പയ്യന്നൂര്‍ കണ്ടങ്കാളി റെയില്‍വെ ഗേറ്റിന് സമീപത്തുനിന്നാണ് 1940 മീറ്റര്‍ കേബിളുകള്‍ മോഷ്ടിക്കപ്പെട്ടത്.

ജൂണ്‍-7 നും ജൂലായ്- 8 നും ഇടയിലാണ് സംഭവം നടന്നതെന്ന് E2E എന്ന സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്ട് എടുത്ത്

ഇന്ത്യന്‍ റെയില്‍വെയില്‍ സിഗ്നല്‍ കേബില്‍ സ്ഥാപിക്കുന്ന ഇന്‍ഫ്രാടെല്‍ എന്ന കമ്പനിയുടെ പ്രതിനിധി കോഴിക്കോട് കൊയിലാണ്ടിയിലെ ചെറിയ കണ്ടോത്ത് വീട്ടില്‍ സി.കെ.ഹരിചന്ദ്രന്‍(54)പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിനായി പ്രദേശത്ത് സൂക്ഷിച്ചതായിരുന്നു കേബിളുകള്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.