തെരുവുനായ സംരക്ഷണകേന്ദ്രം-ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറും സംഘവും പടിയൂരിലെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ തെരുവ്‌നായകളെ സംരക്ഷിക്കുന്നതിന് ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഷെല്‍ട്ടര്‍ ഏത് രീതിയിലായിരിക്കണം എന്നത് പഠിക്കുന്നതിന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി കേന്ദ്രത്തിലെത്തി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്കുമാര്‍, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചെയര്‍പേഴ്‌സനോടൊപ്പം ഉണ്ടായിരുന്നു.

കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ തെരുവുനായ സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്.