പയ്യന്നൂര്‍: പയ്യന്നൂരിലെ മത്സ്യകര്ഷകന് ടി. പുരുഷോത്തമന്റെ ഫാമിലെ ഷെഡ് കത്തിച്ച സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി.സന്തോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് വാര്‍ത്താ ചാനലുകളില്‍ നടത്തിയ പ്രതികരണത്തില്‍ ടി.പുരുഷോത്തമന് പറഞ്ഞത് സാധാരണ എല്ലാ ദിവസവും ഫാമിലെ ഷെഡില്‍ ജീവനക്കാര്‍ ഉണ്ടാകാറുണ്ടെന്നും ഇന്നലെ ഉണ്ടായിരുന്നില്ല എന്നുമാണ്,. ഇത് ദുരൂഹമാണ്.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നാടിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന സംഭവങ്ങളൊന്നും പയ്യന്നൂരിലുണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ ഷെഡ് കത്തിച്ച സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് പി.സന്തോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.