Skip to content
പയ്യന്നൂര്‍: വാദ്യകലാകാരന് ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി.കൃഷ്ണമാരാരുടേയും പി.വി.പുഷ്പവല്ലിയുടെയും മകന് പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍(54)ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.45 നാണ് പൂത്തൂരിലെ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണത്.
ഉടന്‍തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പയ്യന്നൂരിലെ ഓട്ടോഡ്രൈവര്കൂടിയാണ്.
ഭാര്യ: കെ.വി.സവിത(പയ്യന്നൂര്‍ മാള്‍).
മക്കള്‍: കെ.വി.സഹസ്ര, കെ.വി.ശ്രേയ(വിദ്യാര്‍ത്ഥികള്‍).
സഹോദരന്: ബാബുരാജ് മാരാര്‍( ഫോട്ടോഗ്രാഫര്‍).
മൃതദേഹം ഉച്ചയ്ക്ക് 1 മണി മുതല്‍ പയ്യന്നൂര്‍ ഗ്രാമം പ്രതിഭയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്.
സംസ്കാരം വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തില്‍