Skip to content
തളിപ്പറമ്പ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചതിന് കാമ്പസിനകത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം.
കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി കല്യാശേരി സെന്‍ട്രലിലെ എടപ്പാറ വീട്ടില്‍ എ.പി.നദാജിനാണ്(19) മര്‍ദ്ദനമേറ്റത്.
വിദ്യാര്‍ത്ഥികളായ ജാസിം, സഫൂര്‍, എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ജൂലായ്-15 ന് രാവിലെ പതിനൊന്നരക്കായിരുന്നു സംഭവം.
സഫൂര്‍ തടഞ്ഞുനിര്‍ത്തുകയും ജാസിം മുഖത്തും ചെവിക്കും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.