നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കര്‍ തൂങ്ങിമരിച്ചു-

പൈതല്‍മല: റിസോര്‍ട്ട് കെയര്‍ടേക്കര്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിമരിച്ചു.

വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ ബാലന്റെ മകന്‍ മുണ്ടയാടന്‍ മനോജ്(53)നെയാണ്

ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്ത്മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുടിയാന്മല പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിജി.

മക്കള്‍: ജിഷ്ണു, ജിത്തു.

സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.

കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്.

നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ സംസ്‌ക്കരിക്കും.