സനാതനധര്‍മ്മം ഹൈന്ദവരിലേക്ക് എത്തിക്കാന്‍ ആദ്ധ്യാത്മികം പാഠശാലയ്ക്ക് തിരി തെളിഞ്ഞു.
എറണാകുളം: ഭാരതത്തിലെ മലയാളികളായ എല്ലാ ഹിന്ദുക്കള്‍ക്കിടയിലും അവരുടെ അമൂല്യമായ സനാതന ധര്‍മ്മം എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി കേരളത്തിലെ പ്രഗല്ഭരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക പാഠശാല ആരംഭിച്ചു.
എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ ചേര്‍ന്ന ആചാര്യസഭയില്‍ കേരളത്തിലെ പ്രഗല്ഭരായ ആദ്ധ്യാത്മിക ആചാര്യന്മാരും പ്രമുഖരായ ഹൈന്ദവ നേതാക്കന്മാരും പങ്കെടുത്തു.
സംസ്കൃത പ്രതിഷ്ഠാനത്തിന്റെ മുഖ്യ സംഘാടകനായ ഡോ.ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമ സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വിജിതമ്പി ഉദ്ഘാടനം ചെയ്തു.
ഡോ:എം.ജി.വിനോദ് ആമുഖപ്രഭാഷണം നടത്തി.
അഡ്വ: അനില്‍ വിളയില്‍ പ്രസംഗിച്ചു.
പങ്കെടുത്ത മുഴുവന്‍ ആചാര്യന്മാരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വിശദമായ ചര്‍ച്ചയും തുടര്‍ന്ന് പാഠശാലയുടെ രൂപരേഖയും ആചാരസഭയില് അവതരിപ്പിച്ചു.
പാഠശാലയുടെ ദേശീയ തലത്തിലുള്ള പ്രവര്‍ത്തനത്തിനായി പ്രശസ്ത ശാസ്ത്രജ്ഞനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോ: ടി.പി.ശശികുമാര്‍,
ആചാര്യന് ഡോ: ഉണ്ണികൃഷ്ണന് നമ്പൂതിരി, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ആചാര്യന് ഡോ: എം ജി വിനോദ്, തന്ത്രി പ്രമുഖനും ആദ്ധ്യാത്മിക പ്രഭാഷകനുമായ വിനീത് ഭട്ട്, 300 ലേറെ യാഗങ്ങള്‍ക്ക് നേതൃത്വം നല്കിയ ആചാര്യന് ശശികുമാര ശര്‍മ്മ എന്നിവരെ തിരഞ്ഞെടുത്തു.
ആദ്ധ്യാത്മികം പാഠശാലയുടെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് താഴെ തലത്തിലേക്ക് എത്തിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തു.

