കുഞ്ഞിമംഗലം തെക്കുമ്പാടെസി.പി.ഐ പ്രവര്‍ത്തകന്‍ മന്ദ്യത്ത് പത്മനാഭന്‍(78)നിര്യാതനായി.

പിലാത്തറ: കുഞ്ഞിമംഗലം തെക്കുമ്പാടെസി.പി.ഐ പ്രവര്‍ത്തകന്‍ മന്ദ്യത്ത് പത്മനാഭന്‍(78)നിര്യാതനായി.

പരേതരായ ചാമണ്ടി കുഞ്ഞമ്പുവിന്റെയും മന്ദ്യത്ത് പാര്‍വ്വതിയുടെയും മകനാണ്.

ഭാര്യ:പ്രമീള.

മക്കള്‍: ഷിബു, സപ്ന, അഭിലാഷ്.

മരുമക്കള്‍: രേഷ്മ, ഷമിത്ത്, സുജിത.

സഹോദരങ്ങള്‍: കൃഷ്ണന്‍, യശോദ, ലക്ഷ്മി, കമല, കുമാരന്‍, സതീശന്‍ പരേതരായ കല്യാണി, കാര്‍ത്യായനി.

സംസ്‌ക്കാരം നാളെ (15.7.26) രാവിലെ 10 മണിക്ക് മൂശാരികൊവ്വല്‍ സമുദായ ശ്മശാനത്തില്‍.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് അക്കാലത്തെ ബീഡിത്തൊഴിലാളിയായിരുന്ന പത്മനാഭന്‍സിപിഐ യില്‍ ഉറച്ചുനില്‍ക്കുകയും പാര്‍ട്ടിയുടെ പ്രദേശത്തെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു.

പിന്നീട് പ്രവാസജീവിതം നയിച്ച ഇദ്ദേഹം അവസാനകാലം വരെയും ഉറച്ച സി.പി.ഐ അനുഭാവി ആയിരുന്നു.