കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപം ഗായൂസ് എന്ന പേരില്‍ ഫ്രുട്‌സ് കട നടത്തിവരുന്ന ശ്രീസ്ഥ മേലേതിയടത്തെ ഭാനുമതി നിവാസില്‍ പി.വി.ജയകൃഷ്ണനാണ്(42)പരിക്കേറ്റത്.
തൊട്ടടുത്ത കടയുടമ ചെറുതാഴത്തെ രതീഷിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
ജൂണ്‍-27 ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം.
ഗായൂസില്‍ കൂടുതലായി ആളുകള്‍ വരുന്ന വിരോധം കാരണം ഇളനീര്‍ വെട്ടുന്ന കത്തിവാളുമായി ജയകൃഷ്ണന്റെ കടയിലേക്ക് അതിക്രമിച്ച് കടന്ന രതീഷ് കത്തിവീശിയപ്പോള്‍ കത്തിയുടെ പിറകുവശം കൊണ്ടാണ് പരിക്കേറ്റത്.