പൊതുസ്ഥലത്ത് പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പൊതുസ്ഥലത്ത് പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചപ്പാരപ്പടവ് ചിറയില്‍ വീട്ടില്‍ പ്രവീണ്‍രാജ് മൊത്തങ്ങ(50), കാഞ്ഞിരങ്ങാട് പ്രണവം വീട്ടില്‍ സൗരവ് ബാലകൃഷ്ണന്‍(26), ചപ്പാരപ്പടവിവെ നിശാന്ത് നീലാംകോവില്‍(42) എന്നിവരെയാണ്

ഇന്നലെ രാത്രി 10.45 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

മൂവരും കാഞ്ഞിരങ്ങാട്-പൂമംഗലം റോഡില്‍ പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കവെയാണ് പോലീസ് എത്തിയത്.