മദ്യലഹരിയില്‍ അപകടകരമായി കാറോടിച്ച യുവാവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: മദ്യലഹരിയില്‍ മനുഷ്യജീവന് അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

കരിമ്പം അമര്‍നിവാസില്‍ അമര്‍നാഥ് മോഹന്‍(26)ന്റെ പേരിലാണ് കേസ്.

ഇന്ന് പുലര്‍ച്ചെ 02.01 ന് കോര്‍ട്ട്‌റോഡ് ഭാഗത്തുനിന്നും ബസ്റ്റആന്റ് ഭാഗത്തേക്ക് കെ.എല്‍-59 ക്യു-2391 നമ്പര്‍ കാറോടിച്ചു വരുന്നതിനിടെയാണ്

എസ്.ഐ കെ.ബാലകൃഷ്ണന്‍ സി.പി.ഒഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിംഗ്‌സംഘം കാര്‍ കൈകാണിച്ച് നിര്‍ത്തിയത്.

ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ 108mg/100ml എന്ന് കണ്ടതിനെ തുടര്‍ന്ന് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.