തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 16 ഗ്രന്ഥാലയങ്ങള്‍ക്ക് സൗണ്ട്‌സിസ്റ്റം വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള

പതിനാറ് ഗ്രന്ഥാലയങ്ങള്‍ക്കുള്ള സൗണ്ട് സിസ്റ്റം വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടകര്‍മ്മം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് അജേഷ് പൂവ്വനാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.റുഖിയ, സി.ബി.കൃഷ്ണന്‍കുട്ടി, പി.ശ്രീമതി, മെമ്പര്‍മാരായ വി.എ.റഹിം, പി.പ്രേമലത, മിനി ജോയി, എ.വി.ഭവാനി,

പി.കെ.കുഞ്ഞിരാമന്‍, പി.മാധവന്‍, ബിന്ദു ബിനോയി, പി.ഷൈനി, എം.പി.മധു, എം.പ്രീത, പ്രമീള രാജന്‍, ഫസീല ഷംസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒന്‍പതു ലക്ഷം രൂപ ചെലവഴിച്ച പദ്ധതി വിശദീകരണം സെക്രട്ടറി കെ. പ്രകാശന്‍ നിര്‍വ്വഹിച്ചു.