പിലാത്തറ: ആരോഗ്യവും സന്തോഷവും സൗഹൃദവും കുടുംബബന്ധങ്ങളും ഒരുമിച്ച് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഹാര്‍ട്ട് ഹെല്‍ത്ത് കമ്മ്യൂണിറ്റിയുടെ ഓണം ആഘോഷം ആഗസ്റ്റ് 23 ന് ഞായറാഴ്ച കേശവതീരം ആയുര്‍ഗ്രാമം, പുറച്ചേരിയില്‍ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് മുന്‍ ചീഫ് ഡയറ്റീഷ്യന്‍ ഡോ.ശ്രീദേവി ജയരാജ് നിര്‍വഹിക്കും.
തുടര്‍ന്ന് ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും എന്ന വിഷയത്തില്‍ ഹെല്‍ത്ത് ക്ലാസ് നടക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യ, കലാപരിപാടികള്‍, കുടുംബ മത്സരങ്ങള്‍, വിവിധ വിനോദ പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പരസ്പരം സൗഹൃദം പങ്കുവെക്കാനും സന്തോഷകരമായ കൂട്ടായ്മകള്‍
സൃഷ്ടിക്കാനും അവസരമൊരുക്കുക എന്നതാണ് ബ്ലിസ് ഹാര്‍ട്ടിന്റെ പ്രധാന ലക്ഷ്യമെന്ന് വിജേഷ് മാവില, ഏകനാഥ് പുത്തന്‍ കുടി, എം ജയേന്ദ്രന്‍, ഡോ കേശവന്‍ വെദിരമന എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.