തളിപ്പറമ്പ്: അഞ്ച് ദിവസം മുമ്പ് മഴയത്ത് ചെരിഞ്ഞുവീഴാന്‍ പാകത്തില്‍ നില്ക്കുന്ന വൈദ്യുതി തൂണ് ഇനിയും ശരിയാക്കിയില്ല.
പൂമംഗലം ചോല തോയാട് ഭാഗത്ത് സുഹറ ടീച്ചറുടെ വീടിനു മുന്‍വശമാണ് അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്.
അഞ്ച് ദിവസം മുമ്പ് മഴയത്ത് ചാഞ്ഞ് വീണ് മരത്തില്‍ തങ്ങി നില്ക്കുകയാണിപ്പോള്.
ലൈന്‍ കമ്പി മരത്തില്‍ തട്ടി നില്‍ക്കുന്നുണ്ട്.
അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് എത്രയും വേഗം ശരിയാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭന ടീച്ചറും പരിസരവാസികളും കരിമ്പം കെ.എസ്.ഇ.ബി ഓഫീസിലേക്ക് നിരന്തരമായി വിളിച്ച് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഇതേ വരെ പരിഹാരമായിട്ടില്ല.
വലിയൊരപകടം വരുന്നതിന് മുമ്പായി എത്രയും വേഗം പരിഹാരമുണ്ടാക്കി തരണമെന്നാണ് പരിസരവാസികളുടെ ആവശ്യം.